ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമെന്ന് മദ്രാസ് ഹൈക്കോടതി. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ചു കമ്ശാല അമ്മാൾ എന്ന സ്ത്രീ നൽകിയ ഹർജിയിലാണ് മദ്രാസ്‌ ഹൈകോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. കുടുംബത്തെ നാട്ടിലാക്കി 11 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ആർജിച്ച സ്വത്ത്, അമ്മാൾ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുൻപ് നിയമപോരാട്ടം തുടങ്ങിയിരുന്നു. കണ്ണന് അനുകൂലമായുള്ള […]

Continue Reading

അടിസ്ഥാന ശമ്പളം 40000 ആക്കണം;സമരത്തിനൊരുങ്ങി നഴ്‌സുമാര്‍

തൃശൂര്‍: അടിസ്ഥാന ശമ്ബളം നാല്‍പ്പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. പ്രഖ്യാപിച്ച ശമ്ബള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജൂലായ് 19 സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. ശമ്ബള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ നഴ്‌സുമാര്‍ പണിമുടക്കി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രൂപികരിച്ച തൃശൂരില്‍ നിന്ന് തിരുവന്തപുരം വരെ […]

Continue Reading

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കെപിസിസി നേതൃത്വം

കൊച്ചി: യൂത്ത്കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കെപിസിസി. രാഹുൽ ഗാന്ധിയോട് നേതൃത്വം ഈ കാര്യം ആവശ്യപ്പെടും. കെ സുധാകരനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഒരിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് ഇറങ്ങിയില്ലെന്നും നേതൃത്വം വിലയിരുത്തി. പ്രവർത്തകർക്കിടയിൽ ആഴത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരികയാണെന്ന് നേതൃത്വം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തും.

Continue Reading

ലഹരി ഉപയോഗത്തിന് ജനറല്‍ ആശുപത്രിയിലെ സിറിഞ്ച് മോഷ്ടിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഇഞ്ചക്ഷന്‍ മുറിയില്‍ നിന്നും സിറിഞ്ചുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാജാജി നഗര്‍ ടി.സി 26/1038 ഉണ്ണിക്കുട്ടനെ (28) യാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നതിനാണ് ഇയാള്‍ സിറിഞ്ചുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു സ്ത്രീയോടൊപ്പമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ഒപ്പമുള്ള സ്ത്രീക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അത്യാഹിത വിഭാഗത്തിലെത്തിയത്. ഇയാള്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ കുറിപ്പടികളും മെഡിക്കല്‍ […]

Continue Reading

കപിലിന്റെ ചെകുത്താന്‍മാര്‍ ലോകം കീഴടക്കിയ ദിനം; ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് 40 വയസ്

1983 ജൂണ്‍ 25-ന് ലോര്‍ഡ്‌സില്‍ നടന്ന ലോകകപ്പ് ഫൈനല്‍ അവസാനിച്ചപ്പോള്‍ കിം ഹ്യൂഗ്‌സ് നിറഞ്ഞു ചിരിച്ചു, ഇന്ത്യന്‍ ആരാധകര്‍ മതിമറന്നു ചിരിച്ചു, ക്രിക്കറ്റ് ലോകം മൂക്കത്ത് വിരല്‍ വെച്ചു. അതെ വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും ഗോര്‍ഡണ്‍ ഗ്രീനിഡ്ജും ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്‌സും മൈക്കള്‍ ഹോള്‍ഡിങ്ങും അണിനിരന്ന കരീബിയന്‍ കരുത്തിനെ മറികടന്ന് കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സിലെ ചരിത്ര ഗാലറിയില്‍ കപ്പുയര്‍ത്തി ഈടീം ലോകകപ്പിലെ കറുത്ത കുതിരകളാകും’, 1983-ലെ ലോകകപ്പിനു മുമ്പ് മുൻ ഓസ്ട്രേലിയൻ […]

Continue Reading

വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം

കൊൽക്കത്ത: വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. പശ്ചിമബംഗാളിലാണ് രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ട്രെയിനിന്റെ പിറകിൽ രണ്ടാമത്തെ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകളുടെ 8 ബോഗികൾ പാളം തെറ്റി. ഒരു ലോക്കോപൈലറ്റിന് പരിക്കേറ്റതായി റെയിൽവേ സ്ഥിരീകരിച്ചു. സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിന് പിന്നാലെ 11 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് 65 ശതമാനം മഴ കുറവ്‌

തിരുവനന്തപുരം: കേരളത്തിഷ കാലവർഷമെത്തിയതായുള്ള അറിയിപ്പ് ലഭിച്ച് ആഴ്കൾ പിന്നിടുമ്പോഴും മഴയിൽ വലിയ കുറവ്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിട്ടുള്ളത്. വയനാട് ജില്ലയിൽ 81 ശതമാനം കുറവുണ്ടായി. ഇടുക്കിയിൽ ഇത് 73% ശതമാനം ആണ്. കാലവർഷ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാസർഗോഡ് ജില്ലയിൽ ഇതുവരെ 74 ശതമാനം കുറവാണ് വന്നിട്ടുള്ളത്. കേരളത്തിൽ ഉയർന്ന താപനില 31-35 ഡിഗ്രി സെൽഷ്യസിന് ഇടയിലാണെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം, വരും ദിവസങ്ങളിൽ ശക്തമായ […]

Continue Reading

മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചു

പിഡിപിയുടെ ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് എത്തുന്നു. വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ കർണാടക സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. അതേസമയം, അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. ഈ യാത്രയ്ക്ക് ആവശ്യമായ കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. […]

Continue Reading

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ 27-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 26ന് എറണാകുളം, കണ്ണൂര്‍ ജില്ലകളിലും 27ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 27ന് ഇടുക്കി […]

Continue Reading

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ കസ്റ്റഡിയില്‍ വിട്ടു

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് നിഖിലിനെ വിട്ടത്. നിഖിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ നിഖില്‍ തോമസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് വരുമ്പോള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖിലിനെ പിടികൂടിയത്. കേസെടുത്തത് മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍.

Continue Reading