സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചിരിക്കുന്നത്. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് അദ്ദേഹം. 40 വർഷമായി ബിജെപി യുടെ സജീവ പ്രവർത്തകനാണ് അദ്ദേഹം. 16 വയസു മുതൽ ബിജെപി ക്ക് വേണ്ടിയും ആർഎസ്എസ് നു വേണ്ടിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Continue Reading

ജെൻ സി പ്രതിഷേധം; നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി രാജി വെച്ചു

കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. രണ്ടാം ദിവസവും ജെൻ സിയുടെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി. ശർമ ഒലിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതി പ്രക്ഷോഭകർ കത്തിച്ചു. നിലവിലെ പ്രശ്നത്തിന് ഭരണഘടനാപരമായ പരിഹാരം കാണാനാണ് രാജിവച്ചതെന്ന് ശർമ ഒലി അറിയിച്ചു.

Continue Reading

ഐ ഫോൺ 17ാം സീരീസ് ഇന്ന് പുറത്തിറങ്ങും

ടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഇവൻറ് 2025 ഇന്ന് യൂ എസിൽ നടക്കും. ഐ ഫോണിന്റെ 17ാം പതിപ്പ് ഈ ഇവന്റിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐ ഫോണിനു പുറമെ ആപ്പിളിന്റെ പുതിയ മോഡൽ വാച്ചുകൾ , എയർപോഡുകൾ തുടങ്ങിയ നിരവധി അക്‌സെസറീസുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

Continue Reading

പവന് 80,000 കടന്നു; ഈ വർഷം അവസാനത്തോടെ വില 1 ലക്ഷം എത്തുമോയെന്ന് ആശങ്ക

കൊച്ചി: സർവകാല റെക്കോർഡിൽ സ്വർണവില. പവന് 80,000 രൂപയും ഗ്രാമിന് 10,000 രൂപയും കടന്നു. 1000 രൂപയിൽ അധികമാണ് ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് കൂടിയത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില ഇനിയും ഉയരാനാണ്‌ സാധ്യതയെന്നാണ് നിഗമനം.

Continue Reading

താമരശ്ശേരി ചുരത്തിൽ ചെറിയ വാഹനങ്ങൾ ഒറ്റവരിയായി കടത്തി വിടും

കോഴിക്കോട്: മണ്ണിടിച്ചിൽ ഉണ്ടായ താമരശ്ശേരി ചുരത്തിൽ കളക്ടർ പരിശോധന നടത്തി. നിലവിൽ ചുരം റോഡ് വഴി ചെറിയ വാഹനങ്ങൾ ഒറ്റ വരിയായി കടത്തി വിടാനാണ് തീരുമാനം. ഭാരം കൂടിയ വാഹനങ്ങളും ബസുകളും ഇപ്പോൾ കടത്തി വിടണ്ട എന്നാണ് അറിയിച്ചിരിക്കുന്നത്. സോയില്‍ സര്‍വേയും ജിയോളജി വിഭാഗത്തിന്റെ പരിശോധനയും നടത്തിയ ശേഷം ഉച്ച കഴിഞ്ഞ് മറ്റ് വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Continue Reading

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 9 ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്.

Continue Reading

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ

വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. കനത്ത മഴയിൽ ചുരം റോഡിലേക്ക് വലിയ പാറകഷ്ണങ്ങൾ വന്നു വീണതു മൂലം ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. വയനാട് ലക്കിടിയിലും താമരശ്ശേരി അടിവാരത്തും രാവിലെ മുതൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റോഡ് പൂർണമായും അടച്ചിടുകയാണെന്ന് കളക്ടർ അറിയിച്ചു.

Continue Reading

ഇറക്കുമതി തീരുവ 50 %, യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 % വർധിപ്പിച്ച യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു. നടപടി പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇത് അറിയിച്ചത്. ഇറക്കുമതി വർദ്ധിപ്പിച്ചതിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. തീരുവ വർദ്ധനവ് ​​ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയില്ലെന്നും മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Continue Reading

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്( 92 ) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം ധനമന്ത്രിയായി ചുമതലയേറ്റത്. സിക്കുകാരനായ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

Continue Reading

കനത്ത മഴ ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ് , തൃശൂർ, മലപ്പുറം , ആലപ്പുഴ ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സംസ്ഥാനത്ത് വരുന്ന 5 ദിവസം അതിശക്തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനു ഏർപ്പെടുത്തിയ വിലക്ക് തുടരും.

Continue Reading