മൂന്നാഴ്ചത്തെ ഗൾഫ് പര്യടനം; മുഖ്യമന്ത്രി പിണറായി വിജയന് അനുമതിയില്ല
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. ഒക്ടോബർ 16 ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യാത്ര തുടങ്ങാനായിരുന്നു മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, അബുദാബി എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നായിരുന്നു അറിയിപ്പ്.
Continue Reading