എം എസ് സി കപ്പൽ പൂർണമായി കടലിൽ നിന്ന് ഉയർത്താൻ ശ്രമം

കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പൽ പൂർണമായും ഉയർത്താനുള്ള ദൗത്യം എളുപ്പമല്ലെന്ന് കമ്പനി. ദൗത്യം ഒരു വർഷത്തോളം നീളുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യുന്നത് ഒരാഴ്ചക്കുള്ളിൽ പൂത്തിയാകുമെന്ന് അറിയിച്ചു. മെയ് 24 നാണ് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

വി എസിന് നിയമസഭയുടെ ആദരം; നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്ക് നിയമസഭ ചാരമോപചാരം അറിയിച്ചു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. പൊതുവിൽപന നികുതി ഭേദഗതി ബിൽ, സംഘങ്ങൾ റജിസ്ട്രേഷൻ ബിൽ, ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയ്ക്കു പുറമേ വനം […]

Continue Reading

പദ്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് പദ്മനാഭ ക്ഷേത്രത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം വന്നത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകിട്ടോടെ സ്ഫോടനം ഉണ്ടാകുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശം കിട്ടിയതിനെ തുടർന്ന് റാൻഡ് ക്ഷേത്രത്തിലും പോലീസും ബോംബ് സ്‌ക്വാഡും ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല എന്നാണ് അറിയിച്ചത്. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്റെ നിഗമനം.

Continue Reading

നായർ മഹാ സമ്മേളനത്തിന് ഒരുങ്ങി വൈക്കം

താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന നായർ മഹാസമ്മേളനത്തിനു നഗരം ഒരുങ്ങി. 25000 പേരെ സമ്മേളനത്തിന് പ്രതീക്ഷിക്കുന്നുണ്ട്. 10000 പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. വൈക്കം നഗരം വൈദ്യുത ദീപങ്ങളും എൻ എസ് എസ് പതാകകളും ഉപയോഗിച്ച് അലങ്കരിച്ചു. കുടിവെള്ളം, ലഘു ഭക്ഷണം, ഡോക്ടർ, ആംബുലൻസ്, അഗ്നിശമന സേന എന്നിവരുടെ സേവനം ഉണ്ടായിരിക്കും. കൂടാതെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടായിരിക്കും.

Continue Reading

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഗവർണറുടെയും രാഷ്‌ട്രപതിയുടെയും ഉൾപ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്.

Continue Reading

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. കലാപ ശേഷമുള്ള ആദ്യ സന്ദർശനമാണ്. കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ മോദി സന്ദർശിക്കും, നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് മണിപ്പൂരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Continue Reading

സോഷ്യൽ മീഡിയ കീഴടക്കി നാനോ ബനാന ട്രെൻഡ്

നാനോ ബനാന എന്ന എ ഐ എന്ന ട്രെൻസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇൻസ്റ്റാഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ ഈ ട്രെൻഡ് വലിയ ശ്രദ്ധ നേടി കഴിഞ്ഞു. ഗൂഗിളിന്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്.ഏകദേശം 2 കോടിയോളം ചിത്രങ്ങൾ ഇതിനോടകം സൃഷ്ടിക്കപ്പെട്ടു.

Continue Reading

അഷ്ടമിരോഹിണി ആഘോഷത്തിനായി ഒരുങ്ങി ഗുരുവായൂർ

ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷത്തിനായി ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. 14 നു ആണ് അഷ്ടമിരോഹിണി. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും സദ്യയ്ക്കുമായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. രാവിലെ 6 മുതൽ വിഐപി ദർശനം ഇല്ല. ക്യൂ നിൽക്കുന്നവരെ കൊടിമരം വഴി നേരിട്ടു പ്രവേശിപ്പിക്കും. മുതിർന്ന പൗരന്മാർക്ക് രാവിലെ 4.30നും വൈകിട്ട് 5നും തുടങ്ങി ഒരു മണിക്കൂർ ദർശന സൗകര്യമുണ്ട്.

Continue Reading

സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴയും; നാല് മരണം, മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക്: സിക്കിമിലെ യാങ്‌താങ്ങിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിക്കിമിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പ്രദേശത്ത് മഴ തുടരുകയാണ്.

Continue Reading

മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍ അന്തരിച്ചു

ആലുവ: മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. ആലുവയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ 13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്‍റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading