308 ഇന്ത്യക്കാര്‍ പാകിസ്ഥാന്‍ ജയിലുകളില്‍; 417 പാക്കിസ്ഥാനികള്‍ ഇന്ത്യയില്‍ തടവില്‍

ഇസ്ലാമാബാദ്: ഉഭയകക്ഷി കരാറിന്റെ ഭാഗമായി പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന 42 സിവില്‍, 266 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 308 ഇന്ത്യന്‍ തടവുകാരുടെ പട്ടിക ഇന്ത്യന്‍ ഹൈക്കമ്മീഷന് പാകിസ്ഥാന്‍ ശനിയാഴ്ച കൈമാറിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കോണ്‍സുലാര്‍ ആക്സസ് സംബന്ധിച്ച 2008-ലെ കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് ഫോറിന്‍ ഓഫീസ് (എഫ്ഒ) പ്രസ്താവനയില്‍ പറഞ്ഞു. പാക്കിസ്ഥാനിലെ 308 ഇന്ത്യന്‍ തടവുകാരുടെ (42 സിവിലിയന്‍ തടവുകാരും 266 മത്സ്യത്തൊഴിലാളികളും) ഒരു പട്ടിക പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് […]

Continue Reading

കന്‍സാസിലെ നിശാക്ലബില്‍ വെടിവയ്പ്; 7 പേര്‍ക്ക് വെടിയേറ്റു, രണ്ടു പേര്‍ക്ക് ചവിട്ടേറ്റും പരിക്ക്‌

കന്‍സാസ്: കന്‍സാസില്‍ ഒരു നിശാക്ലബ്ബിനുള്ളില്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് വെടിയേറ്റ് പരിക്ക്. വിചിറ്റയിലെ 222 നോര്‍ത്ത് വാഷിംഗ്ടണ്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു നിശാക്ലബിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പ് നടന്നത്. നിശാക്ലബിന് പുറത്തുള്ള ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ 12:58 ന് കെട്ടിടത്തിനുള്ളില്‍ നിന്ന് നിലവിളികളും വെടിയൊച്ചകളും കേട്ടതായി വിചിറ്റ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലെഫ്റ്റനന്റ് ആരോണ്‍ മോസസ് പറഞ്ഞു. ഏഴ് പേര്‍ക്ക് വെടിയേറ്റു. ക്ലബിനുള്ളില്‍ വെടിവെയ്പ്പുണ്ടായതോടെ ഭയന്ന ആളുകളുടെ കൂട്ട പലായനം കാരണം മറ്റ് […]

Continue Reading

ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കുറ്റം.

Continue Reading

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്ന് വി ഡി സതീശൻ

തലസ്ഥാനമാറ്റ വിവാദം, ഹൈബി ഈഡനെ അതൃപ്തി അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈബി ഈഡന്റേത് ശരിയായ നിലപാടല്ല. പാർട്ടിയുമായി ആലോച്ചിട്ടല്ല തീരുമാനം. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്വകാര്യ ബിൽ ചെലവഴിക്കാൻ ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എനിക്ക് ഏറ്റവും വാത്സല്യമുള്ള എന്റെ കൊച്ചനുജനാണ്. ഈ സംഭവം അറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അതിലുള്ള ശക്തമായ അസംതൃപ്‌തി അറിയിച്ചു. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല. ബിൽ […]

Continue Reading

അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ കാട്ടിലേക്ക് തിരികെ വിട്ടു

പത്തനംതിട്ടയില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ കാട്ടിലേക്ക് തിരികെ വിട്ടു. സീതത്തോട് കൊച്ചുകോയിക്കലില്‍ കണ്ടെത്തിയ പുലിക്കുട്ടിയെയാണ് ചികിത്സിച്ചയ്ക്ക് ശേഷം തിരികെ കാട്ടിലേക്ക് വിട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അപ്പര്‍ മൂഴിയാര്‍ വനമേഖലയിലാണ് പുലിക്കുട്ടിയെ തുറന്ന് വിട്ടിരിക്കുന്നത്. കനൈന്‍ ഡിസ്റ്റെംബര്‍ എന്ന രോഗാവസ്ഥയെ തുടര്‍ന്നായിരുന്നു പുലിക്കുട്ടി അവശനിലയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കൊച്ചുകോയിക്കലില്‍ ആറു മാസം പ്രായം വരുന്ന പുലിക്കുട്ടിയെ കണ്ടെത്തിയത്. ഇവിടെനിന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രദേശവാസികളാണ് പുലിക്കുട്ടിയെ കണ്ടത്. പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും പുലിക്കുട്ടി ആക്രമണ […]

Continue Reading

യുദ്ധക്കപ്പലുകളയച്ച് ജപ്പാനെയും തായ്‌വാനെയും വിരട്ടി റഷ്യ

ടോക്കിയോ: കഴിഞ്ഞ നാല് ദിവസങ്ങളില്‍ തായ്വാനും ജപ്പാനിലെ ഒകിനാവ ദ്വീപുകള്‍ക്കും സമീപമുള്ള കടലില്‍ രണ്ട് റഷ്യന്‍ നാവികസേന കപ്പലുകള്‍ കണ്ടതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം. കിഴക്കന്‍ തീരത്ത് രണ്ട് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ കണ്ടതായും നിരീക്ഷണത്തിനായി വിമാനങ്ങളും കപ്പലുകളും അയച്ചതായും തായ്വാന്‍ പ്രതിരോധ മന്ത്രാലവും ചൊവ്വാഴ്ച അറിയിച്ചു. ജാപ്പനീസ് പ്രദേശത്തിന് സമീപം ചൈനീസ് സേനയുമായുള്ള സംയുക്ത അഭ്യാസമുള്‍പ്പെടെ റഷ്യ നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ ജപ്പാന്റെ ദേശീയ സുരക്ഷയെക്കുറിച്ച് ‘ഗുരുതരമായ ആശങ്ക’ ഉളവാക്കുന്നതായി ജപ്പാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. […]

Continue Reading

ഗുജറാത്തില്‍ പ്രളയം;താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍;9 മരണം

24 മണിക്കൂറിനിടെ ഗുജറാത്തില്‍ പെയ്ത റെക്കോഡ് മഴയില്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അവസാന രണ്ട് ദിവസത്തിനിടെ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (എസ്ഇഒസി) അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളായ കച്ച്, ജാംനഗര്‍, ജുനാഗഡ്, നവസാരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) ടീമുകളെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വെള്ളിയാഴ്ച […]

Continue Reading

ഈദിന് ആട്ടിറച്ചിയുമായി പോയവരെ ബീഫെന്ന് പറഞ്ഞ് തടഞ്ഞു നിര്‍ത്തി ക്രൂര മര്‍ദ്ദനം

ഡല്‍ഹി: മധ്യപ്രദേശില്‍ ഈദുല്‍ അദ്ഹ ആഘോഷത്തിനിടെ ബീഫ് കൊണ്ടുപോയെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രണ്ട് പേരെ ആക്രമിച്ചു. സിഹാദ ഗ്രാമത്തില്‍ നിന്ന് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇംലിപുരയില്‍ നിന്ന് ഇറച്ചിയുമായി വരുമ്പോഴാണ് സംഭവം. ഖാണ്ഡവയിലെ പോളിടെക്നിക് കോളേജിന് സമീപം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി. ആരോപണം നിഷേധിച്ച് തങ്ങള്‍ ആട്ടിറച്ചി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്യുകയായിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നതിനിടെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി പോലീസ് […]

Continue Reading

മലപ്പുറത്ത് അച്ഛനും മകനും എലിപ്പനി ബാധിച്ച് മരിച്ചു

മലപ്പുറത്ത് അച്ഛനും മകനും എലിപ്പനി ബാധിച്ച് മരിച്ചു. പൊന്നാനി സ്വദേശികളായ 70 വയസുകാരനും, 44 വയസുള്ള മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24, 28 തീയതികളിൽ മരിച്ചവരുടെ സാമ്പിൾ പരിശോധന ഫലമാണ് പുറത്ത് വന്നത്. എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പ് മുന്നറിപ്പ് നിലനിക്കെയാണ് രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചത്. അതേ സമയം, വയനാട്ടിൽ ഇന്ന് പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്താണ് മരിച്ചത്. ഏതാനും […]

Continue Reading

മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശം: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ

കൊച്ചി: മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുളള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. അർദ്ധരാത്രിയിലും പുലർച്ചെയുമായി നിരന്തരം സന്ദേശങ്ങൾ ലഭിച്ചതോടെയാണ് മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകിയത്. ആശുപത്രിയിൽ തുടരുന്ന പി ഡി പി നേതാവ് മഅ്ദനിയുടെ ആരോഗ്യനില മാധ്യമങ്ങളെ അറിയിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് നിസാർ മേത്തറെയായിരുന്നു. മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ നിസാറുമായി മാധ്യമ […]

Continue Reading