ഇൻഫോപാർക്കിൽ പുതിയ ഐടി കെട്ടിടം ഉയരും; 118.33 കോടി രൂപ ചെലവ്

കൊച്ചി: കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ ടി കെട്ടിടം നിർമ്മിക്കുന്നതിന് മന്ത്രിസഭാ യോ​ഗം ഭരണാനുമതി നൽകി. ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സർക്കാരിൻ്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.

Continue Reading

ടാറ്റ മോട്ടോഴ്സ് ഇനി രണ്ട് കമ്പനികൾ; കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്

ടാറ്റ മോട്ടോഴ്സ് ഇനി മുതൽ‌ രണ്ട് കമ്പനികൾ. കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്, വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ നിർമാണത്തിന് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് എന്നിങ്ങനെയാണ് രണ്ട് കമ്പനികളായത്. കാറുകൾ, ജാഗ്വാർ ലാൻഡ് റോവർ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് നിർവഹിക്കുക. ട്രക്കുകൾ, ടിപ്പറുകൾ, ബസുകൾ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് നടത്തുക. ടിഎംഎൽ ഒരു ലിസ്റ്റഡ് സ്ഥാപനമായി തുടരും.

Continue Reading

90,000 കടന്ന് സ്വർണ്ണ വില; ദിവസങ്ങൾ കൊണ്ട് വർധിച്ചത് 10,000 രൂപ

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. കഴിഞ്ഞ ദിവസം 89,480 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 840 രൂപ വർദ്ധിച്ച് 90,230 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,290 രൂപ നൽകണം. കേരളത്തിൽ സ്വർണ വില ലക്ഷം രൂപയും മറികടക്കുമെന്നാണ് പ്രവചനം.

Continue Reading

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷൻ നാളെ മുതല്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ആഭ്യന്തര പേയ്‌മെന്റ് ശൃംഖലയായ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ (ഒക്ടോബര്‍ 8) മുതല്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുകയെന്ന് ഇതു സംബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

തിരുവോണം ബമ്പർ നറുക്കെടുപ്പ് ശനിയാഴ്‌ച

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് നാളെ അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ ശനിയാഴ്‌ച പകൽ രണ്ടിന്‌ തിരുവനന്തപുരത്ത് നടക്കും. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായും വില്പന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചിരുന്നു.

Continue Reading

ജി എസ് ടി പരിഷ്‌കാരം; ഇന്നു മുതൽ അവശ്യ വസ്തുക്കൾക്ക് വില കുറയും

ന്യുഡൽഹി: ജി എസ് ടി യിലെ ഏറ്റവും വലിയ പരിഷ്കരണം പ്രാബല്യത്തിലായി. 90 ശതമാനം വസ്തുക്കളുടെയും വില കുറയും. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ […]

Continue Reading

നിരവധി തൊഴിൽ അവസരങ്ങളുമായി കൊച്ചി; വരാൻ പോകുന്നത് രണ്ട് ലക്ഷം അവസരങ്ങൾ

അന്താരാഷ്ട്ര നിലവാരത്തിൽ എ ഐ അധിഷ്ഠിത ഐ ടി നഗരം നിർമ്മിച്ച് രണ്ട് ലക്ഷം തൊഴിലവസരം ഉറപ്പാക്കാൻ കൊച്ചി ഇൻഫോപാർക്. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായാണിത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഉടനെ തന്നെ നിർമാണം തുടങ്ങും. ഇൻഫോപാർക്കിനോട് ചേർന്ന് കിടക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 300 ഏക്കറാകും ഇതിനായി ഉപയോഗിക്കുക. എ ഐ അധിഷ്ഠിത കമ്പനികളായിരിക്കും ഐ ടി നഗരത്തിൽ പ്രവർത്തിക്കുക. പ്രവേശനം മുതൽ വെളിച്ചം, ഗതാഗതം തുടങ്ങിയ സകലതും എ ഐ നിയന്ത്രിതമായിരിക്കും.

Continue Reading

പവന് 640 രൂപ കൂടി; സ്വർണ വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്.

Continue Reading

പവന് 80,000 കടന്നു; ഈ വർഷം അവസാനത്തോടെ വില 1 ലക്ഷം എത്തുമോയെന്ന് ആശങ്ക

കൊച്ചി: സർവകാല റെക്കോർഡിൽ സ്വർണവില. പവന് 80,000 രൂപയും ഗ്രാമിന് 10,000 രൂപയും കടന്നു. 1000 രൂപയിൽ അധികമാണ് ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് കൂടിയത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില ഇനിയും ഉയരാനാണ്‌ സാധ്യതയെന്നാണ് നിഗമനം.

Continue Reading

ഇറക്കുമതി തീരുവ 50 %, യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 % വർധിപ്പിച്ച യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു. നടപടി പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇത് അറിയിച്ചത്. ഇറക്കുമതി വർദ്ധിപ്പിച്ചതിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. തീരുവ വർദ്ധനവ് ​​ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയില്ലെന്നും മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Continue Reading