സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ജൂണ്‍ 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ.എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ ഷംസീറും ജോണ്‍ ബ്രിട്ടാസ് എംപിയും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നോര്‍ക്ക സയറക്ടര്‍ ഡോ. എം അനിരുദ്ധന്‍, സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Continue Reading

മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ പ്രവർത്തനം മാതൃകാപരം – ഡോക്ടർ കെ മൊയ്തു

കോഴിക്കോട്: മലബാറിന്റെ സമഗ്രവികസനത്തിനും, ഗതാഗത കണക്ടിവിറ്റി പ്രതിസന്ധിക്കും പരിഹാരം ഉൾപ്പെടെ മലബാർ ഡെവല കൗൺസിൽ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഡോക്ടർ കെ മൊയ്തുവിന് നൽകിയ ആദരവിനു മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മലബാറിന്റെ ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾക്ക് കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എന്ന നിലയ്ക്കും, വിവിധ സാമൂഹ്യ – സാംസ്കാരിക – സേവന സംഘടനകളുടെ സ്ഥാപക സാരഥി എന്ന നിലക്കും ദീർഘകാലമായി സമൂഹത്തിന് നൽകിവരുന്ന മികച്ച പ്രവർത്തനങ്ങൾ […]

Continue Reading

ജവഹർ നഗറിൽ ‘ എന്റെ വീടിന് ഒരു മരം’ എന്ന പദ്ധതിയിൽ നെഹ്രു പാർക്കിൽ മരം നട്ട് പരിതസ്ഥിതി ദിനം ആചരിച്ചു

കോഴിക്കോട് : എരഞ്ഞിപ്പാലം ജവഹർ നഗറിലെ നെഹ്രു പാർക്കിൽ ‘എൻറ വീടിന് ഒരു മരം’ എന്ന പദ്ധതിയിൽ കേരള സോഷ്യൽ ഫോറസ്റ്ററി ,ഓയിസ്ക്ക ഇന്റർ നാഷണൽ ,ജവഹർ നഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ ഓയിസ്ക്ക ഇന്റർ നാഷണൽ സൗത്ത് ഇൻഡ്യ വനിതാ വിഭാഗം സെക്രട്ടറി ഫൗസിയ മുബഷിർ മരം വെച്ച് കൊണ്ട് ഉൽഘാടനം നടത്തി. ജവഹർ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബേബി കിഴക്കേഭാഗം അധ്യക്ഷത വഹിച്ചു. ഓയിസ്ക്ക സൗത്ത് ഇൻഡ്യ സെക്രട്ടറി ജനറൽ അരവിന്ദ […]

Continue Reading

എം.എസ്.ഭുവനചന്ദ്രന് അക്ഷരദേവതാ പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം:ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ശങ്കര സങ്കേത് ഫൗണ്ടേഷൻ്റെ ഈ വർഷത്തെ അക്ഷരദേവതാ പുരസ്കാരം പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെ മുഖ്യകാര്യദർശിയായ എം.എസ്.ഭുവനചന്ദ്രന് സമ്മാനിച്ചു.കാലടി ശൃംഗേരി മഠത്തിൽ നടന്ന ചടങ്ങിൽ ഗോവാ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ളയാണ് അക്ഷരദേവതാ പുരസ്കാരം എം.എസ്.ഭുവനചന്ദ്രന് സമ്മാനിച്ചത്.ലോകത്തിലാദ്യമായി 51 അക്ഷരദേവതമാരെ പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കുന്നതിനായി 12 വർഷത്തോളം പഠനവും മനനവും നടത്തിയതിനാണ് ഭുവനചന്ദ്രനെ അക്ഷരദേവതാ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഫൗണ്ടേഷൻ്റെ ചെയർമാനായ ടി.എസ്.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ്റെ രക്ഷാധികാരിയും […]

Continue Reading

മണിപ്പൂരിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 98 പേർ

ന്യൂഡൽഹി: കഴിഞ്ഞ മാസം മണിപ്പൂരിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 98 പേർ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. മെയ് 3 ന് പട്ടികവർഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ 10 ജില്ലകളിലും ആദിവാസി ഐക്യദാർഢ്യ മാർച്ച് നടത്തിയ ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.അതിനുശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മാരകമായ അക്രമങ്ങൾ അരങ്ങേറി. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്റ്റീസ് ഇംഫാൽ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ […]

Continue Reading