തൃപ്പൂണിത്തുറയിൽ പുതിയകാവ് ചൂരക്കാട്ടെ പടക്കപ്പുരയിലെ സ്ഫോടനം. അപകടത്തില്‍ പടക്കശാല ജീവനക്കാരന് തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 12 പേർക്ക് പരുക്കേറ്റു. ഇവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
