ലാവലിൻ കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഹര്‍ജികള്‍ സെപ്റ്റംബര്‍ 12ലേക്കാണ് ഹർജികൾ പരിഗ ണിക്കാൻ മാറ്റിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍തന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഹര്‍ജിയുമായി എന്തിന് മുന്നോട്ട് പോകുന്നുവെന്ന് മനസിലാകുന്നില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേന്ദ്രത്തിനും, സിബിഐയ്ക്കും വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന്റെ ജൂനിയര്‍ അഭിഭാഷക അടുത്ത ചൊവ്വാഴ്ചത്തേക്ക് ഹര്‍ജി പരിഗണിക്കുന്നത് […]

Continue Reading

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പെരുമാതുറ സ്വദേശി ഫക്കീറാൻ അലിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ പെട്ട് പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മറ്റ് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി.

Continue Reading

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം:ബുധനാഴ്ച നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടാനുബന്ധിച്ചുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

Continue Reading

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി; നരേന്ദ്രമോദി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും സമർപ്പണവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള ഓർമ്മകൾ. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ […]

Continue Reading

ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളിയിൽ നടക്കും. ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. […]

Continue Reading

എം. എ. കോളേജിൽ ഒന്നാം വർഷ ക്ലാസുകൾ ബുധനാഴ്ച്ച ആരംഭിക്കും

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ്(ഓട്ടോണോമസ്)കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ 19/07/23 ബുധൻ ആരംഭിക്കും.വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ സഹിതം ബുധൻ രാവിലെ 9.30 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Continue Reading

ഉമ്മൻ‌ചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം.

Continue Reading

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. […]

Continue Reading

കെ. പൊന്‍മുടി കസ്റ്റഡിയില്‍; സ്റ്റാലിന്‍ മന്ത്രി സഭയിലെ രണ്ടാമനും ഇഡി കുരുക്കില്‍

ചെന്നൈ: തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം സ്റ്റാലിന്റെ ക്യാബിനറ്റ് മന്ത്രി കെ.പൊൻമുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷം മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലെത്തിച്ചു. 2006ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകിയതിലൂടെ ഖജനാവിന് 28 കോടി നഷ്ടമുണ്ടാക്കിയ കേസിലാണ് വർഷങ്ങൾക്ക് ശേഷം ഇഡി നടപടി.ജയലളിതയുടെ കാലത്താണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. 11 വർഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം […]

Continue Reading

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ബുധനാഴ്ച്ച

തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരിക്കുന്നത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇക്കുറി ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക. എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരുള്‍പ്പെടുന്ന ഒന്നാം സമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. സംവിധായകന്‍ കെഎം മധുസൂദനന്‍ ചെയര്‍മാനായ രണ്ടാം […]

Continue Reading