ആലപ്പുഴ മാരാരിക്കുളത്ത് വാഹനാപകടം; മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ മരിച്ചു

ആലപ്പുഴ മാരാരിക്കുളത്ത് വാഹനാപകടത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ മരിച്ചു.ആലപ്പുഴ സ്വദേശി ബിജു ആണ് മരിച്ചത്.ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിൽ സമീപം ഗാന്ധി സ്മാരകത്തിന് മുന്നിൽ ഇന്ന്,തിങ്കളഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. ബിജു സഞ്ചരിച്ചിരുന്ന കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ആലപ്പുഴ ജില്ല ഓഫീസറായിരുന്ന ബിജു ഇപ്പോൾ കോട്ടയം എൻവേൺമെന്റ് എഞ്ചിനീയറാണ്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈയിലും വിഴിപ്പുരത്തുമാണ് പരിശോധന നടക്കുന്നത്. അപ്രതീക്ഷിതമായിമന്ത്രിയുടെ വീട്ടിൽ പരിശോധന നടത്താനുള്ള കാരണം വ്യക്തമല്ല. ഒൻപത് സ്ഥലങ്ങളിലാണ് ഒരേ സമയം ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്. മന്ത്രിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിൽ ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. വിഴിപ്പുരത്ത് സൂര്യ ട്രസ്റ്റിന് കീഴിലുള്ള ഒരു എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസിനുള്ളിലും ഇ ഡി പരിശോധന നടത്തിവരികയാണ്. രാവിലെ ഏഴ് മണിയ്ക്കാണ് കെ പൊൻമുടിയുടെ വീട്ടിൽ […]

Continue Reading

അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ കൂട്ടബലാത്സംഗം; ആറുപേർ അറസ്റ്റിൽ

അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ആറുപേർ പിടിയിൽ. സ്കൂൾ വിദ്യാർത്ഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

Continue Reading

മോഹൻലാലിന്റെ പാൻ-ഇന്ത്യൻ സിനിമ ‘വൃഷഭ’യിൽ ഷാനയ കപൂർ നായികയാകുന്നു

നടൻ സഞ്ജയ് കപൂറിന്റെ മകൾ ഷാനയ കപൂർ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വരാനിരിക്കുന്ന പാൻ-ഇന്ത്യ ചിത്രമായ ‘വൃഷഭ’യിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. തന്റെ ആദ്യ ചിത്രമായ ‘ബേധടക്ക്’ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഷാനയ തന്റെ പുതിയ സിനിമയിൽ ഒപ്പുവച്ചു. അവരെ കൂടാതെ മോഹൻലാൽ, സഹ്‌റ എസ് ഖാൻ, തെലുങ്ക് നടൻ റോഷൻ മേക്ക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നടൻ മോഹൻലാലുമായി സഹകരിച്ച് നിർമ്മാതാവ് ഏകതാ കപൂർ തന്റെ പുതിയ ചിത്രമായ ‘വൃഷഭ’ത്തെക്കുറിച്ച് […]

Continue Reading

മണിപ്പൂരില്‍ യുവതിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹത്തിന്റെ മുഖം വികൃതമാക്കി

ഇംഫാല്‍: അക്രമം ഒഴിയാതെ മണിപ്പൂര്‍. അശാന്തി തുടരുന്ന മണിപ്പൂരില്‍ യുവതിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയതായി റിപ്പോര്‍ട്ട്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിലാണ് നാഗ വിഭാഗത്തില്‍പ്പെട്ട യുവതി ദാരുണമായി കൊല്ലപ്പെട്ടത്. മാരിം ലൂസി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ വെസ്റ്റില്‍ 3 ട്രക്കുകള്‍ക്ക് അക്രമ കാരികള്‍ തീയിട്ടു. നിലവില്‍ 200 ല്‍ അധികം പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. ബിജെപിയുടെ മൗനത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 357 ഓളം പള്ളികള്‍ മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടെന്നും കേന്ദ്ര […]

Continue Reading

സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുന്നു

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. ബിസിനസുകാരനായ മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. ജനുവരി 17ന് ആണ് വിവാഹം. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഗുരുവായൂരിൽ വച്ച് ആണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. റിസപ്ഷൻ ജനുവരി 20നും. മറ്റ് പരിപാടികൾ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുവാനും തീരുമാനിച്ചു. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ […]

Continue Reading

ലാവ്‍ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഈ മാസം 18 നു പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും.ഈ മാസം 18 നാണ് കേസ് പരിഗണിക്കുക. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി.രവി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി.രവി പിന്മാറിയത്.ഈ മാസം 18ന് കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്.ഇതുവരെ 33 തവണയാണ് കേസ് മാറ്റിവച്ചിട്ടുള്ളത്.മുഖ്യമന്ത്രി […]

Continue Reading

വരുന്ന മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വരുന്ന മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം വ്യാപക മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. കാസര്‍ക്കോട് ഇന്ന് യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറിനിടെ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി ലിറ്റര്‍ വരെ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. അഞ്ച് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 18ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 19നു മലപ്പുറം […]

Continue Reading

താൻ തമന്നയുമായി ഭ്രാന്തമായ പ്രണയത്തിലാണ്‌ എന്ന് വിജയ് വര്‍മ്മ

തെന്നിന്ത്യൻ സൂപ്പർ നായിക തമന്നയും വിജയ് വർമയുമാണ് ലീവുഡിന്റെ പുതിയ താര ജോഡികൾ. തങ്ങൾ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന രണ്ടുപേരും തുറന്നു പറഞ്ഞു. ഇതിൽ വിജയ് വർമ്മയുടെ വാക്കുകൾ ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. തമന്നയുമായി തനിക്ക് ഭ്രാന്തമായ പ്രണയമാണെന്നാണ് വിജയ് പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തമന്നയോടുള്ള പ്രണയത്തെക്കുറിച്ച് താരം പറഞ്ഞത്. “എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ അവളുമായി ഭ്രാന്തമായി പ്രണയത്തിലാണ്. വില്ലൻ യുഗം അവസാനിച്ചു, പ്രണയകാലം വന്നിരിക്കുന്നു. എനിക്ക് ഇതിനെ വിളിക്കണം”. – […]

Continue Reading

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. 18–ാം തീയതി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 19ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading