ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം

ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്നാ വാക്ക് ഒഴിവാക്കുവാന്‍ ആലോചന. രാജ്യത്തിന്റെ പേര് ഭാരത്, ഹിന്ദുസ്ഥാന്‍ എന്നിങ്ങനെ മാറ്റി ഇന്ത്യ എന്ന വാക്ക് ഒഴിവാക്കുന്നതിനാണ് ആലോചന.അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്നും പൂര്‍ണമായും പുറത്തുകടക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം നടക്കുന്നതെന്നാണ് വിശദീകരണം. നേരത്തെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്തും ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ്, CrPC, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഭാരതീയ […]

Continue Reading

ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

കോട്ടയം: സൈബര്‍ ആക്രമണത്തിനെതിരെ പുതുപ്പള്ളി സ്ഥാനാർഥി ജെയ്ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. സ്ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവൃത്തികള്‍ക്കെതിരെ ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ കേരള പൊലീസ് ആക്ടിലെ 120 വകുപ്പ് പ്രകാരവുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്. സിഐ സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. പൂര്‍ണ ഗര്‍ഭിണിയായ തനിക്കെതിരെ തുടരുന്ന […]

Continue Reading

പോളിംഗ് ശതമാനം 40 പിന്നിട്ട് പുതുപ്പള്ളി

കോട്ടയം: പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ മികച്ച പോളിംഗ്. നിലവിൽ പോളിംഗ് ശതമാനം 40 ശതമാനം കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെനീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂളിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല […]

Continue Reading

മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. കെബി ഗണേഷ്കുമാറിന്‍റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും. എം രാജ ഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനസംഘടിപ്പിച്ചത്. കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്. പാർട്ടിയോട് ആലോചിക്കാതെ […]

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വലതു സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വോട്ടു രേഖപ്പെടുത്തി. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിലെത്തിയാണു ചാണ്ടി ഉമ്മൻ വോട്ട് ചെയ്തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരും ചാണ്ടിക്കൊപ്പം വോട്ടു ചെയ്യാൻ എത്തിയിരുന്നു. പുതുപ്പള്ളിയില്‍ ചര്‍ച്ചയായത് 53 വര്‍ഷക്കാലത്തെ വികസനവും കരുതലുമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഓരോ വോട്ടും ചര്‍ച്ചയായെന്നും വികസനവും കരുതലും എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ചെന്നും അത് ചര്‍ച്ചയാക്കിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. […]

Continue Reading

ആദിത്യ എൽ 1; രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം

ബെംഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ സഞ്ചരിക്കുന്നത്. സെപ്റ്റംബർ 10നു പുലർച്ചെ 2.30 ന് അടുത്ത ഭ്രമണപഥം ഉയർത്തൽ നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തിന്റെ നിയന്ത്രണം. ഇത്തരത്തിൽ ഇനി 3 ഭ്രമണപഥം ഉയർത്തൽ കൂടി പൂർത്തിയാക്കിയശേഷം ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു പുറത്തു കടന്നാണ് ആദിത്യ നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു […]

Continue Reading

തൃശൂരിൽ കാറപകടം; നടന്‍ ജോയ് മാത്യുവിന് പരിക്ക്

തൃശൂർ: വാഹനാപകടത്തിൽ നടന്‍ ജോയ് മാത്യുവിന് പരിക്ക്. ചാവക്കാട് മന്ദലാംകുന്ന് ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം. നടന്‍ സഞ്ചരിച്ച കാറിൽ പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യുവിനും വാന്‍ ഡ്രൈവര്‍ക്കും നിസാരമായി പരിക്കേറ്റു. ഇരുവരേയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. പ്രതികൂല സാഹചര്യം മുന്നില്‍ കണ്ട് വോട്ടര്‍മാര്‍ രാവിലെ 6.30 ന് തന്നെ വോട്ടിംഗ് കേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സജീവമായി പങ്കെടുക്കുന്നുവെന്നും അത് ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണെന്നും കോട്ടയം ജില്ലാ കളക്ടര്‍ വിഘ്നേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; 16 അംഗ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ലോകസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. 16 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി, കെസി വേണുഗോപാൽ, കെജെ ജോർജ് എന്നിവർ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Continue Reading

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു. സംഭവത്തിൽ നടപടി നേരിട്ട ആറ് വിദ്യാർത്ഥികളാണ് ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണ് മാപ്പപേക്ഷ നടത്തിയത്. മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ കഴിഞ്ഞ മാസമാണ് ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അവഹേളിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ […]

Continue Reading