കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തില്ല; അറിയിപ്പുമായി വിമാനക്കമ്പനി
കുവൈറ്റ് സിറ്റി: കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള സര്‍വീസ് ഒഴിവാക്കി വിമാനക്കമ്പനി. കേരളത്തിലെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ ദമാം വഴി പ്രഖ്യാപിച്ച സര്‍വീസുകള്‍ റദ്ദാക്കിയതായി ജസീറ എയര്‍വേയ്‌സ് അറിയിച്ചു. മേയ് മാസം 15ാം തീയതി വരെയുള്ള സര്‍വീസുകളാണ് ഒഴിവാക്കിയിരിക്കുന്നത്. ഓപ്പറേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണമാണ് റദ്ദാക്കല്‍ നടപടിയെന്നാണ് വിമാനക്കമ്പനിയുടെ അറിയിപ്പില്‍ പറയുന്നത്.
Continue Reading