ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയദശമി. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം എഴുതി കുരുന്നുകൾ ചുവടു വെക്കുന്ന വിദ്യാരംഭം ഇന്നാണ്. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ദുര്‍ഗാഷ്ടമി നാളില്‍ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളില്‍ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.

Continue Reading

തെക്കൻ കേരളത്തിൽ കനത്ത മഴ; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്ക് ഇന്ന് യെല്ലോ അലെർട് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

ചൈനയിൽ റഗാസ കൊടുങ്കാറ്റ് തീരം തൊട്ടു; തായ്‌വാനിൽ 15 പേർ മരിച്ചു, ഫിലിപ്പീൻസിൽ 9 മരണം

തായ്‌പേയ്: ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. തായ്‌വാനിൽ റഗാസയെ തുടർന്നുണ്ടായ പേരിയിൽ 15 മരണം. 46 പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് റഗാസ. മെട്രോ റെയിൽ സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവച്ചു. സ്കൂളുകക്ക് അവധി പ്രഖ്യാപിച്ചു. 1,000 വിമാന സർവീസുകൾക്കാണ് തടസം നേരിട്ടത്. ഇത് അധികൃതർ പരിഹരിച്ചതോടെ ഹോങ്കോംഗ് പതുക്കെ സാധാരണ നിലയിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

Continue Reading

വൈക്കം – വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണം; രൂപേഷ് ആർ മേനോൻ

വൈക്കം: നിത്യവും അപകടങ്ങൾ പതിയിരിക്കുന്ന വൈക്കം വെച്ചൂർ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി കോട്ടയം സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു. തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് മാസങ്ങളായി വലിയ ഗർത്തങ്ങൾ രൂപം കൊണ്ട് അപകടാവസ്ഥയിലാണ്. റോഡിലെ വലിയ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ്. വലിയ കുഴികളിൽ പെയ്ത്തു വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. […]

Continue Reading

സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ; സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ തൃപ്തി

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്തി അർജന്റീന ടീം മാനേജർ. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് തിരികെ അർജന്റീനയിലേക്ക് മടങ്ങും. നവംബറിൽ മത്സരം നടക്കും. സാധാരണക്കാർക്കും മത്സരം കാണാൻ അവസരമൊരുക്കുന്ന രീതിയിലായിലായിരിക്കും ക്രമീകരണം. റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

Continue Reading

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ. ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ചടങ്ങ് നടന്നത്. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. മികച്ച ദേശീയ നടനുള്ള പുരസ്‌കാരം വിജയരാഘവനും സഹനടിക്കുള്ള പുരസ്‌കാരം ഉർവ്വശിയും ഏറ്റു വാങ്ങി. ഇത്തരമൊരു നിമിഷം സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഫാൽക്കെ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം.

Continue Reading

മൾട്ടി പ്ലെക്സിൽ കുടിവെള്ളം സൗജന്യമായി നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി

കൊച്ചി: മൾട്ടിപ്ലക്‌സ് തീയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത്യ കോടതി അറിയിച്ചു. മൾട്ടിപ്ലെക്സിൽ പുറത്തു നിന്ന് കൊണ്ട് വരുന്ന ഭക്ഷണ പാനീയങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചതിനും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനും എതിരെയുള്ള പരാതിയിന്മേലാണ് ഇങ്ങനൊരു നടപടി.

Continue Reading

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ- ഡിസംബർ മാസങ്ങളിൽ നടത്താൻ തീരുമാനിച്ചു. വോട്ടർ പട്ടിക ഒരു തവണ കൂടി പുതുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്.

Continue Reading

‘ ഓപ്പറേഷൻ നംഖോർ ‘; ദുൽഖർ സൽമാന്റെയും പ്രിത്വിരാജിന്റെയും വീടുകളിൽ റെയ്‌ഡ്‌

ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് മിന്നൽ പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടക്കുന്നു.വ്യവസായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

Continue Reading

അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ; സൗകര്യങ്ങൾ വിലയിരുത്തും

കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീമിന്റെ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് 12 മണിക്ക് കൊച്ചിയിലെത്തും. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനാണ് ടീം മാനേജർ എത്തുന്നത്. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും.

Continue Reading