കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹംയജ്ഞം ; വിഗ്രഹ ഘോഷയാത്ര വൈക്കം ക്ഷേത്രം ഗോപുര നടയില്‍ നിന്ന് പുറപ്പെട്ടു

വൈക്കം: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടത്തുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവീ വിഗ്രഹ രഥ ഘോഷയാത്ര വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ഞായറാഴ്ച രാവിലെ പുറപ്പെട്ടു. വൈക്കം ക്ഷേത്രം ശ്രീകോവില്‍ നിന്നും പകര്‍ന്നെടുത്ത ദീപം രഥഘോഷയാത്രയുടെ ദേവീവിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച് ക്ഷേത്രം മേല്‍ശാന്തി തരണി ഡി. നാരായണന്‍ നമ്പൂതിരി വിഗ്രഹ പ്രയാണ രഥ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. നിരവധി ക്ഷേത്രസങ്കേതങ്ങളില്‍ രഥഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി.

Continue Reading

ശബരിമല നടതുറന്നു ; മണ്ഡലകാലത്തിന്റെ ആദ്യ ദിവസം തന്നെ ഡോളി സര്‍വീസ് അലങ്കോലപ്പെട്ടതായി പരാതി

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിന്റെ ആദ്യ ദിവസം തന്നെ അലങ്കോലപ്പെട്ട് ശബരിമലയിലെ ഡോളി സര്‍വീസ്. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ പമ്പയില്‍ കാത്തുകിടക്കുന്നതായി പരാതിയുണ്ട്. മരാമത്തും വിജിലന്‍സും ചേര്‍ന്നുളള പരിശോധന പൂര്‍ത്തിയാകാത്തതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. എന്നാല്‍ സ്വാധീനമുള്ളവര്‍ക്ക് ഡോളി സര്‍വീസ് ലഭ്യമാണെന്ന് തീര്‍ഥാടകര്‍ ആരോപിച്ചു. ശരംകുത്തി ഇരുട്ടിലാണെന്നു ശബരിമലയിൽ ഭക്തരുടെ പരാതി. സ്വാമി അയ്യപ്പൻ റോഡിൽ വെളിച്ചമില്ല. ശരംകുത്തി മുതലുള്ള ഭാഗങ്ങൾ കൂരിരുട്ടിലാണെന്നും ലൈറ്റ് സജ്ജീകരണത്തിൽ വീഴ്‌ച്ചയുണ്ടെന്നും ആരോപണമുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള അയ്യപ്പഭക്തർ ഇരുട്ടിലാണ്. ആവശ്യമായ കുടിവെള്ളം പോലുമില്ല. ശബരിമലയിൽ […]

Continue Reading

എരുമേലിയിൽ വൻ തീർഥാടക പ്രവാഹം; നഗരത്തിൽ ഒറ്റവരി ഗതാഗതം

എരുമേലി ∙ മണ്ഡലകാല തീർഥാടനത്തിനായി ശബരിമലയിൽ നട തുറക്കുന്നതിനു മുന്നോടിയായി എരുമേലിയിൽ വൻ തീർഥാടക പ്രവാഹം. ഇന്ന് വൃശ്ചികം ഒന്ന്. പതിനായിരക്കണക്കിനു തീർഥാടകരാണ് 2 ദിവസമായി എരുമേലിയിൽ എത്തി പേട്ടതുള്ളി ആചാര അനുഷ്ഠാനങ്ങളോടെ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കെഎസ്ആർടിസി ഇന്നലെ വൈകിട്ടു വരെ 90 സർവീസുകളാണ് പമ്പയ്ക്ക് നടത്തിയത്. തീർഥാടക വാഹനങ്ങളുടെ തിരക്കുമൂലം എരുമേലി നഗരത്തിലെ പാർക്കിങ് മൈതാനങ്ങൾ നിറഞ്ഞു. ഗതാഗത നിയന്ത്രണങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ആയി 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് എരുമേലിയിലും ശബരിമല പാതയിലും നിയോഗിച്ചിട്ടുള്ളത്.

Continue Reading

വയനാടൻ വന്യത ക്യാൻവാസിൽ പകർത്തി ‘വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്

‘കൊച്ചി: കനത്ത മഴ പെയ്തൊഴിയുമ്പോൾ തെളിയുന്ന പച്ചപ്പിന്റെ ഭംഗി… അതിനുള്ളിൽ തുടിക്കുന്ന സൂക്ഷ്മജീവികളുടെ അപരിചിത ലോകം… വയനാടൻ മഴക്കാടുകൾ ഒളിപ്പിച്ചുവെച്ച ഇത്തരം വിസ്മയങ്ങൾ പലപ്പോഴും നാം കാണാതെ പോകാറുണ്ട്.കാടിന്റെ ആ അദൃശ്യസൗന്ദര്യവും വന്യതയുമാണ് ഇപ്പോൾ ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നിറങ്ങളായി വിടരുന്നത്. കാടിന്റെ ആത്മാവിനെ ക്യാൻവാസിലേക്ക് ആവാഹിച്ച് കാഴ്ചക്കാർക്ക് അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നതാണ് ‘വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്’ എന്ന ചിത്ര-ഫോട്ടോ പ്രദർശനം.ഇവ കേവലം മരങ്ങളുടെയും മലകളുടെയും ചിത്രങ്ങളല്ല, മറിച്ച് ലക്കിടിയിലെ വയനാട് […]

Continue Reading

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്; സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ.23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും.ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും.

Continue Reading

ഡൽഹി സ്ഫോടനം: മുഖ്യ പ്രതി ഉമർ മുഹമ്മദിന്റെ പുൽവാമയിലെ വീട് ഇടിച്ച് നിരത്തി

ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ. ജമ്മു കശ്മീരിലെ പുൽവാമയിലെ വീടാണ് ഇടിച്ച് തകർത്തത്. ചെങ്കോട്ടയ്ക്ക് സമീപം ഉമർ നബിയാണെ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വീട് ഇടിച്ച് നിരത്തിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ അന്വേഷണം ദുബായിലേക്കും നീളുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് കോളർ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും […]

Continue Reading

ടൂർ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് MVD മുന്നറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും നിർദേശം. എംവിഡി ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിർദേശങ്ങൾ നൽകും. പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം പ്രിൻസിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.

Continue Reading

തേജസ്വി തിളങ്ങുമോ അതോ നിതീഷ് തുടരുമോ? എല്ലാ കണ്ണുകളും ബിഹാറിലേക്ക്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം അറിയാം. എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമികചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി.

Continue Reading

തദ്ദേശതിരഞ്ഞെടുപ്പ്: നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ […]

Continue Reading

ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ് പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി അന്വേഷണ സംഘം. ഐ ട്വന്റി, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായി സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായി നിഗമനം. പ്രതികൾ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകൾക്കായി അന്വേഷണം ഊർജിതം. ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ രീതിയിലുള്ള സ്‌ഫോടനം നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിന് വേണ്ടിയാണ് കൂടുതൽ വാഹനങ്ങൾ പ്രതികൾ വാങ്ങിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച് വാഹനം […]

Continue Reading