ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി ഉടന്‍
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് രാജി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഉടന്‍ കണ്ടെത്തും. ബിഹാറിന് പുതിയ മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്ന് ആരെങ്കിലുമെത്തുമോ എന്നതാണ് ആകാംഷ നിറക്കുന്നത്. ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്.
Continue Reading