വൈക്കം ഉപജില്ലാ കലോൽസവം:സംഘാടക സമിതി രൂപീകരിച്ചു

വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെൻ്റ് ലിറ്റിൽതെരേസാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ കലോൽസവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം വൈക്കം എം എൽ എ സി കെ ആശ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഫാ.ബെർക്ക്മാൻസ് കൊടയ്ക്കൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു.പി ടി എ പ്രസിഡൻ്റ്എൻ സി തോമസ് ,സ്കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ ,പ്രിൻസിപ്പാൾ ഇൻ ചാർജ് […]

Continue Reading

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം ഇത്തവണ കിരീടം മോഹിച്ചാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണുമുണ്ട്. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Continue Reading

ടാറ്റ മോട്ടോഴ്സ് ഇനി രണ്ട് കമ്പനികൾ; കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്

ടാറ്റ മോട്ടോഴ്സ് ഇനി മുതൽ‌ രണ്ട് കമ്പനികൾ. കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്, വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ നിർമാണത്തിന് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് എന്നിങ്ങനെയാണ് രണ്ട് കമ്പനികളായത്. കാറുകൾ, ജാഗ്വാർ ലാൻഡ് റോവർ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് നിർവഹിക്കുക. ട്രക്കുകൾ, ടിപ്പറുകൾ, ബസുകൾ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് നടത്തുക. ടിഎംഎൽ ഒരു ലിസ്റ്റഡ് സ്ഥാപനമായി തുടരും.

Continue Reading

ശബരിമല സ്വർണ്ണ കൊള്ള; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോ​ഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയിൽ സുനിൽ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോ​ഗം ചർച്ച ചെയ്തു. സുനിൽ കുമാറിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലൻ‌സ് കണ്ടെത്തിയിരുന്നു. കൂടുതൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണമെങ്കിൽ വിശദമായ ചർച്ച വേണമെന്നാണ് ദേവസ്വം ബോർഡ് യോ​ഗം വിലയിരുത്തിയിരിക്കുന്നത്.

Continue Reading

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. രണ്ടുതവണ(2006, 2011) നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധീകരിച്ച അദ്ദേഹം വര്‍ഷങ്ങളായി പര്‍ക്കിന്‍സണ്‍ രോഗം മൂലം കിടപ്പിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. 1986 മുതൽ മുഴുവൻ സമയം രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു .84 ൽ സിപിഎം അംഗമായ അദ്ദേഹം ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി ജില്ലാ […]

Continue Reading

16 മുതൽ ‘വസ്‌മ്‌’ സീസൺ; കുവൈത്തിൽ മഴക്കാലത്തിന് തുടക്കം

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വാഭാവിക മഴക്കാലമായ ‘വസ്‌മ്‌’ സീസൺ 16ന്‌ ആരംഭിക്കുമെന്ന് അൽ- അജൈരി സയന്റിഫിക് സെന്റർ. മരുഭൂമിയിലെ കടുത്ത വേനലിനുശേഷം തണുപ്പും പുതുമയും പകരുന്ന സീസൺ 52 ദിവസം നീണ്ടുനിൽക്കും. കുവൈത്തിലെ പ്രകൃതിജീവിതത്തിന് പുതുജീവൻ പകരുന്ന നിർണായക കാലഘട്ടങ്ങളിലൊന്നാണിത്‌. വസ്‌മ്‌ സീസൺ ആരംഭിക്കുന്നത് പ്രകൃതിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തും. കർഷകർക്കും യാത്രക്കാർക്കും സമാനമായി ആശ്വാസം പകരുന്ന ഈ കാലം, കുവൈത്തിലെ പ്രകൃതിയുടെ പുതുജന്മത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.

Continue Reading

നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട്: നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല. അതിനിടെ ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കളും അമ്മയും പറഞ്ഞു.

Continue Reading

കോണത്താറ്റ് പാലം തുറന്നു; കോട്ടയം– ചേർത്തല ബസ് സർവീസ് പുനരാരംഭിച്ചു; 3 വർഷത്തെ ദുരിതത്തിനു പരിഹാരം

കുമരകം: 3 വർഷത്തെ യാത്രാദുരിതത്തിനു താൽക്കാലിക പരിഹാരമായി കോട്ടയം–കുമരകം– ചേർത്തല റൂട്ടിലെ കോണത്താറ്റ് പാലം തുറന്നു. സമീപന പാതയുടെ പണി പൂർണമാകാത്തതിനാൽ ഭാഗികമായാണു പാലം തുറന്നത്. കോട്ടയം–കുമരകം, കുമരകം–ചേർത്തല എന്നിങ്ങനെ രണ്ടായി മുറിഞ്ഞു നടത്തി വന്നിരുന്ന സ്വകാര്യ ബസ് സർവീസ് കോട്ടയം– ചേർത്തല സർവീസായി പുനരാരംഭിച്ചു. പാലം വഴിയുള്ള സർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്നു ചർച്ച നടത്തി തീരുമാനം എടുക്കുമെന്നു കെഎസ്ആർടിസി അറിയിച്ചു.

Continue Reading

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റൻ്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായി നടപടി സ്വീകരിക്കുന്നതിൽ ബോർഡ് തീരുമാനമെടുത്തേക്കും. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെ സുനിൽ കുമാറിനെതിരെയും ഉണ്ടാവാനാണ് സാധ്യത.

Continue Reading

ഇനി ശാന്തം, ഗസ്സയിൽ യുദ്ധം അവസാനിച്ചു; സമാധാന കരാറിൽ ഒപ്പുവെച്ചു

കഴിഞ്ഞ രണ്ടുവർഷക്കാലം നീണ്ടു നിന്ന ഗസ്സ യുദ്ധം അവസാനിച്ചു. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവൻമാർ സമാധാന കരാറിൽ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് നിർണായക തീരുമാനം. 2 വർഷങ്ങൾ നീണ്ട യുദ്ധത്തിനു ശേഷം മധ്യേഷയിൽ സമാധാനത്തിന്റെ പുലരി വിരിയുകയാണ്. ഒക്ടോബര്‍ ഏഴിനാണ്, ഇസ്രയേിലിനെ ഞെട്ടിച്ച ആക്രമണം നടന്നത്. ഇതിന് പിന്നാലെ 251 പേരെ ബന്ദികളാക്കിയത്. നേരത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി പ്രായമായവരേയും സ്ത്രീകളെയും കുഞ്ഞുങ്ങളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ശേഷിച്ചവര്‍ […]

Continue Reading