നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി. ജനുവരി അവസാനത്തോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ‘മിഷൻ 2026’ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളിൽ കൂടുതൽ ശ്രദ്ധയോടെ കേന്ദ്രീകരിക്കാൻ നിർദേശം നൽകി. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ എന്നിവർ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ 36 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനം. പ്രധാനപ്പെട്ട സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടക്കും.
