പുതുപ്പളളിയില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന വിലയിരുത്തലുമായി സിപിഐ

തിരുവനന്തപുരം: പുതുപ്പളളിയില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന വിലയിരുത്തലുമായി സിപിഐ നേതൃത്വം. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ബിജെപി വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി മറിഞ്ഞുവെന്ന സിപിഐഎം നേതൃത്വത്തിന്റെ സംശയവും സിപിഐ ശരിവെയ്ക്കുന്നില്ല. ഇന്നലെ നടന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ തോല്‍വി പ്രവചിക്കുന്നത്. കോട്ടയത്ത് നിന്നുളള എക്‌സിക്യൂട്ടിവ് അംഗം സി കെ ശശിധരനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നേരിയ വോട്ടുകള്‍ക്കായിരിക്കും പരാജയം എന്നാണ് സിപിഐയുടെ വിലയിരുത്തല്‍. […]

Continue Reading

ഹൈക്കോടതിയെ വിമർശിച്ച് എം എം മണി എംഎൽഎ

ഇടുക്കി: ഹൈക്കോടതിയെ വിമർശിച്ച് എം എം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ആളുകളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണമെന്ന് എം എം മണി ആവശ്യപ്പെട്ടു. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്നും എം എം മണി കൂട്ടിച്ചേർത്തു. ആളുകൾക്ക് അർഹമായ നഷ്ട പരിഹാരവും നൽകണമെന്നും പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 72-ാം ഇന്ന് പിറന്നാൾ. താര രാജാവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് ആരാധകർ ഒരുക്കിയിട്ടുള്ളത്. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തിയിരുന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന അത്ഭുത പ്രതിഭാസമെന്നാണ് മമ്മുക്കയെ ആരാധകരും സുഹൃത്തുക്കളും വിശേഷിപ്പിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടനായ […]

Continue Reading

ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചു; കുട്ടിയെ കണ്ടെത്തിയത് ചോരയിൽ കുളിച്ച നിലയിൽ

കൊച്ചി: ആലുവയിൽ വീണ്ടും ക്രൂര പീഡനം.അതിഥി തൊഴിലാളിയുടെ മകളായ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ പാടത്ത് നിന്നും കണ്ടെത്തുകയായിരുന്നു. നാട്ടുകാർ കണ്ടെത്തുമ്പോൾ നഗ്നയായി രക്തം വാർന്ന നിലയിലായിരുന്നു കുട്ടി. തുടർന്ന് ഉടൻ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

Continue Reading

മൂന്നാർ മേഖലയിൽ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള അനധികൃത നിർമാണവും ഭൂമി കൈയേറ്റവും വ്യാപകമാകുന്നു

ഇടുക്കി: മൂന്നാർ മേഖലയിൽ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള അനധികൃത നിർമാണവും ഭൂമി കൈയേറ്റവും വ്യാപകമാകുന്നു. പള്ളിവാസൽ, മൂന്നാർ, കെ.ഡി.എച്ച്., ദേവികുളം വില്ലേജുകളിലാണ് റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള നിർമാണപ്രവർത്തനങ്ങളും ഭൂമി കൈയേറ്റവും നടക്കുന്നത്. നിരവധി കെട്ടിടങ്ങൾ ഇത്തരത്തിൽ പണി പൂർത്തിയാക്കിയിട്ടുള്ളതായാണ് സൂചന. നിരവധി കെട്ടിടങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അനധികൃത കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതെന്നും ആരോപണമുണ്ട്. പ്രദേശത്ത് മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്ന ഹൈക്കോടതി നിർദേശം അവഗണിച്ചാണ് ഏഴ് നിലവരെയുള്ള കെട്ടിടങ്ങൾ പണിതുയർത്തുന്നത്. […]

Continue Reading

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു.കരസേനയും പൊലീസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചതെന്ന് സൈനികവക്താവ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇരുവരെയും വധിച്ചത്. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെയാളുടെ മൃതദേഹത്തിനായി തിരച്ചിലിലാണ്. രണ്ടുദിവസം മുമ്ബ് ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading

ഇന്ത്യ എന്ന പദത്തോട് എന്തിനിത്ര ഭയം? പേര് മാറ്റാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്കും രാജ്യത്തിനും തന്നെ എതിരായ നടപടിയാണ് ഇന്ത്യ എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ‘ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, […]

Continue Reading

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മധ്യകേരളത്തിലും കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. എന്നാല്‍ കാലാവര്‍ഷത്തില്‍ ലഭിക്കുന്ന മഴ സംസ്ഥാനത്ത് ലഭ്യമായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ്.

Continue Reading

അച്ചു ഉമ്മന് എതിരായ സൈബർ അധിക്ഷേപം; പ്രതി നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കോട്ടയം: അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ കേസിൽ പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. നന്ദകുമാറിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫേസ്ബുക്കിൽ നിന്നും മറുപടി ലഭിച്ച ശേഷം പ്രതിയെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, മാധ്യമങ്ങൾക്ക് മുഖം നൽകാൻ നന്ദകുമാർ തയ്യാറായില്ല. സ്റ്റേഷനിൽ ഹെൽമറ്റ് ധരിച്ചാണ് നന്ദകുമാർ പുറത്തിറങ്ങിയത്. ഇടതു സ്ഥാനാർത്ഥി ഇനിയെങ്കിലും നുണപ്രചരണം അവസാനിപ്പിക്കണമെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ചെളിവാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നത് സ്വയം വിശ്വാസമില്ലാത്തതുകൊണ്ട്. […]

Continue Reading

പുതുപ്പള്ളിയിലെ ഭൂരിപക്ഷത്തെ ചൊല്ലി വാക്കേറ്റം; ഒരാൾക്ക് വെട്ടേറ്റു

കാലടി:എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു.പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണം. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനാ‌ണ് വെട്ടേറ്റത്. സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോൺസണിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടു മണിയോടെ പൊതിയേക്കര ജംഗ്ഷനിൽ വെച്ചാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനെ അയൽക്കാരൻ കൂടിയായ കുന്നേക്കാടൻ ദേവസി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളി […]

Continue Reading