ശ്രീകൃഷ്ണ ജയന്തി 2023; ബാലഗോകുലം വൈക്കം ജില്ല സ്വാഗതസംഘരൂപീകരണം

വൈക്കം: ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം വൈക്കം ജില്ല സ്വാഗതസംഘരൂപീകരണം കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല ഭഗിനി പ്രമുഖ് ഗീത മോഹൻ ഭദ്രദീപം കൊളുത്തി. ജില്ല കാര്യദർശി സജികുമാർ സ്വാഗതം പറഞ്ഞു. ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ രാജേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല കാര്യവാഹ് മനുരാജ് യോഗം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ എൻ സജികുമാർ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം മേഖല […]

Continue Reading

കാസർഗോഡ് ദേശീയ പതാക ഉയർത്തുന്നതിനിടെ കയ്യാങ്കളി

കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തില്‍ തമ്മിലടി. വിദ്യാനഗര്‍ എരുതും കടവ് ജമാഅത്ത് അങ്കണത്തിലായിരുന്നു സംഭവം. നേതാക്കള്‍ തമ്മില്‍ അധികാര തര്‍ക്കം നില നില്‍ക്കുന്ന ജമാഅത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ തമ്മിലടി ഉണ്ടായത്. മദ്രസാ വിദ്യാര്‍ഥികളും അധ്യാപകരും നോക്കി നില്‍ക്കെയാണ് ജമാഅത്ത് നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. നാല് മാസമായി പള്ളി കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുകൂട്ടരും ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്തണമെന്ന […]

Continue Reading

‘ഭാരത മാതാവ് ഓരോ ഇന്ത്യന്‍ പൗരന്റെയും ശബ്ദമാണ്’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി∙ ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റര്‍) നല്‍കിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു.”- രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. 145 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും രാഹുല്‍ പങ്കുവച്ചു. ”വീട് എന്ന് ഞാൻ വിളിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ വര്‍ഷം 145 […]

Continue Reading

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു

ദില്ലി: ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖകളുടെ ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യന്‍ പൗരത്വം നേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു. അക്ഷയ് തന്‍റെ എക്സ് അക്കൌണ്ടില്‍ പങ്കുവച്ച രേഖയില്‍ അദ്ദേഹത്തിന്‍റെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ല്‍ താന്‍ […]

Continue Reading

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സംസ്ഥാന പോലീസിന്റെ ജാഗ്വാര്‍ സേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഏറ്റമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രി, ടോന്റോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തുംബഹാക്ക, സര്‍ജോംബുരു ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തിലാണ് സംഭവം നടന്നത്. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ അമിത് തിവാരി, കോണ്‍സ്റ്റബിള്‍ ഗൗതം കുമാര്‍ എന്നീ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടതായി വെസ്റ്റ് സിംഗ്ഭും പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖര്‍ പറഞ്ഞു. മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സെന്‍ട്രല്‍ […]

Continue Reading

കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി

പുതുപ്പള്ളി: കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ജി ലിജിൻ ലാൽ. എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുന്നു. പുതുപ്പള്ളിയുടെ വികസനത്തെ പറ്റി ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ദേശീയ തലത്തിൽ ഒറ്റ മുന്നണിയായി നിൽക്കുന്നവർ കേരളത്തിൽ എന്തിന് രണ്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുവെന്നും ബിജെപി സ്ഥാനാർത്ഥി ചോദിച്ചു. കേരളത്തിൽ ബിജെപി വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. മോദിയുടെ കരങ്ങൾക്ക് കരുത്ത് പകർന്ന് നാടിന്റെ വികസനത്തിന്റെ ഭാഗമാകണം. അധികം വൈകാതെ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറും. പുതുപ്പള്ളിയിൽ […]

Continue Reading

‘എനിക്ക് കാഴ്ചപരിമിതി ഉള്ളത് കൊണ്ടല്ലേ കുട്ടികൾ ഇങ്ങനെ ചെയ്തത്?’; വിദ്യാർത്ഥികളുടെ പ്രവൃത്തി വേദനിപ്പിച്ചെന്ന് മഹാരാജാസിലെ അദ്ധ്യാപകൻ

കൊച്ചി: കാഴ്ചശക്തിയില്ലാത്ത തന്നോട് കുട്ടികൾ ചെയ്ത പ്രവൃത്തി ഏറെ വിഷമിപ്പിച്ചുവെന്ന് മഹാരാജാസ് കോളജിൽ അവഹേളിക്കപ്പെട്ട അധ്യാപകൻ ഡോ. പ്രിയേഷ്. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു . “ഇൻസ്റ്റഗ്രാമിലെ വിഡിയോയിൽ ക്ലാസ്സിൽ ഞാൻ ക്ലാസെടുക്കുന്നതാണ് കാണിക്കുന്നത്. ആ വീഡിയോയുടെ താഴെ ആക്ഷേപിക്കുന്ന തരത്തിൽ ധാരാളം കമൻ്റ്സ് ഒക്കെ വന്നിരുന്നു. അപ്പൊ അത് എനിക്ക് തീർച്ചയായിട്ടും വിഷമമുണ്ടാക്കി. കാരണം എനിക്ക് കാഴ്ചപരിമിതി […]

Continue Reading

നെടുമങ്ങാട് യുവാവ് ക‍ഴുത്തറുത്ത് അത്മഹത്യ ചെയ്തു

തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ യുവാവ് ക‍ഴുത്തറുത്ത് അത്മഹത്യ ചെയ്തു. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് മരിച്ചത്. ചൊവ്വാ‍ഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തിങ്കളാ‍ഴ്ച രാത്രി വീട്ടിൽ വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം മുറിയിൽ കയറി കതകടച്ചു ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്ത് സ്വയം മുറിക്കുകയായിരുന്നു. 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് പൊലീസുകാർക്ക് വീരമൃത്യു

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് വീരമൃത്യു. പ്രത്യേക സേനയിലെ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ടോന്റോ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് വെസ്റ്റ് സിംഗ്ഭൂം പൊലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇതേ മേഖലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്

Continue Reading

വികസനത്തെ കുറിച്ച് സംവാദത്തിന് കോൺഗ്രസ് തയ്യാറുണ്ടോയെന്ന് ജെയ്ക്ക് സി തോമസ്

കോട്ടയം: വികസനത്തെ കുറിച്ച് സംവാദത്തിന് കോൺഗ്രസ് തയ്യാറുണ്ടോ എന്ന് വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. അന്തസുറ്റ മറുപടി നൽകാൻ ഇതുവരെ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വികസനത്തിന് എന്താണ് പുതുപ്പള്ളിയിൽ ട്രാക്ക് റെക്കോഡുള്ളതെന്നും ജെയ്ക് സി തോമസ് ചോദിച്ചു. ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. മണിപ്പൂരിൽ സ്ത്രീകളെ ബാലാത്സംഗം ചെയ്യുന്ന ബിജെപിക്ക് ഒത്താശ നൽകുകയാണ് കിടങ്ങൂരിൽ കോൺഗ്രസെന്നും ജെയ്ക് സി തോമസ് പറഞ്ഞു. ”182 ബൂത്തുകളിൽ എവിടെ വേണമെങ്കിലും ഞങ്ങൾ വരാം. തീയതിയും […]

Continue Reading