രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധി; സത്യം ജയിച്ചുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സത്യം ജയിച്ചുവെന്ന് സതീശന്‍ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ ഞങ്ങള്‍ പറയുന്നതാണ്. രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോണ്‍ഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. […]

Continue Reading

പെരുവ ഗവ. സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം

പെരുവ: ഹൈടെക് സ്കൂളായി ഉയർത്തിയ പെരുവ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ, വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നീ കെട്ടിട സമുച്ചയങ്ങളുടെ പൂർത്തീകരണത്തിനും പുതിയ ബ്ലോക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. കെട്ടിട നിർമാണങ്ങൾക്കായി എം.എൽ.എ. ഫണ്ടിൽ നിന്നും ഒരു കോടി രുപയാണ് അനുവദിച്ചത്. കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു വിദ്യാലയത്തിന് അനുവദിച്ചതിൽ ലഭ്യമായ അഞ്ചു കോടി രൂപയും എം.എൽ.എ. അനുവദിച്ച 1.65 കോടി രൂപയും […]

Continue Reading

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂല വിധി

ന്യൂഡൽഹി : അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്.

Continue Reading

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിവസം

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയുടെ മൂന്നാം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയിൽ കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ മാനനഷ്ടക്കേസ് പരിഗണിക്കുന്നത്. 2019-ൽ കർണാടകയിലെ കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ […]

Continue Reading

തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി; പ്രതി പിടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ […]

Continue Reading

ഐ എസ് തലവൻ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ഐ എസിന്‍റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഹയാത് താഹ്റിര്‍ അല്‍ ഷാം എന്ന വിമത വിഭാഗവുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ഐ എസ് അറിയിച്ചു. ഇയാളെ ഏപ്രിലില്‍ തുര്‍ക്കി ഇന്‍റലിജന്‍സ് വിഭാഗം വധിച്ചതായി നേരത്തെ തുര്‍ക്കി പ്രസിഡന്‍റ് റസിപ് തയിപ് എര്‍ദോഗന്‍ അറിയിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്‍റിന്‍റെ വാക്കുകളെ സംശയത്തിലാക്കുകയാണ് ഇപ്പോ‍ഴത്തെ മരണവാര്‍ത്ത.

Continue Reading

അട്ടപ്പടിയിൽ ഒറ്റയാന്‍റെ ആക്രമണം

പാലക്കാട് അട്ടപ്പടിയിൽ ഒറ്റയാന്‍റെ ആക്രമണം. വയോഥികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആന ആക്രമിച്ചു. അട്ടപ്പാടി പരുന്തര കരുവടത്താണ് സംഭവം. യാത്രികര്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്. ഷെവര്‍ലെ ട്രവേറ കാറിലാണ് യാത്രികര്‍ സഞ്ചരിച്ചിരുന്നത്. കാറിന്‍റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു. മൂന്ന് തവണ കൊമ്പുകൊണ്ട് വാഹനം മറിച്ചിടാൻ നോക്കി.

Continue Reading

നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്. എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.

Continue Reading

കോട്ടയം സിഎംഎസ് കോളജിൽ എസ് എഫ് ഐ- കെ എസ് യു സംഘർഷം

കോട്ടയം: കോട്ടയം സിഎംഎസ് കോളജിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളജിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഏറ്റുമുട്ടലിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കും മൂന്ന് കെ എസ് യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഇവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലും സംഘർഷമുണ്ടായി. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച സംഘർഷം രാത്രി 9.15 ഓടെ ജനറൽ ആശുപത്രിക്ക് മുന്നിലേക്കും നീളുകയായിരുന്നു. സിഎംഎസ് കോളജിനു മുന്നിലെ റോഡിലാണ് വൈകിട്ടോടെ ആദ്യം […]

Continue Reading

എ ഐ ക്യാമറ: സർക്കാരിന്റെ ഖജനാവിലേക്ക് വന്നത് 3.37 കോടി രൂപ

തിരുവനന്തപുരം: സർക്കാരിന്റെ ഖജനാവിലേക്ക് വന്നത് 3.37 കോടി രൂപ. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു ചെലാൻ അയച്ചിട്ടുള്ളത് 25.81 കോടി രൂപയ്ക്കാണ്. ഉഴപ്പുന്നവരെ പിടികൂടാൻ എല്ലാവർഷവും ഇൻഷുറൻസ് പുതുക്കണമെങ്കിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക മുഴുവൻ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാൻ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ അപകടങ്ങളിലും മരണത്തിലും ഗണ്യമായ കുറവുണ്ടായതായി പ്രതിമാസ അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ സംസ്ഥാനത്ത് 3316 റോഡപകടങ്ങളിൽ 313 പേർ […]

Continue Reading