തരിശ് കിടന്ന പാടത്ത് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൃഷി ഇറക്കി
കടുത്തുരുത്തി: മുപ്പതിലധികം വർഷമായി തരിശ് കിടന്ന ഏഴേക്കറോളം പാടത്ത് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൃഷി ഇറക്കി. ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ പാടശേഖരത്തിലാണ് നടീൽ നടത്തിയത്. ഇതിൻ്റെ ഭാഗമായുള്ള നടീൽ ഉത്സവം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. വർഷങ്ങളായി തരിശ് കിടന്നത് മൂലം വരമ്പുകൾ എല്ലാം നിരന്ന് പോയിരുന്നു വിവിധ സ്വകാര്യ വ്യക്തികളുടെ നിലം പാട്ടത്തിനെടുത്താണ് കൃഷി ഇറക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് […]
Continue Reading