റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൃശൂർ: റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം സ്വദേശി ബേബി ആന്റണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിക്കാണ് എംജി റോഡിലെ കുഴിയിൽ വീണു ചിയ്യാരം സ്വദേശി ബേബി ആന്റണിക്ക് പരിക്കേറ്റത്. ഭർത്താവിനൊപ്പം വീട്ടു സാധനങ്ങൾ വാങ്ങി മടങ്ങും വഴി ബൈക്ക് കുഴിയിൽ വീണു മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ […]

Continue Reading

കോഴിക്കോട് വീണ്ടും നിപ വന്നതിന്റെ കാരണം; പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ ഭീഷണി പൂർണമായി ഒഴിഞ്ഞു എന്നു പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേരിലേക്ക് നിപ്പ രോഗം പടർന്നിട്ടില്ലെന്നും വ്യാപനം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യസംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുന്നു. 994 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 304പേരുടെ സാംപിൾ ശേഖരിച്ചു. 267 പേരുടെ പരിശോധനാഫലം ലഭിച്ചു. 6 പേർ പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 9 പേർ നിരീക്ഷണത്തിലുണ്ട്. 2018നും, 19നും സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ […]

Continue Reading

ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അനന്തനാഗിലെ നഗം കൊക്കേര്‍നാഗ് സ്വദേശിയും ലശ്്കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ഉസൈര്‍ ഖാന്‍ ആണെന്ന് പോലീസ് എഡിജിപി വിജയകുമാര്‍ അറിയിച്ചു. നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വധിച്ച രണ്ടാമത്തെ ഭീകരനെ തിരിടച്ചറിഞ്ഞിട്ടില്ല. ഇതോടെ അനന്ത്നാഗ് മേഖലയില്‍ ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്.ഉസൈര്‍ ഖാനൊപ്പം രണ്ടു വിദേശ ഭീകരര്‍ കൂടി ഉണ്ടായിരുന്നതായാണ് സൈന്യം സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി […]

Continue Reading

താനൂര്‍ കസ്റ്റഡി കൊലപാതകം; അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം ഏറ്റെടുത്തത്. സിബിഐ സംഘം നാളെ താനൂരിലെത്തും. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെ രേഖപ്പെടുത്തും.

Continue Reading

വനിതാ സംവരണ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു

ഡല്‍ഹി: വനിതാ സംവരണ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇതോടെ പുതിയ പാർലമെന്‍റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്‍ അവതരിപ്പിച്ചത്. അംഗങ്ങൾക്ക് ബില്ലിന്റെ ഹാർഡ് കോപ്പി നൽകാത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടാക്കാട്ടി. എന്നാല്‍ ആ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കി. ബില്ലിന്‍ മേലുള്ള ചർച്ച ഇന്ന് […]

Continue Reading

പഞ്ചാബിൽ കോൺ​ഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: പഞ്ചാബിൽ കോൺ​ഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയിലെ ദാല ഗ്രാമത്തിലാണ് സംഭവം. അജിത്വാളിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ബൽജീന്ദർ സിംഗ് ബല്ലിയെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവ ദിവസം വീട്ടിൽ മുടിവെട്ടിക്കൊണ്ടിരുന്ന ബൽജീന്ദർ സിംഗ് ബല്ലിക്ക് ഒരു അജ്ഞാതനിൽ നിന്ന് ഫോൺ കോൾ വന്നു. ചില രേഖകളിൽ ഒപ്പിടാൻ അഭ്യർത്ഥിച്ചയാളെ കാണാൻ ബല്ലി […]

Continue Reading

തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാർഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കടുത്ത വിഷാദ രോഗത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം. മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

നിയമസഭയിലെ വിമർശനത്തിൽ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ വിമർശനത്തിൽ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലപ്പോൾ സൗഹൃദാന്തരീക്ഷം തകർന്നു പോകുന്നുവെന്നും അത് ഗുണകരമല്ലെന്നും നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസാരിക്കാൻ സ്പീക്കർ വിളിക്കുമ്പോൾ സഭയ്ക്ക് നിരക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ അല്ലാത്തപ്പോൾ മറ്റ് രീതിയിലുള്ള സംസാരം ഉണ്ടാകുന്നു. സഭ്യേതരമായ സംസാരം ഉണ്ടാകുന്നുണ്ട്. അത് സഭയുടെ അന്തസ്സിന് ചേർന്നതല്ല. അവരവർക്ക് ബോധ്യമില്ലാത്ത […]

Continue Reading

ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ടു; ആരോപണവുമായി മന്ത്രി

കോട്ടയം: ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ താൻ മാറ്റിനിർത്തപ്പെട്ടുവെന്നാണ് മന്ത്രി പറഞ്ഞത്. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. ‘ഞാനൊരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങിൽ മുഖ്യ പൂജാരി വിളക്ക് വച്ചു. […]

Continue Reading

നിപ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ സ്‌കൂള്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഉടന്‍ ഇടപെടും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടപെടുമെന്ന് ആരോഗ്യമന്ത്രി.കളക്ടര്‍ നിര്‍ദേശം നല്‍കുന്നത് എല്ലാവരും പാലിക്കാനാണെന്നും കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്നുതന്നെ നിര്‍ദേശം നല്‍കുമെന്ന് കളക്ടറും വ്യക്തമാക്കി. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആയതിനാലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നവോദയ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. 500 ന് മുകളിലുള്ള വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ എത്തിയത്. ഇന്നലെ നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ കോഴിക്കോട് എന്‍ഐടിയും പ്രവര്‍ത്തിച്ചു. നിയന്ത്രണം ലംഘിച്ച്‌ ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.നിപ ബാധിച്ച്‌ രണ്ട് പേര്‍ മരിച്ച […]

Continue Reading