തിരുവനന്തപുരം: ബംഗളുരു – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഓൺലൈനായിട്ട് ഉദ്ഘാടനം ചെയ്യാനാണ് സാധ്യത. ബുധനാഴ്ച ഒഴിച്ച മറ്റുള്ള ദിവസങ്ങളിലായിരിക്കും സർവീസ് ഉള്ളത്. രാവിലെ 5.10 നു ബംഗളുരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 1.50 നു എറണാകുളത്ത് എത്തും. ഉച്ചക്ക് 2.20 നു പുറപ്പെട്ട് രാത്രി 11 നു ബംഗളുരുവിൽ എത്തും.
