മഹാരാഷ്ട്രയില്‍ എക്സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ യന്ത്രം തകര്‍ന്നു; 14 മരണം

മഹാരാഷ്ട്രയില്‍ എക്സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 പേർ മരിച്ചു. ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം തകര്‍ന്നാണ് അപകടം ഉണ്ടായത്. താനെയിലെ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെയാണ് അപകടം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആറു പേര്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്. ബ്രിഡ്ജ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഗാന്‍ട്രി ക്രെയിനാണ് യന്ത്രം. ഹൈവേ, ഹൈ സ്പീഡ് റെയില്‍ ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതികളില്‍ പ്രീകാസ്റ്റ് ബോക്സ് ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

Continue Reading

സൈബർ ആക്രമണം; പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്

കൊച്ചി: സൈബർ ആക്രമണത്തിൽ പൊലീസിൽ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. കാക്കനാട് പോലീസിലാണ് പരാതി നൽകിയത്. ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയെന്നാണു പരാതി. വാട്സാപ്പിലും ഭീഷണി സന്ദേശം അയയ്ക്കുന്നതായി പരാതിയിൽ പറയുന്നു. മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച താൻ എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണു ആക്രമണമെന്നാണു പരാതിയിലുള്ളത്. മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുരാജ് ഫേസ്ബുക്കിൽ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ‘‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു […]

Continue Reading

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്ക്

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ പഴനി മലയോര ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന നോട്ടീസ് ബോർഡ് തിരികെ വയ്ക്കാൻ ഹൈക്കോടതി മധുര ബ്രാഞ്ച് ജഡ്ജി ഉത്തരവിട്ടു. പഴനി ക്ഷേത്രത്തിൽ കുംഭാഭിഷേകത്തിന് മുമ്പ് വരെ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന അറിയിപ്പ് ബോർഡ് ഉണ്ടായിരുന്നു. ഈ ശിലാഫലകം അറ്റകുറ്റപ്പണികൾക്കിടെ നീക്കം ചെയ്തതിനാൽ ക്ഷേത്രത്തിനുള്ളിൽ തിരികെ വച്ചിട്ടില്ല. അതിനിടെ, ഏതാനും ആഴ്ചകൾക്ക് മുമ്പ് അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. അങ്ങനെ വിവാദമായതോടെ അഹിന്ദുക്കളെ ക്ഷേത്രത്തിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് നോട്ടീസ് […]

Continue Reading

അക്കൗണ്ട് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഡിസ്നി+ ഹോട്ട്സ്റ്റാര്‍

നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്സ് വേർഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഡിസ്നി+ ഹോട്ട്സ്റ്റാര്‍.പ്രീമിയം ഉപയോക്താക്കളെ നാലു ഉപകരണങ്ങളില്‍ നിന്ന് മാത്രം ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ നയം നടപ്പിലാക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. നിലവിലെ പ്രീമിയം അക്കൗണ്ട് പ്ലാന്‍ ഉപയോക്താക്കൾക്ക് 10 ഉപകരണങ്ങളില്‍ നിന്ന് ലോഗിന്‍ ചെയ്യാന്‍ കഴിയും. നേരത്തെ അതിന്റെ ഉപയോക്താക്കള്‍ക്ക് പാസ് വേർഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മുന്‍പ് നിരവധി രാജ്യങ്ങളില്‍ ഷെയറിങ്ങിന് ഏര്‍പ്പെട്ടുത്തിയ നിയന്ത്രണമാണ് ഇന്ത്യയിലും നെറ്റ്ഫ്ളിക്സ് ഏര്‍പ്പെടുത്തിയത്. പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ ഹോട്ട്സ്റ്റാര്‍ […]

Continue Reading

ക്രൈം മിനിസ്റ്റര്‍, മിസ്റ്റര്‍ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകൂ; പൂനെ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുമായി കോണ്‍ഗ്രസ്

നാളെ മഹാരാഷ്ട്രയിലെ പൂനെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്ററുമായി കോണ്‍ഗ്രസ്. നഗരത്തിൽ വ്യാപകമായി ‘ഗോ ബാക്ക് മിസ്റ്റര്‍ ക്രൈം മിനിസ്റ്റര്‍’, ‘മിസ്റ്റര്‍ പ്രധാനമന്ത്രി, മണിപ്പൂരിലേക്ക് പോകൂ, പാര്‍ലമെന്റിനെ അഭിമുഖീകരിക്കൂ’ എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. മണിപ്പൂര്‍ കലാപത്തിനെതിരെ പ്രതിഷേധ സൂചകമായാണ് കോണ്‍ഗ്രസിന്റെ യുവജന വിഭാഗം രംഗത്തിറങ്ങിയത്. അതേസമയം, ഈ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതിനായി പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, മണിപ്പൂരിലെ അക്രമങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ […]

Continue Reading

മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുത്; ഹൈക്കോടതി

കൊച്ചി: യൂട്യൂബ് ചാനൽ വഴി മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തെന്നും തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഷാജൻ സ്കറിയ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കോടതിയുടെ നിർദേശം. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജൻ കോടതിയെ അറിയിച്ചു. ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിനായി മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് […]

Continue Reading

ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനം: ആ​ഗസ്റ്റ് 1 മുതല്‍ ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളില്‍ കാലതാമസം ഉണ്ടാകരുത്. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ അര്‍ഹരാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ലൈസന്‍സ് നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അപേക്ഷിച്ചതിനുശേഷം 30 ദിവസത്തിനകം ലൈസന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് ലൈസന്‍സ് ഓട്ടോ ജനറേറ്റഡ് ആയി അവരുടെ ഇ-മെയിലില്‍ തന്നെ ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ […]

Continue Reading

ഏകദിന ലോകകപ്പ്; ഇന്ത്യ- പാക് മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്ര‌ഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റം വന്നേക്കും. ഇന്ത്യ- പാക് മത്സരം നേരത്തെ ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ 15ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജൻസികൾ റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീയതി മാറ്റാൻ തീരുമാനിച്ചത്. നിലവിലെ […]

Continue Reading

മുതിർന്ന കോൺഗ്രസ്‌ നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും നിയമസഭ സ്പീക്കറും ആയിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. അഞ്ചുതവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലേക്ക് എത്തി. മൂന്ന് തവണ മന്ത്രിയായി. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കേരള നിയമസഭയിൽ ഏറ്റവും അധികം കാലം സ്പീക്കറായ വ്യക്തിയായിരുന്നു ഇദ്ദേഹം. 96 വയസ്സായിരുന്നു. മിസോറാം, ത്രിപുര സംസ്ഥാനങ്ങളുടെ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Continue Reading

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.

Continue Reading