അയോധ്യ രാമക്ഷേത്രത്തിനു ബോംബ് ഭീഷണി ; 2 പേർ അറസ്റ്റിൽ

Breaking National

ലക്നൗ∙ അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുനേർക്കും ഭീഷണിയുണ്ടായിരുന്നു. ഗോണ്ടയിൽനിന്നുള്ള തഹർ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് . സുബൈർ ഖാൻ എന്നയാളാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

എക്സ് പ്ലാറ്റ്ഫോമിലൂടെ ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവയ്ക്കുനേരെയാണ് പ്രതികൾ ഭീഷണി മുഴക്കിയത് @iDevendraOffice എന്ന എക്സ് ഹാൻഡിലിൽനിന്നാണ് പോസ്റ്റ് വന്നത്. ഭീഷണി സന്ദേശം അയയ്ക്കാനായി ‘alamansarikhan608@gmail.com’, ‘zubairkhanisi199@gmail.com’ എന്നീ…ഇമെയിൽ ഐഡികളാണ് ഉപയോഗിച്ചതെന്ന് എസ്ടിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫോണുകൾ കണ്ടെടുത്തു.ഭാരതീയ കിസാൻ മഞ്ച്, ഭാരതീയ ഗൗ സേവ പരിഷദ് എന്നീ സന്നദ്ധ സംഘടനകളുടെ നടത്തിപ്പുകാരൻ ദേവേന്ദ്ര തിവാരിയുടെ നിർദേശാനുസരണമാണ് പ്രവർത്തിച്ചതെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *