മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; തുന്നിച്ചേർത്തെങ്കിലും പഴുപ്പ് കയറി, ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു

തെരുവ് നായ കുട്ടിയുടെ ചെവി കടിച്ചെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു. ചെവിയുടെ ഭാഗം തുന്നി ചേർത്തിരുന്നെങ്കിലും പിന്നീട് പഴുപ്പ് കയറുകയായിരുന്നു. എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി ആയിരുന്നു തെരുവ് നായ കടിച്ചെടുത്തിരുന്നത്. പിന്നീട് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മിറാഷിൻ്റെ മകൾ മൂന്നര വയസുകാരി നിഹാരയുടെ ചെവിയാണ് തെരുവ് നായ കടിച്ചെടുത്തത്. ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ […]

Continue Reading

ഒന്നരയേക്കർ സ്ഥലം ഉണ്ടെങ്കിൽ 3 ഹെലികോപ്റ്ററുകൾക്ക് ഒരുമിച്ച് ഇറങ്ങാം; കുമരകത്ത് ഹെലിപ്പാഡ് ചർച്ചകൾക് തുടക്കം

കോട്ടയം ∙ വിവിഐപി ഹെലികോപ്റ്ററുകൾ ഇറങ്ങാൻ പറ്റുന്ന രീതിയിൽ കുമരകത്ത് വിശാല ഹെലിപ്പാഡ് നിർമിക്കാനുള്ള പദ്ധതിയെപ്പറ്റി ആലോചിക്കാൻ ഉടൻ യോഗം വിളിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി.എൻ.വാസവൻ. രാഷ്ട്രപതിയുടെ യാത്രാസമയത്ത് കടുത്ത ഗതാഗതനിയന്ത്രണം മൂലം കോട്ടയം നഗരം നിശ്ചലാവസ്ഥയിലായിരുന്നു. ഒന്നരയേക്കറോളം സ്ഥലം ഉണ്ടെങ്കിൽ 3 ഹെലികോപ്റ്ററുകൾക്ക് ഒരുമിച്ച് ഇറങ്ങാവുന്ന ഹെലിപ്പാഡ് നിർമിക്കാം. ചുറ്റും 100 മീറ്റർ വിസ്തൃതിയിൽ മരങ്ങൾ ഉൾപ്പെടെ മറ്റു തടസ്സങ്ങൾ ഉണ്ടാവരുത്.

Continue Reading

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യത്തെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയത്ത്

കോട്ടയം: സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ രാജ്യത്തെ മൂന്നാമത്തെയും മെഡിക്കൽ കോളജ് ആയി ഇന്നലെ കോട്ടയം മാറി. പ്രധാന മൂന്ന് അവയവങ്ങൾ ഒരേ ദിവസം മാറ്റിവച്ചെന്ന തിളക്കം വേറെ. കഴിഞ്ഞദിവസം മസ്തിഷ്കമരണം സ്ഥിരീകരിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസർ തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് എ ആർ അനീഷിന്റെ അവയവങ്ങളാണ് ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി വെച്ചത്. ശ്വാസകോശം, ഹൃദയം, ഒരു വൃക്ക എന്നിവ ഇന്നലെ […]

Continue Reading

വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് നേടിയിരുന്നു.

Continue Reading

രാഷ്‌ട്രപതി ഇന്ന് കൊച്ചിയില്‍; രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം തുടരുന്നു. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയിൽ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യൂ റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്‌ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ക നത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Continue Reading

ആന്ധ്രയില്‍ സ്വകാര്യ ബസിന് തീപിടിച്ച് 24 പേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്

ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

ICC വനിത ലോകകപ്പ്; ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ

ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമാണ് ഇന്ത്യയുടേയും കിവീസിന്റെയും അക്കൗണ്ടിലുള്ളത്. എങ്കിലും റൺ റേറ്റ് നോക്കുമ്പോൾ ഇന്ത്യ ന്യൂസിലാന്റിനെകാളും ഏറെ മുന്നിലാണ്. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ച് ജയവും ഒരു സമനിലയുമുള്ള ഓസ്ട്രേലിയ 11 പോയിന്റോടെ ഒന്നാം സ്ഥാനത്തും, ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റോടെ പ്രോട്ടീസ് വനിതകൾ നിലവിൽ […]

Continue Reading

കൊച്ചിയിൽ പുതിയ മെട്രോ ഫീഡർ ബസ് സർവീസ് ആരംഭിച്ചു

കൊച്ചി: മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി കടവന്ത്ര–പനമ്പിള്ളി നഗർ–കെ.പി. വള്ളോൻ റോഡ് വഴി സർകുലർ ഫീഡർ ബസ് സർവീസ് ആരംഭിച്ചു.രാവിലെ 8 മണി മുതൽ വൈകിട്ട് 7.50 വരെ ഈ സർവീസ് ലഭ്യമാകും. പുതിയ സർവീസ് ആരംഭിക്കുന്നത് നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും മെട്രോ യാത്ര കൂടുതൽ എളുപ്പമാക്കാനുമാണ്.കടവന്ത്ര മെട്രോ സ്റ്റേഷൻ മുന്നിൽ നിന്ന് ബസ് യാത്ര ആരംഭിക്കും.

Continue Reading

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

Continue Reading

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. ദ്വാരപാലക ശിൽപത്തിലെ സ്വർണ മോഷണക്കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള സ്വർണപാളികാലും കട്ടിളപാളിക്കളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ് […]

Continue Reading