പാടത്തെ ‘ഡോൺ’; 65 ഏക്കറിൽ ‍7 മണിക്കൂർ കൊണ്ട് വളമിട്ട് ഡ്രോൺ

കുമരകം: നെൽക്കൃഷിക്ക് ഇടാനുള്ള ഫാക്ടംഫോസും യൂറിയയും പൊട്ടാഷും കൂട്ടിക്കലർത്താൻ മാത്രം ഒരു തൊഴിലാളി മതി. ബാക്കിയുള്ള ജോലി ഇനി ഡ്രോൺ ചെയ്യും. ചീപ്പുങ്കൽ മാലിക്കായൽ പാടശേഖരത്തെ 65 ഏക്കറിലെ വളം ഇടൽ ‍ഡ്രോൺ 7 മണിക്കൂർ കൊണ്ടു പൂർത്തിയാക്കി. തൊഴിലാളികളെ ഉപയോഗിച്ച് 4–5 ദിവസം കൊണ്ടു ഇട്ടിരുന്ന വളം ഇടൽ ആണ് ഏതാനും മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയത്.

Continue Reading

കൊല്ലം പുനലൂരിൽ ഉരുൾപൊട്ടൽ; കൃഷി നാശം

കൊല്ലം പുനലൂരിൽ കരവാളൂരിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടി വൻകൃഷി നാശം ഉണ്ടാവുകയും അഞ്ചോളം കുടുംബങ്ങൾ തലനാഴിരക്ക് രക്ഷപ്പെടുകയും ചെയ്തു. വെഞ്ചമ്പ് പച്ചയിൽകുന്നിൽ പിനാക്കിൾ പോയിന്റിൻറെ പറഞ്ഞാറ് 500 അടിയോളം ഉയരത്തിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടൽ കനത്ത മഴയെ തുടർന്ന് പുറംലോകം അറിയുന്നത് ഇന്ന് രാവിലെയാണ്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ അടിവാരത്ത് സ്ഥിതി ചെയ്യുന്ന വീടുകളിൽ വെള്ളം കയറിയെങ്കിലും ആളെപായം ഒന്നും ഉണ്ടായില്ല. ഉരുൾപൊട്ടി എത്തിയ […]

Continue Reading

മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം

കോട്ടയം: മലരിക്കലിൽ അഴക് വിരിച്ച് വീണ്ടും ആമ്പൽ വസന്തം. നീണ്ടു കിടക്കുന്ന ഈ പാടത്തെ വിസ്മയ കാഴ്ച്ച കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. 2450 ഏക്കർ പാടശേഖരങ്ങളിലായിട്ടാണ് ആമ്പൽ വിരിഞ്ഞ് നിൽക്കുന്നത്. വേമ്പനാട് കായലിനോട് ചേർന്നുള്ള തിരുവാർപ്പ് പഞ്ചായത്തിലാണ് ഇതുള്ളത്. ജില്ലാ കളക്ടർ ജോൺ വി സാമുവേൽ മലരിക്കൽ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. വള്ളത്തിൽ പോയി ആമ്പൽ ഭംഗി ആസ്വദിക്കുകയും പൂക്കൾ പറിക്കാനും […]

Continue Reading

സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയുടെ വില 100 കടന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. തമിഴ്‌നാട്ടിൽ മഴ കുറവായതിനാൽ പച്ചക്കറി ഉത്പാദനം നന്നായി കുറഞ്ഞു. അതോടുകൂടി എല്ലാ പച്ചക്കറികൾക്കും വില കൂടി.

Continue Reading

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5- ലോക പരിസ്ഥിതി ദിനം. ഭൂമിയെ വീണ്ടെടുക്കുക (Land Restoration), മരുവൽക്കരണവും (Desertification), വരൾച്ചയും (Drought), പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം. ലോകമാകെ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വലുതാണ്.

Continue Reading

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; കോടികളുടെ നഷ്ടം

വരാപ്പുഴ: പെരിയാറിലും സമീപ പ്രദേശത്തുള്ള ജലാശയങ്ങളിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതാണ് ഇതിനു കാരണം എന്ന് സംശയിക്കുന്നു. മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പുഴയിൽ ചത്ത് പൊങ്ങുവായിരുന്നു. സ്വകാര്യ വ്യക്തികൾ മീൻ വളർത്തുന്ന ഫാമുകളിലും പാടങ്ങളിലും ഈ മലിനജലം ഒഴുകിയെത്തി കോടി കണക്കിന് രൂപയുടെ മത്സ്യ സമ്പത്ത് നശിച്ചു. രാസമാലിന്യം കലർന്നതിനെ തുടർന്ന് ചില ഭാഗങ്ങളിൽ പുഴയിലെ വെള്ളത്തിന്റെ നിറം മാറുകയും വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തു. പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയ സ്ഥാപനം കണ്ടെത്തി അവർക്കെതിരെ […]

Continue Reading

സപ്ലൈകോയിലെ സബ്‌സിഡി വെട്ടിക്കുറച്ചും സാധനങ്ങളുടെ വില വർധിപ്പിച്ചും കേരള സർക്കാർ

തിരുവനന്തപുരം: സപ്ലൈകോ വഴി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു. 55 ശതമാനം സബ്‌സിഡിയാണ് 13 സാധനങ്ങൾക്ക് നൽകിയിരുന്നത്. ഇത് 35 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയാണ് വിലവർദ്ധിപ്പിക്കാൻ കാരണം. നിത്യോപയോഗ സാധനങ്ങളായ ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില വർദ്ധിക്കുക. സപ്ലൈകോയ്‌ക്കു സർക്കാർ നൽകാനുള്ള കുടിശിക 2466.10 കോടി രൂപയാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി […]

Continue Reading

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടിയും ബജറ്റില്‍ അനുവദിച്ചു. വിളപരിപാലനത്തിന് 531.9 കോടിയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടിയും അനുവദിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി അനുവദിച്ചു. കാര്‍ഷിക മേഖലയിലെ കേരല പദ്ധതിക്കായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് മൂവായിരം കോടി അനുവദിക്കും. കാര്‍ഷിക വിളകളുടെ ഉത്പാദന ശേഷി കൂട്ടാന്‍ രണ്ട് കോടി അനുവദിച്ചു.

Continue Reading

വെളുത്തുള്ളിക്ക് റെക്കോർഡ് വില….

കോലഞ്ചേരി: ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 500 കടന്നു. കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.

Continue Reading

തണുത്തുറഞ്ഞ് ഊട്ടി; താപനില പൂജ്യം ഡിഗ്രിക്ക് അടുത്തെത്തിയതായി റിപ്പോർട്ട്, ആശങ്ക …

ഊട്ടി: തമിഴ്നാട്ടിലെ സുഖവാസ കേന്ദ്രമായ ഊട്ടി കൊടും ശൈത്യത്തിലേക്ക്. ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് അടുത്തേക്ക് നീങ്ങുകയാണ്. പ്രദേശവാസികളേയും കർഷകരേയും പ്രതിസന്ധിയിലാഴ്ത്തുന്നതാണ് നിലവിലെ ഊട്ടിയിലെ കാലാവസ്ഥ. തേയിലത്തോട്ടങ്ങൾ ധാരാളമുള്ളതുകൊണ്ടുതന്നെ വലിയ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ഡിസംബറിൽ ശക്തമായ മഴയായിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ശക്തമായ ശൈത്യവും അനുഭവപ്പെടുന്നത്.

Continue Reading