കൊച്ചി മെട്രോയുടെ ആറാം പിറന്നാൾ: നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്

കൊച്ചി: മെട്രോയുടെ ആറാം പിറന്നാൾ നാളെ. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ആറ് വർഷം മുൻപ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര ഇന്ന് കൊച്ചിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാർഥികളും ഐടി ജീവനക്കാരും ഉദ്യോഗസ്ഥരുമുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനം പ്രതി മെട്രോ ഉപയോഗിക്കുന്നത്. മെയ് മാസത്തിൽ ശരാശരി 98766 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. മെയ് മാസം 12 ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം പേരായിരുന്നു യാത്രക്കാർ. മെട്രോയ്ക്ക് പിന്നാലെ എത്തിയ വാട്ടർ […]

Continue Reading

പൊലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ അതിക്രിമിച്ചു കയറി, നാട്ടുകാർ നടുറോഡിലിട്ടു മർദിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ പരാക്രമം. സ്ത്രീകൾ മാത്രമുള്ള വിടിനുള്ളിൽ അതിക്രമിച്ചു കയറി. അവർ വിവരമറിയിച്ച് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ നടുറോഡിൽ വളഞ്ഞിട്ടു മർദിച്ചു. മദ്യലഹരിയിലായിരുന്നു ഇയാളുടെ പരാക്രമമെന്നു നാട്ടുകാർ. ബേക്കറി ജം​ഗ്ഷനിൽ ഇന്നു രാവിലെ ആയിരുന്നു സംഭവം. ടെലികമ്യൂണിക്കേഷൻസ് വിഭാ​ഗത്തിലെ സിപിഒ ആർ. ബിജുവാണ് രാവിലെ മദ്യലഹരിയിൽ അഴിഞ്ഞാടിയത്. ബേക്കറി ജം​ഗഷനിലെ വീട്ടിലേക്കാണ് ഇയാൾ അതിക്രമിച്ചു കയറിയത്. വീട്ടുടമ ചുമട്ടു തഴിലാളായാണ്. ഇയാൾ രാവിലെ ജോലിക്കു പോയിരുന്നു. സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബിജുവിന് ഈ […]

Continue Reading

ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ വ്യാപക നാശനഷ്ടം

ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള അതിശക്തമായ കാറ്റിലും മഴയിലും ​ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ തീരമേഖലയിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ​ഗുജറാത്ത് തീരത്ത് അതീവ ജാ​ഗ്രതാ നിർദ്ദേശമുണ്ട്. ​ഗുജറാത്തിലെ വിവിധയിടങ്ങളിൽ നിന്നായി ഒരു ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ തീര മേഖലയിലുള്ള എട്ട് ജില്ലകളിലെ 120 ​ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് സൈനിക വിഭാ​ഗങ്ങളും സർവസജ്ജരായി നനിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്ന് കപ്പലുകൾ നാവികസേന ഒരുക്കി […]

Continue Reading

ആൾമാറാട്ടം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ആൾമാറാട്ടം നടത്തിയെന്ന കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്റെ താണ് ഇടക്കാല ഉത്തരവ്. കേസിലെ രണ്ടാം പ്രതിയും ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ വിശാഖനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ […]

Continue Reading

പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralaresults.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകള്‍ നിര്‍ദിഷ്ട ഫീസ് സഹിതം ജൂണ്‍ 19നകം രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഹയര്‍ സെക്കൻഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷ ഫോറങ്ങള്‍ സ്കൂളുകളിലും ഹയര്‍സെക്കൻഡറി പോര്‍ട്ടലിലും ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയും ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് അടക്കേണ്ടത്. സ്കൂളില്‍ ലഭിക്കുന്ന […]

Continue Reading

കൈക്കൂലി പണം ഒളിപ്പിച്ചത് അഗര്‍ബത്തി സ്റ്റാന്‍ഡിലും,പെന്‍സില്‍ കൂടിലും; ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന

ഗോവിന്ദാപുരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി പണം പിടികൂടി. കൈക്കൂലിയായി ലഭിച്ച 8300 രൂപയാണ് പിടികൂടിയത്. അഗര്‍ബത്തി സ്റ്റാൻഡിലും, പെൻസില്‍ കൂടിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു വിജിലൻസിന്റെ മിന്നല്‍ പരിശോധന.

Continue Reading

ഡിപോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി

കുറവിലങ്ങാട്: ഡി പോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി. ചിരിച്ചും തിമിർത്തും ചിണുങ്ങിയും പിണങ്ങിയും കുറവിലങ്ങാട് ഡി പോൾ പബ്ളിക് സ്കൂളിലെ കുരുന്നുകളുടെ ആദ്യ ദിനം ആഘോഷദിനമായി. മൂന്ന് വയസുള്ള കുട്ടികളുടെ മനസറിഞ്ഞ് അവർക്കനുയോജ്യമായ രീതിയിൽ രൂപകല്പന ചെയ്ത ഡി പോൾ പബ്ളിക് സ്കൂളിലെ Pre KG ക്ലാസുകളിലേക്കുള്ള പ്രവേശനോദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോമോൻ കരോട്ടുകിഴക്കേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ.സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ മാതാപിതാക്കൾക്കുള്ള സന്ദേശം നൽകി.   ബർസാർ ഫാ. അലോഷ്യസ് […]

Continue Reading

ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടി

പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടി. കേരള സംസ്ഥാന ഐ ടി മിഷന്‍റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് അറിയിപ്പുള്ളത്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയുകയുള്ളു എന്നും അറിയിപ്പിലുണ്ട്. 10 വർഷത്തിലേറെയായി തങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത പൗരൻമാർക്ക് അവരുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂൺ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച […]

Continue Reading

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജോലിക്ക് കോഴ കേസിലാണ് അറസ്റ്റ്. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നിലവിൽ ഡിഎംകെ സർക്കാരിൽ വൈദ്യുതി – എക്സൈസ് മന്ത്രിയാണ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിൽ പ്രതിഷേധവുമായി ഡിഎംകെ രം​ഗത്തെത്തി. […]

Continue Reading

വൈക്കം ബ്ലോക്ക്‌ പഞ്ചായത്തിന്റെ നിറവ് പദ്ധതിക്ക് ഉജ്ജ്വല തുടക്കം

വൈക്കം ബ്ലോക്ക്‌ പഞ്ചായത്തിന്റെ നിറവ് പദ്ധതിക്ക് ഉജ്ജ്വല തുടക്കം. ഓണത്തിന് ഒരു കുട്ടപൂവ് ഒരു മുറം പച്ചക്കറി കൃഷി പദ്ധതിക്കാണ് തുടക്കമായത്. വൈക്കത്തെ ആറ് പഞ്ചായത്തുകളിലെ 125 ഗ്രുപ്പുകൾക്ക് പച്ചക്കറി തൈകളും 50 ഗ്രുപ്പുകൾക്ക് പൂതൈകളുമാണ് നൽകിയത്. വിത്തുകളും തൈകളും വളവും ജൈവ കീട നാശിനിയും കൃഷി വകുപ്പ് മുഖാന്തിരമാണ് നൽകുന്നത്. കൃഷി ചെയ്യുന്ന പുരയിടം തൊഴിലുറപ്പ് പദ്ധതിയിലാണ് കൃഷി യോഗ്യമാക്കി നൽകിയത്. കൃഷി ചെയുന്ന എല്ലാ ഗ്രൂപ്പുകൾക്കും ബ്ലോക്ക്‌ പഞ്ചായത്ത്‌ സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ഏറ്റവും […]

Continue Reading