ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്

National

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകും. 15 -ാം ബ്രിക്‌സ് ഉച്ചകോടി 22 മുതൽ 24 വരെയാണ് നടക്കുന്നത് .ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

ബ്രിക്സ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട.

ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം ബ്രിക്സ് ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജോഹന്നാസ്ബർഗിൽ വെച്ച് വിവിധ രാഷ്ട്രതലവൻമാരുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കും പ്രധാനമന്ത്രിയ്ക്ക് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *