ഈജിപ്തിൽ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്നു

കെയ്റോ: ഈജിപ്തിൽ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്നു. അലക്സാൻഡ്രിയ നഗരം സന്ദർശിക്കാനെത്തിയ ഇസ്രയേലി വിനോദസഞ്ചാരികളെയാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രയേലികളെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

ബംഗളൂരുവില്‍ പടക്കകടയ്ക്ക് തീപിടിച്ച് 14 മരണം

ബംഗളൂരു: ബംഗളൂരു-തമിഴ്നാട് അതിര്‍ത്തിയില്‍ അത്തിബെലെയിലെ പടക്കകടയ്ക്ക് തീപിടിച്ച്‌ 14 പേര്‍ മരിച്ചു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.12 പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു .രണ്ട് പേര്‍ ഇന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.നൂറോളം അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ രാത്രി വൈകിയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.വാഹനത്തില്‍ നിന്ന് പടക്ക പെട്ടികള്‍ ഇറക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. നവരാത്രിയും ദീപാവലിയും പ്രമാണിച്ച്‌ പടക്കങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. തീപിടുത്തത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. അപകടം നടക്കുമ്ബോള്‍ ഇരുപതോളം പേര്‍ […]

Continue Reading

കോഴിക്കോട് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം തീപിടിച്ചു

കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്റെ ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ തീപ്പിടിത്തം. ഞായറാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.മാലിന്യ കേന്ദ്രത്തില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്ബാരത്തിലാണ് തീപ്പിടിച്ചത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാവിലെ എട്ടരയോടെ മാലിന്യക്കൂമ്ബാരത്തിന് തീപ്പിടിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് തീ ആളിക്കത്തുകയായിരുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപ്പിടിച്ചതിനാല്‍ വലിയതോതില്‍ പുകയും ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം നാട്ടുകാരും പോലീസും തീയണയ്ക്കാനുള്ള ദൗത്യത്തിലുണ്ട്.

Continue Reading

ശബരിമല സ്ത്രീകളുടെ പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല

ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്ബത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒമ്ബതംഗ ബെഞ്ച് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി.ഇതില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്‍പെട്ടിട്ടിട്ടില്ല. 9 അംഗ ബെഞ്ച് പരിഗണിക്കുന്ന മറ്റ്‌ നാല് കേസുകളാണ് പട്ടികയില്‍ ഉള്ളത്. 7 അംഗ ബെഞ്ച് പരിഗണിക്കുന്ന 6 കേസുകളും സുപ്രീംകോടതി 12 ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ശിവസേന കേസ് ഉള്‍പ്പെട്ടിട്ടുണ്ട്.2018 സെപ്റ്റംബര്‍ 28-നായിരുന്നു […]

Continue Reading

മരം മുറിക്കുന്നതിനിടെ അപകടം; ചില്ല ദേഹത്ത് വീണ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല ദേഹത്തേക്ക് വീണ് വിദ്യാർഥി മരിച്ചു. മാവേലിക്കര വള്ളികുന്നം കാഞ്ഞിപ്പുഴ കൊല്ലന്റവടക്കതിൽ അഷറഫിന്റെയും, തസ്നിയുടെയും മകൻ മുഹമ്മദ് അഹസൻ (12) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയിലാണ് സംഭവം. ചങ്ങംകുളങ്ങര ശ്രീ വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് കാഞ്ഞിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Continue Reading

സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഡാം തകർന്നതില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ഗാങ്ടോക്ക് : സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ചുങ്താങ് ഡാം തകര്‍ന്നതില്‍ സിക്കിം മുഖ്യമന്ത്രി പ്രേം സിംങ് തമാങ് അന്വേഷണം പ്രഖ്യാപിച്ചു.പളയക്കെടുതിയില്‍നിന്നും കരകയറാനാകാതെ ദുരിതത്തിലാണ് സിക്കിം.ബംഗാള്‍ അതിര്‍ത്തി മേഖലയില്‍ ടീസ്ത നദിക്കരയില്‍നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. മൂന്ന് ദിവസത്തിനിടെ 27 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 142 പേരെ ഇനിയും കണ്ടെത്താനുണ്ട്. 1173 വീടുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്. പല മേഖലയിലും ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. പ്രളയക്കെടുതിയില്‍നിന്നും കരകയറാനാകാതെ ദുരിതത്തിലാണ് സിക്കിം. ബംഗാള്‍ അതിര്‍ത്തി മേഖലയില്‍ […]

Continue Reading

പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ഗോപി; മകളുടെ വിവാഹക്ഷണക്കത്ത് കൈമാറി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സുരേഷ്‌ഗോപി. ഭാര്യ രാധികയ്‌ക്കും മകൾ ഭാഗ്യക്കുമൊപ്പമാണ് സന്ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലായിലാണ് ഭാഗ്യയുടെ വിവാഹ നിശ്ചയം നടന്നത്. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് വരന്‍. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ലളിതമായിട്ട് ആയിരുന്നു […]

Continue Reading

ഡോക്ടർ വന്ദനദാസ് കൊലപാതകം: രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി നിര്‍ദേശം

കൊച്ചി :ഡോക്ടർ വന്ദനദാസ് കൊലപാതകത്തിൽ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡിജിപി- ക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. വന്ദനദാസ്സിന്റെ രക്ഷിതാക്കൾ നൽകിയ ഹർജിയിൽ ആണ് ഹൈക്കേടതി നടപടി. വന്ദനദാസിന്റെ രക്ഷിതാക്കളെ കൂടി കേട്ട ശേഷം രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട്‌ നൽകാനും ഹൈക്കേടതി നിർദ്ദേശിച്ചു. ചില പൊലീസുകാരുടെ പങ്ക് അന്വേഷിച്ചില്ല എന്ന ആക്ഷേപം പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കഴിഞ്ഞാഴ്ച ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി കൊല്ലം റൂറൽ എസ്പി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് […]

Continue Reading

ബിഹാര്‍ സര്‍ക്കാരിന് ജാതി സെന്‍സസില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു

ഡല്‍ഹി : ജാതി സെന്‍സസില്‍ ബിഹാര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച്‌ സുപ്രീംകോടതി. ജാതി സര്‍വേ തടയണമെന്നാവശ്യപ്പെട്ടുളള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നടപടി.നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു. ഏതെങ്കിലുമൊരു സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം തങ്ങള്‍ക്ക് തടയാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കുകയും ചെയ്തു. ജാതി അടിസ്ഥാനത്തില്‍ സര്‍വേ നടത്തുന്ന രാജ്യത്തെ […]

Continue Reading

മുംബൈയില്‍ ഏഴു നില കെട്ടിടത്തില്‍ തീപിടിത്തം; ഏഴു പേര്‍ മരിച്ചു

മുംബൈയില്‍ ഏഴു നിലകളുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 3 സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.51 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ചേരി പുനരധിവാസ പദ്ധതി പ്രകാരം 2006ല്‍ നിര്‍മിച്ച കെട്ടിടത്തില്‍ അഗ്നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുംബൈ പ്രാന്തപ്രദേശമായ ഗോരേഗാവ് വെസ്റ്റിലെ ഏഴ് നിലകളുള്ള താമസ സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. 3 സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചതയാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ 51 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് […]

Continue Reading