മണിപ്പൂരിൽ സ്ത്രീക്കുനേരെ ലൈംഗികാതിക്രം; സൈനികന് സസ്‌പെൻഷൻ
ന്യൂഡൽഹി: മണിപ്പൂരിൽ പലചരക്ക് കടയ്ക്കുള്ളിൽ സ്ത്രീക്കുനേരെ ലൈംഗികാതിക്രം നടത്തിയ ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. ജൂലൈ 20ന് ഇംഫാലിലെ ഒരു പെട്രോൾ പമ്പിനു സമീപത്തുള്ള കടയിൽ വച്ചാണ് സതീഷ് പ്രസാദ് എന്ന ഉദ്യോഗസ്ഥൻ സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. സാധനം വാങ്ങാനെത്തിയ യുവതിയെ സൈനികൻ കടന്നുപിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സംഭവം പുറത്തറിയുന്നത്. സതീഷ് പ്രസാദിനെതിരെ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Continue Reading