കുട്ടി ഡ്രൈവര്‍മാരുടെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവർ അറിയേണ്ട കാര്യങ്ങൾ പങ്കുവെച്ച് കേരള പോലീസ്.18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് വർധിക്കുന്നതായി പോലീസ് പറയുന്നു. കുട്ടികൾ ഇരുചക്രവാഹനങ്ങളുമായി റോഡിൽ അപകടത്തിൽപ്പെടുമ്പോഴാണ് പലപ്പോഴും രക്ഷിതാക്കൾ ഈ വിവരം അറിയുന്നതെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താല്‍ കുട്ടിയുടെ രക്ഷിതാവിനോ/ വാഹന ഉടമയ്‌ക്കോ മോട്ടോര്‍ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കും. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു […]

Continue Reading

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തിനുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷി വിഭാഗത്തിനുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് നിർവഹിച്ചു. 2,36000 രൂപ വകയിരുത്തിയാണ് പദ്ധതി നിർവഹിച്ചത്. വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വിതരണം നടത്തി.

Continue Reading

വിദ്യാർഥി ബസ് കൺസഷൻ 30 ശതമാനമാക്കിയ കെഎസ്ആർടിസി തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

അൺ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള ബസ് കൺസഷൻ 30 ശതമാനമാക്കി ഉയർത്താനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തിന് ഒരു മാസത്തെ സ്റ്റേ. 2023 ഫെബ്രുവരി 27 ന് കെഎസ്ആർടിസി എംഡി നൽകിയ മെമ്മോറാണ്ടത്തിലെ ഈ വ്യവസ്ഥക്കെതിരെ കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും രണ്ട് വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം കൺസഷൻ മാത്രമേ അനുവദിക്കൂവെന്നാണ് കെഎസ്ആർടിസിയുടെ മെമോറാണ്ടത്തിലെ നാലാമത്തെ വ്യവസ്ഥയിൽ പറയുന്നത്. ബാക്കി തുകയിൽ 35 […]

Continue Reading

ചരിത്ര തീരുമാനം; ഇനി മുതൽ ഐസിസി മത്സരങ്ങളിൽ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം

ന്യൂഡൽഹി: ഇനിമുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ടൂര്‍ണമെന്റുകളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നൽകുമെന്ന് പ്രഖ്യാപിച്ച് ഐസിസി. 2030 ഓടെയാകും പുരുഷ – വനിതാ ടീമുകളുടെ സമ്മാനത്തുക പൂര്‍ണമായും തുല്യമാകുകയെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് ഈ ചരിത്ര തീരുമാനം ഉണ്ടായത്. സുപ്രധാനമായ ഈ തീരുമാനം വളരെ സന്തോഷം തരുന്നതാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. പുതിയ തീരുമാനപ്രകാരം ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ – […]

Continue Reading

രോഗിയെ ചികിത്സിക്കാന്‍ കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ മൃഗത്തേക്കാളും കഷ്ടമാണ് എന്ന് കെബി ഗണേഷ് കുമാർ

കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകര്‍ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവന്‍ ദിവസവും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ സര്‍ക്കാരിന്റെ ശമ്പളത്തുകയില്‍ പകുതിയും വാങ്ങുന്നത് അധ്യാപകര്‍. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഒരു മണ്ടന്‍ ഇവിടെയുണ്ടായിരുന്നു. ആ […]

Continue Reading

ഫ്ലോറിഡയില്‍ ഏറ്റവും നീളം കൂടിയ ബര്‍മീസ് പെരുമ്പാമ്പിനെ പിടിച്ചു

ഫ്‌ളോറിഡ: 19 അടി നീളവും 125 പൗണ്ട് ഭാരവുമുള്ള, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും നീളം കൂടിയ ബര്‍മീസ് പെരുമ്പാമ്പിനെ ‘ഗ്ലേഡ്‌സ് ബോയ്‌സ്’ എന്നറിയപ്പെടുന്ന ഫ്േളാറിഡ ജോഡി പിടികൂടി. നേപ്പിള്‍സ് സ്വദേശിയായ ജെയ്ക്ക് വാലേരി ജൂലൈ 10 ന് പുലര്‍ച്ചെ ഒരു മണിയോടെ ബിഗ് സൈപ്രസ് നാഷണല്‍ പ്രിസര്‍വില്‍ പാമ്പിനെ കണ്ടെത്തി. കടിക്കാന്‍ ശ്രമിച്ച കൂറ്റന്‍ പെരുമ്പാമ്പിനെ റോഡരികിലെ പുല്ലില്‍ നിന്ന് പുറത്തെടുക്കുന്നതും ഗുസ്തി പിടിക്കുന്നതും വീഡിയോയില്‍ കാണാം. വന്യജീവി ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തതനുസരിച്ച് പാമ്പിനെ ഇവര്‍ […]

Continue Reading

ഗുരുപൂജയും വൈദികയജ്ഞവും തുടങ്ങി

വൈക്കം: മഹർഷി വേൾഡ്പീസ് മൂവ്മെന്റ് കേരള, മഹർഷി ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ വിസ്ഡം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഗുരുപൂജയും വൈദികയജ്ഞവും തുടങ്ങി. വൈക്കം ഉദയനാപുരം ചാത്തൻകുടി ഇല്ലത്തു നടന്ന ചടങ്ങുകൾക്ക് ശബരിമല- ആറ്റുകാൽ മുൻ മേൽശാന്തി എൻ.നീലകണ്ഠൻ നമ്പൂതിരി, മഹർഷി ഫൗണ്ടേഷൻ ചെയർമാൻ ശബരിമല മാളികപ്പുറം മുൻ മേൽശാന്തി എസ്.മധുസൂദനൻ പോറ്റി, സതീശൻ പോറ്റി, കോട്ടയം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. മഹർഷി വേൾഡ് പീസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഡിബിൻ.വി. രാജൻ, ഫൗണ്ടേഷൻ ജനറൽ […]

Continue Reading

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഓസ്ട്രേലിയയില്‍ ഖാലിസ്ഥാനി അനുകൂലികളുടെ മര്‍ദ്ദനം

സിഡ്‌നി: ഓസ്ട്രേലിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ചു. സിഡ്നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ മെറിലാന്‍ഡ്സിലാണ് ആക്രമണം ഉണ്ടായത്. ‘ഖാലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമികള്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. പാര്‍ട് ടൈം ഡ്രൈവറായി ജോലി ചെയ്യുന്ന, പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥി സംഭവം വിവരിച്ചു, ‘ഇന്ന് പുലര്‍ച്ചെ 5.30 ന്, ഞാന്‍ ജോലിക്ക് പോകുമ്പോള്‍, 4-5 ഖാലിസ്ഥാന്‍ അനുകൂലികള്‍ എന്നെ ആക്രമിച്ചു,’. തന്റെ വാഹനത്തില്‍ […]

Continue Reading

കീഴൂർ ദേവസ്വം ബോർഡ് കോളേജിൽ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തു

കീഴൂർ ദേവസ്വം ബോർഡ് കോളേജിൽ പുതിയതായി നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ നിർവഹിച്ചു. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എസ്.എസ്. ജീവൻ അദ്ധ്യക്ഷത വഹിച്ചു. ബി.സി.എ, ബി.എ. മൾട്ടിമീഡിയ എന്നീ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു. അത്യാധുനിക മീഡിയ ലാബിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ നടത്തി. ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു കെട്ടിടം നിർമ്മിച്ച കോൺട്രാക്ടർ എ.വി. കലേഷിന് ഉപഹാരം നൽകി ആദരിച്ചു. ചീഫ് എൻജിനീയർ […]

Continue Reading

ബ്ലാസ്റ്റേഴ്സിനോട് ബൈ പറഞ്ഞ് സഹൽ

ഒടുവിൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി; സഹൽ അബ്ദുൽ സമദ് ക്ലബ്ബ് വിട്ടു.സഹദ് മഞ്ഞപ്പട വിടുകയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.വളരെ ഞെട്ടലോടെയും നിരാശയോടെയുമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ വാർത്ത കേട്ടത്.ഇപ്പോഴിതാ ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടെ ഒരു പ്രിയ താരത്തെ കൂടി നഷ്ടമായതിന്റെ നിരാശയിലാണ് ആരാധകർ. സഹലിനെ വിൽക്കാനുള്ള ധാരണയിൽ എത്തിയതായി വെള്ളിയാഴ്ച ഉച്ചയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തതോടെ മോഹൻ ബഗാൻ ആയിരിക്കും […]

Continue Reading