ജയ അരിയുടെ വില കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ ഉയര്‍ന്നു
കൊല്ലം: ജയ അരിയുടെ വില കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ ഉയര്‍ന്നു. ഉപഭോക്താക്കള്‍ കഴിക്കുന്ന അരിയില്‍ 70 ശതമാനവും ജയയാണ്. ഇതു ലാക്കാക്കിയാണ് വില വര്‍ധന. രണ്ടാഴ്ച മുമ്പു വരെ ക്വിന്റലിന് 3600-3750 രൂപ വരെയുണ്ടായിരുന്നത് വെള്ളിയാഴ്ച 4150 ആയി ഉയര്‍ന്നു. ഇത് ചില്ലറ വിപണിയിലെത്തുമ്പോള്‍ കിലോക്ക് 45 രൂപയാകും. ആന്ധ്രയിലെ മില്ലുടമകള്‍ നേരിട്ടാണ് കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ക്ക് അരി നല്‍കുന്നത്. ആന്ധ്രയില്‍ നിന്നു തന്നെ ബില്ലിട്ടാണ് അരി എത്തിക്കുന്നത്. മില്ലുടമകളുടെ ജീവനക്കാരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. […]
Continue Reading