കവളപ്പാറയിൽ സഹോദരിമാർ പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: ഷൊർണൂർ കവളപ്പാറയിലെ സഹോദരിമാർ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മോഷണ ശ്രമത്തിനിടെ സഹോദരിമാരായ പത്മിനിയെയും തങ്കത്തെയും കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. തൃത്താല സ്വദേശി മണികണ്ഠനെ ഇന്നലെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു. രണ്ട് സഹോദരിമാരും ഒറ്റയ്ക്കായിരുന്നു ഇവിടെ താമസം. സംഭവ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് […]

Continue Reading

കല്യാണപന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം. എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍, മകൻ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയര്‍ത്തിയ പന്തല്‍ അഴിക്കുമ്ബോഴായിരുന്നു അപകടം. തൊഴിലാളികള്‍ ഉപയോഗിച്ച കമ്ബി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.

Continue Reading

ആലുവ പീഡനം; പ്രതി റിമാൻഡിൽ

ആലുവ: ആലുവയിൽ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും. പെൺകുട്ടിയെ പീഡിപ്പിച്ചത് ക്രിസ്റ്റൽരാജ് ഒറ്റയ്ക്കാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി ക്രിസ്റ്റൽ രാജ് കുട്ടിയുടെ വീട്ടിൽ […]

Continue Reading

തദ്ദേശ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുൻസിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍ എന്നിവയുടെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ ആകെ 2,76,70,536 വോട്ടര്‍മാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളുമാണുള്ളത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് സെപ്തംബര്‍ 23 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഈ അവസരം. പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈൻ അപേക്ഷകള്‍ sec.kerala.gov.in […]

Continue Reading

ഡ്രോണില്‍ എ.ഐ കാമറ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തുമെന്ന് ഗതാഗത കമീഷണര്‍

കൊച്ചി: റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എ.ഐ കാമറ ഡ്രോണില്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷ കമീഷണര്‍ എസ്.ശ്രീജിത്ത്. ഇത് സംബന്ധിച്ച്‌ സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരു ജില്ലയില്‍ കുറഞ്ഞത് 10 എ.ഐ കാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. എ.ഐ കാമറകള്‍ക്കായി പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച്‌ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 720 എ.ഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എ.ഐ കാമറ സ്ഥാപിച്ചതോടെ ഭൂരിഭാഗം ബൈക്ക് യാത്രക്കാരും […]

Continue Reading

കാപ്പാട് ബീച്ചിൽ സവാരി കുതിരക്ക് പേവിഷബാധ; സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്നാണ് കുതിരയെ അവശ നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നെത്തിച്ച കുതിര ആണിത്. കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കുതിര കൂടി ജീവിച്ചേക്കുമെന്ന് ഡോക്ടർമാർ പറയുന്നത്. നിലവിൽ കുതിര അവശനിലയിലാണ്. ആഹാരവും കഴിക്കുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യമാണ്. അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻ കരുതലെടുക്കാൻ നിർദേശമുണ്ട്. കുതിര സവാരി […]

Continue Reading

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും […]

Continue Reading

പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ്- ഡിവെെഎഫ്ഐ സംഘര്‍ഷം

കോട്ടയം: പുതുപ്പള്ളിയില്‍ യൂത്ത്‌ കോണ്‍ഗ്രസ് വിജയാഹ്ലാദത്തിനിടെ സംഘര്‍ഷം. യുഡിഎഫ് നടത്തിയ മാര്‍ച്ചിനിടെ മണര്‍കാട് വെച്ചാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി ഉമ്മനെ ബൈക്കില്‍ പിന്തുടര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെപിപിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പൊലീസുമായി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി തിരികെ പോകുന്നതിനിടെ […]

Continue Reading

‘ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് പുതുപ്പള്ളിക്കാരുടെ മറുപടി’; എ കെ ആന്റണി

കോട്ടയം: ഉമ്മന്‍ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിക്കാര്‍ കൊടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് എ കെ ആന്റണി. കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല, മാര്‍ക്സിസ്റ്റുകാര്‍ പോലും ഈ സര്‍ക്കാരിന്റെ ഭരണത്തെ വെറുക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുവെന്ന് എ കെ ആന്റണി കൂട്ടിച്ചേർത്തു. എല്‍ഡിഎഫ് സര്‍ക്കാരിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടെന്നും പുതുപ്പള്ളിയില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചവരോടുള്ള ജനങ്ങളുടെ പ്രതികാരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ളത് വൈകാരിക ബന്ധമാണെന്ന് എ കെ ആന്റണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെയുണ്ടായ […]

Continue Reading

ചാണ്ടി ഉമ്മന് റെക്കോർഡ് ലീഡ്; 37000 പിന്നിട്ടു

കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളിയുടെ എംഎൽഎയും ആയിരുന്ന ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും കടന്ന് മകൻ ചാണ്ടി ഉമ്മൻ. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. നിലവിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37000 കടന്നിരിക്കുകയാണ്.

Continue Reading