ബോംബ് കയ്യിലിരുന്ന് പൊട്ടി; പിണറായിയിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു; സംഭവം മുഖ്യമന്ത്രിയുടെ വീടിന്റെ തൊട്ടടുത്ത്

Breaking

കണ്ണൂർ: പിണറായിൽ ബോംബ് കയ്യിൽ ഇരുന്നുപൊട്ടി സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. സിപിഎം പ്രവർത്തകൻ സ്നേഹാലയത്തിൽ വിപിൻ രാജിന്റെ കൈപ്പത്തിയാണ് തകർന്നത്. ഇയാളെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണിത്. നിർമിച്ച ബോംബ് പരിശോധിക്കുന്നതിനിടെ കയ്യിൽ ഇരുന്ന് പൊട്ടുകയായിരുന്നു എന്നാണ് വിവരം. പിണറായി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *