മെസിയും ടീമും കളിക്കുക കൊച്ചിയിൽ

കൊച്ചി: കേരളത്തിലെത്തുന്ന ലോക കപ്പ് ജേതാക്കളായ അർജന്റീന ടീം കളിക്കുന്നത് കൊച്ചിയിൽ. ലയണൽ മെസ്സി അടക്കമുള്ള ടീം ആണ് കേരളത്തിൽ എത്തുന്നത്. വിദഗ്ദ്ധ സമിതിയുടെ പരിശോധനക്കു ശേഷം നെഹ്‌റു സ്റ്റേഡിയം വേദിയായി തീരുമാനിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. രണ്ടാംതവണയാണ്‌ മെസിയും അർജന്റീനയും ഇന്ത്യയിലേക്ക്‌ വരുന്നത്‌.

Continue Reading

നിരവധി തൊഴിൽ അവസരങ്ങളുമായി കൊച്ചി; വരാൻ പോകുന്നത് രണ്ട് ലക്ഷം അവസരങ്ങൾ

അന്താരാഷ്ട്ര നിലവാരത്തിൽ എ ഐ അധിഷ്ഠിത ഐ ടി നഗരം നിർമ്മിച്ച് രണ്ട് ലക്ഷം തൊഴിലവസരം ഉറപ്പാക്കാൻ കൊച്ചി ഇൻഫോപാർക്. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായാണിത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഉടനെ തന്നെ നിർമാണം തുടങ്ങും. ഇൻഫോപാർക്കിനോട് ചേർന്ന് കിടക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 300 ഏക്കറാകും ഇതിനായി ഉപയോഗിക്കുക. എ ഐ അധിഷ്ഠിത കമ്പനികളായിരിക്കും ഐ ടി നഗരത്തിൽ പ്രവർത്തിക്കുക. പ്രവേശനം മുതൽ വെളിച്ചം, ഗതാഗതം തുടങ്ങിയ സകലതും എ ഐ നിയന്ത്രിതമായിരിക്കും.

Continue Reading

പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതൽ

കൊച്ചി: ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഹൈക്കോടതി അറിയിച്ചു. പുതുക്കിയ ടോൾ ആയിരിക്കുമോ ഇനി ഈടാക്കുക എന്നുള്ളത് ഹൈക്കോടതി ഉത്തരവിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു.

Continue Reading

മധുഭായ് കുൽക്കർണി അന്തരിച്ചു

മുതിർന്ന ആർഎസ്എസ് പ്രചാരകനും മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖുമായ മാധവ വിനായക കുൽക്കർണി (മധുഭായ് കുൽക്കർണി) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12.30 നു ആയിരുന്നു അന്ത്യം. 80 വയസായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം മൃതദേഹം രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കൈമാറി.

Continue Reading

സംസ്ഥാനത്തെ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ബീഹാർ സർക്കാർ

ബീഹാർ: യുവജനങ്ങളെ ലക്ഷ്യമിട്ട് വമ്പൻ പദ്ധതികളുമായി ബീഹാർ സർക്കാർ. തൊഴിൽരഹിതരും ബിരുദധാരികളുമായ 20 നും 25 നും ഇടയിൽ പ്രായമുള്ള തുടർന്ന് പഠിക്കാൻ സാധിക്കാത്ത യുവാക്കൾക്ക് പ്രതിമാസം 1000 രൂപ അലവൻസ് നൽകുമെന്നാണ് ബീഹാർ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് ലക്ഷ്യമെന്നും അതിനോടൊപ്പം സ്വകാര്യമേഖലയിൽ വൻതോതിലുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്‌ഫോടനമുണ്ടായിരിക്കുന്നത്. അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത മഴയെ തുടർന്ന് നന്ദനഗറിലെ ആറ് കെട്ടിടങ്ങൾക്ക് പൂർണ്ണമായും തകർന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Continue Reading

രാജ്യത്ത് നിന്ന് മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാൻ മോദി സർക്കാർ; അമിത്ഷാ

ന്യൂഡൽഹി: രാജ്യത്ത് നിന്ന് എല്ലാത്തരം മയക്കുമരുന്നുകളും ഇല്ലാതാക്കാൻ പ്രധാനമന്ത്രിയുടെ നേത്യത്വത്തിലുള്ള കേന്ദ്രസർക്കാർ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും ഈ ലക്‌ഷ്യം കൈവരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു. 2047 ആകുമ്പോഴേക്കും ഇന്ത്യയെ പൂർണമായി വികസിതവും മഹത്തായതുമായ ഒരു രാഷ്‌ട്രമാക്കുക എന്നതാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പൂർണ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യുവതലമുറയെ മയക്കുമരുന്നുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Continue Reading

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി

മാസപ്പടിക്കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളിലായി ഹര്‍ജി പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. പുതിയ ബെഞ്ചിന് കേസ് പഠിക്കാന്‍ മതിയായ സമയം വേണമെന്നതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. ഒക്ടോബര്‍ 28,29 തീയതികളിലായി ഉച്ചയ്ക്ക് ശേഷം 3.30ന് ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കുമെന്നാണ് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

Continue Reading

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് നാളെ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

Continue Reading

പവന് 640 രൂപ കൂടി; സ്വർണ വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്.

Continue Reading