നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു

നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 1,637 പത്രികകള്‍ അംഗീകരിച്ചു. 337 പത്രികകള്‍ തള്ളി. രണ്ടു നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചു. 2125 നാമനിര്‍ദേശ പത്രികകള്‍ ആണ് ആകെ ലഭിച്ചത്. 6 മണി വരെയുള്ള കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനാവേളയില്‍ പലയിടത്തും അനിശ്ചിതത്വമാണ്. പരാതിയെ തുടര്‍ന്ന്, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ പത്രിക വൈകിയാണ് സ്വീകരിച്ചത്.

Continue Reading

പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാരിന്റെ സർവകക്ഷിയോഗം ഇന്ന്

പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും.വൈകിട്ട് അഞ്ചുമണിക്ക് ആണ് യോഗം. യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ കോവിഡിന് സമാനമായ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേതൃത്വത്തിൽ ഉന്നതല യോഗങ്ങൾ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. അതേസമയം, പ്രസ്താവനക്ക് അപ്പുറം വിഷയത്തിൽ വിശദമായ ചർച്ച വേണം എന്ന ആവശ്യമാണ് […]

Continue Reading

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം. പുതിയ ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ നിയമവുമായി റെയിൽവേ മന്ത്രാലയം. 72 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. 72 മുതൽ 25 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്നവർക്ക് 75 ശതമാനം റീഫണ്ട്. 24 മുതൽ 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് 50 ശതമാനം ചാർജ് ഈടാക്കും. എട്ടുമണിക്കൂറിന് ശേഷം റീഫണ്ട് ഉണ്ടാകില്ല. 72 മണിക്കൂർ മുൻപ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് നിശ്ചിത റദ്ദാക്കൽ ഫീസ് ഉണ്ടെന്ന് […]

Continue Reading

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

പശ്ചിമ ഏഷ്യയിലെ സംഘർഷം മൂന്നാഴ്ച പിന്നിട്ടു, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടിയോളം ഇന്ത്യക്കാർ ഈ മേഖലയിൽ കഴിയുന്നു. കപ്പലുകളിലും നിരവധി ഇന്ത്യക്കാരും ഉണ്ട്. നയതന്ത്ര ഇടപെടലിന്റെ ഭാഗമായി സംഘർഷ സമയത്തും ഇന്ത്യയുടെ കപ്പലുകൾ സുരക്ഷിതമായി മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നും പ്രധനമന്ത്രി അറിയിച്ചു. LPGയുടെ ആഭ്യന്തര ഉത്പാദനം കൂട്ടും.രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ്. എത്രയും വേഗം ശാന്തിയും സമാധാനവും പുനസ്ഥാപിക്കപ്പെടാനാണ് ഇന്ത്യയുടെ ശ്രമം. മുൻപ് 27 […]

Continue Reading

ആനന്ദത്തിൽ ആറാടിച്ച്  തിരുനക്കര പൂരം

കോട്ടയം: മനസിലും മാനത്തും കാഴ്ചകൾ നിറച്ച് ഗംഭീരമായി തിരുനക്കര പൂരം. പതിനായിരങ്ങളാണ് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പകൽപൂരത്തിൽ പങ്കെടുക്കാനെത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടവാതിൽ കടന്ന് തിരുനക്കരെ തേവരെ വണങ്ങി തലയെടുപ്പുള്ള ഗജവീരന്മാർ വരിവരിയായി എത്തിയതോടെ ആവേശവും അലകടലായി, പുരുഷാരം ആർപ്പു വിളിച്ചു. വൈക്കം ശൈലേഷിന്റെ വിവരണവും ആവേശം ഇരട്ടിയാക്കി.

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. 3 സെറ്റ് പത്രികയാണ് സമർപ്പിച്ചിരുന്നത്. മൂന്നും സ്വീകരിച്ചു.പത്രിക സ്വീകരിച്ചതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ഭൂമിയും വീടും എൻ്റെ ഉടമസ്ഥതാവകാശത്തിലല്ല. 2ജി സ്പെക്ട്രം വിവാദ കാലം മുതൽ കോൺഗ്രസ് എന്നെ ലക്ഷ്യം വച്ചിരുന്നു. സ്വത്ത് കണക്കിൽ പ്രശ്‌നങ്ങളില്ല. കോൺഗ്രസിന് പരാജയഭീതിയാണ്. മുസ്ലിം വോട്ടുകളാണ് ഇടതുവലതു മുന്നണികളുടെ ലക്ഷ്യം.കോൺഗ്രസ്സും സിപിഐഎമ്മുമാണ് എ,ബി ടീമുകൾ. നുണ പറഞ്ഞ് മുസ്ലിംവോട്ടുകൾ പിടിക്കുന്നു. അഘോരി സ്വാമികളെ ഞാൻ കൊണ്ടുവന്നതല്ല, അവരായിട്ട് വന്നതാണ്. […]

Continue Reading

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; ബഹ്‌റൈനിൽ അപായ സൈറൺ മുഴങ്ങി

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ആക്രമണ ശ്രമം ഉണ്ടായി.ഇരുപതിലേറെ ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ബഹ്‌റൈനിൽ രണ്ട്‌ തവണ അപായസൈറൺ മുഴങ്ങി. കുവൈറ്റിൽ 2 തവണ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തിൽ 7 വൈദ്യുത ലൈനുകൾ തകർന്നു. മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് വൈദ്യുത ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായതെന്ന് വൈദ്യുത മന്ത്രാലയൽ, വ്യക്തമാക്കുന്നു. ഇതേതുടർന്ന് കുവൈറ്റിന്റെ പല ഇടങ്ങളിലും വൈദ്യുതി […]

Continue Reading

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്; പണിമുടക്ക് വ്യാഴാഴ്ച മുതൽ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം. നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ മാനേജ്മെൻ്റുകൾ […]

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26ന് പത്രിക […]

Continue Reading

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം ജനങ്ങളെ ബാധിക്കുന്നു. രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എൽപിജി ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ​ഗാ‍​‍ഹിക ഉപയോ​ഗത്തിനാണ് പ്രാധാന്യം നൽകുന്നത്.

Continue Reading