ഇന്ന് വൈക്കത്തഷ്ടമി

വൈക്കം: വൃശ്ചികത്തിലെ അഷ്‌ടമി ഇന്ന്. ആനകളും ആലവട്ടവും വെഞ്ചാമരവുമായി ഇന്നലെ രാത്രി വിളക്ക് തൊഴുത് ഉണർന്ന പ്രഭാതം. കൈകൂപ്പി ഭക്തസഹസ്രങ്ങൾ. വ്യാഘ്രപാദ മഹർഷിക്കു ശിവൻ ദർശനം നൽകിയ ദിവസമാണ് അഷ്ടമി ദർശനമായി ആഘോഷിക്കുന്നത്. രാവിലെ ശിവദർശനം, ഉച്ചയ്ക്കു സദ്യ, രാത്രി പ്രൗഢിയും ആർഭാടവും നിറഞ്ഞ ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് എന്നിവയാണ് അഷ്ടമി ദിനത്തിലെ പ്രധാന ചടങ്ങുകൾ. പത്മാസുരനെ വധിക്കാൻ ദേവസേനകളെ നയിച്ചു പുറപ്പെട്ട പുത്രൻ സുബ്രഹ്‌മണ്യന്റെ വിജയത്തിനായി അഷ്ടമിദിവസം ശിവൻ അന്നദാനം നടത്തുന്നെന്ന സങ്കൽപത്തിൽ ഉള്ളതാണു സദ്യ.

Continue Reading

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, കൂക്കുവിളിയും പ്രതിഷേധവും

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന എൽഎൽഎ പുറത്തുവന്നത്. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. പറയാനുള്ളത് കോടതിയിൽ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി.

Continue Reading

രണ്ടാംഘട്ട വിധിയെഴുത്തിൽ മലപ്പുറത്ത് കനത്ത പോളിങ്, കുറവ് കാസർകോട്

ഉച്ചവരെ മികച്ച പോളിങ്. ആദ്യ എട്ട് മണിക്കൂറിൽ 50 ശതമാനം കടന്നു. ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാരുടെ നിര ആയിരുന്നു. മലപ്പുറത്ത് കനത്ത പോളിങ് നടക്കുന്നു. കുറവ് കാസർകോട്.

Continue Reading

തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു, 21 മരണം; സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം

അരുണാചൽപ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 21 മരണമെന്ന് റിപ്പോർട്ട്‌. അരുണാചൽ പ്രദേശിൽ ഇന്ത്യ ചൈന അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടത് അസാമിൽ നിന്നുള്ള തൊഴിലാളികൾ. തൊഴിലാളികളുമായി പോയ ട്രക്ക് ആണ് അപകടത്തിൽപ്പെട്ടത്. ഡിസംബർ 8 ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്. പ്രദേശത്തിന്റെ വിദൂര സ്ഥാനം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം, മോശം റോഡ് അവസ്ഥ എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരം മാത്രമാണ് അപകട വിവരം പുറത്തറിഞ്ഞത്.

Continue Reading

ബിനാലെ നിറമണിയാൻ കൊച്ചി; നാളെ തുടക്കം

കൊച്ചി : കൊച്ചി ഇനി മുസിരിസ്‌ ബിനാലെയുടെ ആഘോഷങ്ങളിലേക്ക്‌. മൂന്നുവർഷത്തെ ഇടവേളയ്‌ക്ക്‌ വിരാമമിട്ട്‌ എത്തുന്ന ആറാംപതിപ്പ്‌ പ്രദർശനത്തിന് വെള്ളിയാഴ്ച തുടക്കമാകും. 12ന്‌ വൈകിട്ട്‌ 6ന്‌ ഫോർട്ട്‌കൊച്ചി പരേഡ്‌ ഗ്ര‍ൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്‌ഘാടനംചെയ്യും. 2026 മാർച്ച്‌ 30 വരെ 109 ദിവസമാണ്‌ പ്രദർശനം. ‘ഫോർ ദി ടൈം ബീയിങ്’ എന്നാണ്‌ ആറാംപതിപ്പ്‌ പ്രദർശനത്തിന്‌ പേര്‌. 25 രാജ്യങ്ങളിൽനിന്നുൾപ്പെടെ 66 കലാകാരന്മാരുടെ സൃഷ്‌ടികളുണ്ടാകും. നിഖിൽ ചോപ്രയും ഗോവയിലെ എച്ച്‌എച്ച്‌ ആർട്ട്‌ സ്‌പേസുമാണ്‌ ആറാംപതിപ്പ്‌ പ്രദർശനം ക്യുറേറ്റ്‌ […]

Continue Reading

വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി പ്രഖ്യാപിച്ചു

കോട്ടയം: വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി ഉ​ത്സ​വം പ്രമാണിച്ച് വൈ​ക്കം താ​ലൂ​ക്കി​ൽ ഡി​സം​ബ​ർ 12, വെള്ളിയാഴ്ച പ്രാ​ദേ​ശി​ക അ​വ​ധി പ്രഖ്യാപിച്ചു. താ​ലൂ​ക്കി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാധകമായിരിക്കും. ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ​യാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം മു​ൻ​പ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കോ പ​രീ​ക്ഷ​ക​ൾ​ക്കോ അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്നും ഉത്തരവിൽ പറയുന്നുണ്ട്.

Continue Reading

ഗവർണർക്ക് കനത്ത തിരിച്ചടി; ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും

ഗവർണർക്ക് കനത്ത തിരിച്ചടി. ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി സിമാരെ സുപ്രീം കോടതി നിയമിക്കും. വിസി നിയമനത്തിൽ സ്തംഭന അവസ്ഥ തുടരുന്നു, മുഖ്യമന്ത്രിക്കും ചാൻസിലറിനും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും ചാൻസിലറും തമ്മിൽ കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ല എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്‌ ദൂലിയ കമ്മിറ്റിയാണ് നിയമനത്തിനായുള്ള പേരുകൾ തെരഞ്ഞെടുതത്. നിർഭാഗ്യവശാൽ നിയമനം ഉണ്ടായില്ല. ജസ്റ്റിസ് ധൂലിയ കമ്മിറ്റിയോട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയുടെ കത്തും ചാൻസിലറുടെ മറുപടിയും പരിശോധിക്കാൻ […]

Continue Reading

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് ചെയ്യാം. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26 ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27 ന് 35,000 പേർക്കും അവസരം ലഭിക്കും. സ്പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതം ഈ ദിവസങ്ങളിൽ അനുവദിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

Continue Reading

സൂപ്പര്‍ ലീഗ് കേരള: മാറ്റിവെച്ച സെമി ഫൈനല്‍ പോരാട്ടങ്ങള്‍ 14നും 15നും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വെച്ച സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സി മലപ്പുറം എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്‌സും ഏറ്റുമുട്ടും. ഡിസംബര്‍ ഏഴിനും പത്തിനും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി പോലീസ് നിര്‍ദ്ദേശിച്ചതിനെ […]

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ കേരളത്തിലെ 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വോട്ടേഴ്‌സാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 14 ഉം കാസര്‍കോഡ് രണ്ടും വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിനായി പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങളടക്കം, […]

Continue Reading