ബീഹാർ: യുവജനങ്ങളെ ലക്ഷ്യമിട്ട് വമ്പൻ പദ്ധതികളുമായി ബീഹാർ സർക്കാർ. തൊഴിൽരഹിതരും ബിരുദധാരികളുമായ 20 നും 25 നും ഇടയിൽ പ്രായമുള്ള തുടർന്ന് പഠിക്കാൻ സാധിക്കാത്ത യുവാക്കൾക്ക് പ്രതിമാസം 1000 രൂപ അലവൻസ് നൽകുമെന്നാണ് ബീഹാർ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് ലക്ഷ്യമെന്നും അതിനോടൊപ്പം സ്വകാര്യമേഖലയിൽ വൻതോതിലുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.