അഷ്ടമിരോഹിണി ആഘോഷത്തിനായി ഒരുങ്ങി ഗുരുവായൂർ

ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷത്തിനായി ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. 14 നു ആണ് അഷ്ടമിരോഹിണി. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും സദ്യയ്ക്കുമായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. രാവിലെ 6 മുതൽ വിഐപി ദർശനം ഇല്ല. ക്യൂ നിൽക്കുന്നവരെ കൊടിമരം വഴി നേരിട്ടു പ്രവേശിപ്പിക്കും. മുതിർന്ന പൗരന്മാർക്ക് രാവിലെ 4.30നും വൈകിട്ട് 5നും തുടങ്ങി ഒരു മണിക്കൂർ ദർശന സൗകര്യമുണ്ട്.

Continue Reading

സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴയും; നാല് മരണം, മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക്: സിക്കിമിലെ യാങ്‌താങ്ങിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിക്കിമിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പ്രദേശത്ത് മഴ തുടരുകയാണ്.

Continue Reading

മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍ അന്തരിച്ചു

ആലുവ: മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. ആലുവയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ 13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്‍റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

കാസർകോട് ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കാസർകോട്: മൊഗ്രാലിൽ ദേശീയപാത നിർമാണത്തിനിടെ ക്രെയിൻ പൊട്ടി വീണ് തൊഴിലാളികൾ മരിച്ചു. ദേശീയപാത 66 ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. വടകര സ്വദേശികളായ അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്.

Continue Reading

നിയുക്ത ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ന്യൂഡൽഹി: രാജ്യത്തിൻറെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 12 നു രാഷ്‌ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സി പി രാധാകൃഷ്ണന് രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുക്കും.

Continue Reading

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക്മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ 10 വയസുകാരിക്കും,രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ 10 വയസുകാരിയുടെ രോഗം ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Continue Reading

അതിർത്തിയിൽ ജാഗ്രത കർശനമാക്കി ഇന്ത്യ; നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡൽഹി: നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഏഴു ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ പൊലീസിന് ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശം നൽകി. എന്നാൽ ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചിട്ടില്ല. യുപിക്ക് പുറമെ ബീഹാർ, പശ്‌ചിമ ബംഗാൾ അടക്കം നേപ്പാൾ അതിർത്തിയോട് ചേർന്ന സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ലക്‌നൗ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം സ്ഥാപിച്ചു.

Continue Reading

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചിരിക്കുന്നത്. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് അദ്ദേഹം. 40 വർഷമായി ബിജെപി യുടെ സജീവ പ്രവർത്തകനാണ് അദ്ദേഹം. 16 വയസു മുതൽ ബിജെപി ക്ക് വേണ്ടിയും ആർഎസ്എസ് നു വേണ്ടിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Continue Reading

ജെൻ സി പ്രതിഷേധം; നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി രാജി വെച്ചു

കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. രണ്ടാം ദിവസവും ജെൻ സിയുടെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി. ശർമ ഒലിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതി പ്രക്ഷോഭകർ കത്തിച്ചു. നിലവിലെ പ്രശ്നത്തിന് ഭരണഘടനാപരമായ പരിഹാരം കാണാനാണ് രാജിവച്ചതെന്ന് ശർമ ഒലി അറിയിച്ചു.

Continue Reading

ഐ ഫോൺ 17ാം സീരീസ് ഇന്ന് പുറത്തിറങ്ങും

ടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഇവൻറ് 2025 ഇന്ന് യൂ എസിൽ നടക്കും. ഐ ഫോണിന്റെ 17ാം പതിപ്പ് ഈ ഇവന്റിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐ ഫോണിനു പുറമെ ആപ്പിളിന്റെ പുതിയ മോഡൽ വാച്ചുകൾ , എയർപോഡുകൾ തുടങ്ങിയ നിരവധി അക്‌സെസറീസുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

Continue Reading