വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 993 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071. 50 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വില വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇപ്പോള്‍ മാറ്റമില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായിരുന്നു. […]

Continue Reading

വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപ്പെടുത്തല്‍; ഇന്ന് മെയ് ദിനം

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്പാടും ആചരിക്കുന്നത്. 1886 മേയ് ഒന്നിനാണ് എട്ടുമണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കിയത്. തുടര്‍ന്ന്, മേയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ […]

Continue Reading

മഴ മുന്നറിയിപ്പിൽ മാറ്റം, അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 5 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് മുന്നറിയിപ്പ്. 5 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. […]

Continue Reading

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ട്രംപിന് ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ന് കൈമാറും. ഇറാനെതിരെ ‘ചെറുതും എന്നാല്‍ വളരെ ശക്തവുമായ ആക്രമണങ്ങള്‍ക്ക്’ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പദ്ധതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ അതിശക്തമായ ആക്രമണമാണ് പദ്ധതിയിടുന്നത്. കരാറിലേക്കെത്താൻ ഇറാനിൽ സമ്മർദ്ദം ശക്തമാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. നിലവിൽ ഇറാൻ ചർച്ചയ്ക്ക് തയാറാകുംവരെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. പദ്ധതികളെ കുറിച്ച് […]

Continue Reading

ട്രാഫിക് പിഴകളിൽ 50% ഇളവുമായി MVD! ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി; ഓഫർ ഇന്ന് അവസാനിക്കും

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പകുതിയായി കുറയ്ക്കുന്ന എംവിഡിയുടെ ‘അമ്നസ്റ്റി സ്കീം 2026’ ഇന്ന് അവസാനിക്കും. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് നിയമനടപടികൾ അവസാനിപ്പിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഇപ്പോൾ 250 രൂപ മാത്രം അടച്ചാൽ മതിയാകും. ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന കേസുകളും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിയ ചലാനുകളും വേഗത്തിൽ പരിഹരിക്കാൻ ഈ ആനുകൂല്യം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 ഡിസംബർ 31 […]

Continue Reading

പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനാകില്ല; അവസരം നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ വോട്ടിന്റെ കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. പോസ്റ്റല്‍ വോട്ടിന് ഇനി അവസരം നല്‍കാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. എൻജിഒ യൂണിയൻ ഉൾപ്പെടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തിരഞ്ഞെടുപ്പ് ഹർജിയിലൂടെയാണെന്നും റിട്ട് ഹർജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.

Continue Reading

2500 കോടി ഡോളര്‍; രണ്ട് ലക്ഷം കോടിയിലേറെ രൂപ; ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായ തുക വെളിപ്പെടുത്തി അമേരിക്ക

ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായത് 2500 കോടി ഡോളറെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം. ഇന്ത്യന്‍ രൂപയിലാക്കിയാല്‍ രണ്ട് ലക്ഷം കോടിയിലേറെ രൂപ. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സേന ശക്തമായ ആക്രമണം പദ്ധതിയിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ഉയരുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ കടന്നു.

Continue Reading

മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍. ഏഴുവര്‍ഷമായി തുടര്‍ച്ചയായി ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില്‍വയും അദ്ദേഹത്തിന്റെ എക്‌സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര്‍ന്നിരുന്നു. വിവാദങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ രാജിവെച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയന്ത്രണം താത്ക്കാലികമായി കായികവകുപ്പിന്റെ കീഴിലായിരിക്കുമെന്നും ഇടക്കാല കമ്മിറ്റിയെ ഉടനെ നിയോഗിക്കുമെന്നും കായികമന്ത്രി സുനില്‍കുമാര ഗമാഗെ പറഞ്ഞു.

Continue Reading

നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി ആര്‍ നിതിന്‍ രാജിന്റെ മരണത്തില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസ് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രതിഷേധസാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. ഹര്‍ത്താലിന്റെ പേരില്‍ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു.

Continue Reading

‘പെട്രോൾ, ഡീസൽ വില വർധിച്ചിട്ടില്ല, ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; നിഷേധിച്ച് കേന്ദ്രം

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിൻ്റെ ഉത്തരവ് ഉൾപ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാർ ഇത്തരത്തിൽ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും വർധിച്ചു എന്നാണ് പ്രചരിക്കുന്നത്. ഇത് വ്യാജമെന്ന് കേന്ദ്രം അറിയിച്ചു.

Continue Reading