ന്യൂഡൽഹി:പലിശ-നികുതിയിതര വരുമാനം കണക്കാക്കുമ്പോൾ (EBITDA) ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) 1,500 കോടി രൂപയിലധികം ലാഭം നേടിയതായി കേന്ദ്ര ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു . 2022 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ പ്രവർത്തന ലാഭം നേടിത്തുടങ്ങിയതായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ബിഎസ്എൻഎല്ലിന്റെ രണ്ട് പുനരുജ്ജീവന പാക്കേജുകളുടെ പിൻബലത്തിലാണ് ഈ ലാഭം നേടിയത്.
![](https://swanthamlekhakan.news/wp-content/uploads/2024/02/1BSNL.jpg)