മണിപ്പൂരിലെ ക്രൈസ്തവർക്ക്‌ ഐക്യദാർഢ്യമായി വൈക്കം ഫൊറോന പ്രതിഷേധ റാലി

വൈക്കം :മണിപ്പൂരിൽ ബോധപൂർവ്വം വംശീയ കലാപം സൃഷ്ടിക്കുകയും കലാപത്തിന്റെ മറവിൽ ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയും, ക്രൈസ്തവരെ പീഡിപ്പിക്കുകയും, കൊന്നൊടുക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് വൈക്കം സെന്റ്‌ ജോസഫ് ഫൊ റോന ഇടവക സമൂഹം പ്രതിഷേധ റാലിയും, യോഗവും സംഘടിപ്പിച്ചു. മണിപ്പൂരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളോടു യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഫൊറോനവികാരി റവ. ഫാ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്തു.അസിസ്റ്റന്റ് വികാരി റവ. ഫാ. ആന്റണി ഇടശേരി […]

Continue Reading

പുതുപ്പള്ളി സ്ഥാനാര്‍ത്ഥി; പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.സുധാകരന്‍ എംപി

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്.സ്ഥാനാര്‍ഥി ആര് എന്നതില്‍ […]

Continue Reading

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ രാഷ്ട്രീയ നേതൃത്വം ഇടപെടണം; ഫാ. ജോസ് പുതിയേടത്ത്

നോർത്ത് പറവൂർ: വടക്കൻ പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന തീർത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിക്ഷേധിച്ചു കൊണ്ടും, അവരോടുള്ള ഐക്യദാർഢ്യo അറിയിച്ചു കൊണ്ടുള്ള സമ്മേളനവും, ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തി. തീർത്ഥാടന കേന്ദ്രം വികാരി റവ.ഡോ.ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. കൈക്കാരന്മാരായ ഡെയ്സൺ ആനത്താഴത്ത്, പൗലോസ് വടക്കുംഞ്ചേരി, വൈസ് ചെയർമാൻ സാലു തെക്കിനേടത്ത്, സെക്രട്ടറി ബിനോയ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു.

Continue Reading

രാജസ്ഥാൻ സർക്കാർ കേരളത്തിലെ പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്

രാജസ്ഥാൻ സർക്കാർ കേരളത്തിലെ പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ് . രാജസ്ഥാൻ സർക്കാരിന്‍റെ പരസ്യം കേരള സർക്കാരിന് വലിയ ഉപകാരമായെന്നാണ് അദ്ദേഹം പറഞ്ഞത്. തൊഴിലുറപ്പ് പദ്ധതിയിലടക്കമുള്ള താരതമ്യവും നടത്തിയാണ് എം ബി രാജേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കേരളം എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നുവെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഉറപ്പുനൽകുന്ന നൂറ്‌ തൊഴിൽ ദിനം പൂർത്തിയാക്കാൻ കഴിഞ്ഞ കുടുംബങ്ങൾ രാജസ്ഥാനിൽ 7.15% മാത്രമാണ്‌. 100 തൊഴിൽ ദിനങ്ങൾ തന്നെ നൽകാൻ കഴിയാത്ത സർക്കാരാണ്‌ 125 […]

Continue Reading

എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

തിരുവനന്തപുരം: എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരൻ മുഖ്യമന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു.

Continue Reading

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. പുതിയ ന്യൂനമര്‍ദ്ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴിയുമാണ് കേരളത്തില്‍ വീണ്ടും അതിശക്ത മഴക്ക് കാരണം

Continue Reading

40 % ഭിന്നശേഷിയുള്ളവർക്കു സ്വകാര്യ ബസുകളിലും യാത്രാ ഇളവ്; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: 40 % ഭിന്നശേഷിയുള്ളവർക്കു സ്വകാര്യ ബസുകളിലും യാത്രാ ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു. ഭിന്നശേഷിക്കാർക്ക് കെഎസ്ആര്‍ടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്കു മാത്രമായിരുന്നു യാത്രാ ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പ്രത്യേക ഉത്തരവു നല്‍കിയതെന്നു മന്ത്രി വ്യക്തമാക്കി.

Continue Reading

മണിപ്പൂർ അക്രമങ്ങൾ; ഗുജറാത്തിലെ ആദിവാസി മേഖല ബന്ദ് ആചരിക്കും; പിന്തുണയുമായി കോൺഗ്രസ്

മണിപ്പൂരിൽ തുടരുന്ന വംശീയ അതിക്രമങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഞായറാഴ്ച ഗുജറാത്തിലെ ഗോത്രമേഖലയിൽ ബന്ദ് ആചരിക്കുമെന്ന് ഗോത്രവർഗ നേതാവ് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ ഭരണകക്ഷിയായ ബിജെപിയുടെ പരാജയത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷമായ കോൺഗ്രസ് ബന്ദിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് പാർട്ടി വക്താവ് അറിയിച്ചു. ആദിവാസി ഏകതാ മഞ്ച് ഉൾപ്പെടെയുള്ള നിരവധി ഗോത്ര സംഘടനകൾ ഗുജറാത്തിലെ ആദിവാസി ആധിപത്യ ജില്ലകളിൽ അടച്ചുപൂട്ടലിന് ആഹ്വാനം ചെയ്തു. മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ച് ആദിവാസി സമൂഹം നൽകിയ ആഹ്വാനപ്രകാരം ഞായറാഴ്ച […]

Continue Reading

ചെയ്തത് ഗുരുതര തെറ്റ്, ഇൻഡിഗോ അത് സമ്മതിക്കണം; ഇ പി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണെന്നതിനാൽ അതിന് നിർബന്ധിക്കുന്നില്ലെന്നും, പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപി ജയരാജനെ ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വർഷം പിന്നിട്ട വേളയിലാണ് ഇപി ഈ തുറന്ന് പറച്ചിൽ. ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്. അത് സമ്മതിക്കണം. വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിഗോ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇപി കുറ്റപ്പെടുത്തി. വിമാനത്തിൽ […]

Continue Reading

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണു; കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസറിനു ദാരുണാന്ത്യം

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണു കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ മരിച്ചു. ഇന്തോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്. ജൂലായ് പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ബാലിയിലെ പാരഡൈസ് ജിമ്മില്‍ വെച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് അപകടം. 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന്‍ വീഴുകയായിരുന്നു. ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാം. അപകടം നടന്ന ഉടൻ തന്നെ ജസ്റ്റിനെ ആശുപത്രിയില്‍ […]

Continue Reading