ജയിലറിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം രജനികാന്തിന്‍റെ താരപരിവേഷത്തെ പുതുക്കി അവതരിപ്പിച്ച ചിത്രമാണ്. മറുഭാഷകളിലെ ജനപ്രിയ താരങ്ങളെ അതിഥിവേഷങ്ങളില്‍ അവതരിപ്പിച്ചതും ചിത്രത്തിന്‍റെ കളക്ഷന്‍ വര്‍ധിപ്പിച്ച ഘടകമാണ്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഓഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പോസിറ്റീവ് അഭിപ്രായങ്ങളും മികച്ച […]

Continue Reading

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. അപൂർവ സഗോദരങ്ങൾ, മൈക്കിൾ മദന കാമ രാജൻ, അൻബേ സിവം, ഉന്നൈ പോൽ ഒരുവൻ എന്നിങ്ങനെ 1980 കളിലും 1990 കളിലും കോളിവുഡിൽ നിറഞ്ഞുനിന്ന താരമായിരുന്നു ആർഎസ് ശിവജി. പുതിയ കാല നടന്മാരുമൊത്തും ശിവജി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ധാരാള പ്രഭു, സുരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടേയും ഭാഗമായി അദ്ദേഹം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ […]

Continue Reading

ചരിത്രത്തിൽ ആദ്യം; ക്രിപ്റ്റോ കറൻസിയുടെ കീഴിൽ പത്തോളം ഫിസിക്കൽ പ്രൊജക്റ്റ്‌ ഉൾപ്പെടുത്തി ജിസിഡി ടോക്കൺ ലോഞ്ച് ചെയ്യുന്നു

ചരിത്രത്തിൽ ആദ്യമായി ക്രിപ്റ്റോ കറൻസിയുടെ കീഴിൽ പത്തോളം ഫിസിക്കൽ പ്രൊജക്റ്റ്‌ ഉൾപ്പെടുത്തികൊണ്ട് ജിസിഡി ടോക്കൺ ലോഞ്ച് ചെയ്യുന്നു. അതിനു മുന്നോടിയായി പള്ളിപ്പുറം വെളിയിൽ കാസിൽ ഹോട്ടലിൽ ബിസിനസ് പാർട്ണഴ്സ് മീറ്റിംഗ് നടന്നു. ഇതു വ്യാപാര വ്യവസായ മേഖലകളിൽ വളരെ അധികം മാറ്റങ്ങൾ കൊണ്ടുവരും. അതോടൊപ്പം ഈ പ്രോജെക്ടിന്റെ കീഴിൽ വരുന്ന തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേതനവും അധിക വരുമാനവും ലഭ്യമാക്കുമെന്ന് സിഇഒ ജയകുമാർ പറഞ്ഞു. 2023 നവംബറിൽ മാസം ജിസിഡി ടോക്കൺ ലോഞ്ച് ചെയ്യും. പള്ളിപ്പുറം […]

Continue Reading

രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഭര്‍ത്താവും ബന്ധുക്കളമടക്കം പത്ത് പേരാണ് ഈ ക്രൂരകൃത്യം ചെയ്തതത്. സംഭവത്തിൽ ഡിജിപിയോട് ദേശീയ വനിത കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രതാപ് ഗഡിലെ നചാല്‍ കോട്ട ഗ്രാമത്തിലാണ് യുവതിക്ക് നേരെ സംഘടിത ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാള്‍ക്കൊപ്പം കഴിഞ്ഞുവെന്നുമുള്ള ഭര്‍ത്താവിന്‍റെ സംശയമാണ് ബന്ധുക്കളുമായി ചേര്‍ന്നുള്ള ആക്രമണത്തിന് പിന്നില്‍.

Continue Reading

ബംബർ കളക്ഷനുമായി ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ

മുഹമ്മ: ഓണം ആഘോഷിച്ചു ബംബർ കളക്ഷനുമായി ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ. മുഹമ്മ- പാതിരാമണൽ സ്പെഷ്യൽ സർവീസാണ് കളക്ഷന് വർദ്ധനവിന് പ്രധാന കാരണം. പ്രതിദിനം 15000 ത്തോളം രൂപയാണ് മുഹമ്മ പാതിരാമണൽ ഉല്ലാസയാത്രയിൽ നിന്നും വകുപ്പിന് കളക്ഷനായി ലഭിക്കുന്നതെന് അധികൃതർ പറഞ്ഞു. മുഹമ്മയിൽ നിന്നും പുറപ്പെട്ടു പാതിരാമണലിൽ ഒരു മണിക്കൂർ സമയം നൽകി തിരികെ മുഹമ്മയിൽ സഞ്ചാരികളെ എത്തിക്കുകയാണ് സ്പെഷ്യൽ സർവീസ് ചെയ്യുന്നത്. സാധാരണക്കാരായ നൂറുകണക്കിന് പേരാണ് കായൽ യാത്രയ്ക്കായി മുഹമ്മയിൽ എത്തുന്നത്. സ്വകാര്യ ബോട്ടുകൾക്ക് കായൽ […]

Continue Reading

ബഹ്‌റൈനിൽ വാഹനാപകടം: നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം

മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേരാണ് മരിച്ചത്. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് മരിച്ചത്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, […]

Continue Reading

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തിയത് ചെറുമകനൊപ്പം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തിയത് ചെറുമകനൊപ്പം. ഇന്നലെ പുതുപ്പള്ളി മണ്ഡലത്തിലെ മറ്റക്കര, പാമ്പാടി, ഞാലിയാകുഴി എന്നിവിടങ്ങളിലെ പ്രചാരണപരിപാടികളിൽ മകൾ വീണ വിജയന്റെ മകൻ ഇഷാൻ വിജയും ഉണ്ടായിരുന്നു. പിണറായി വിജയന്റെ പ്രചാരണ വാഹനത്തിൽ തന്നെയായിരുന്നു ചെറുമകന്റെയും യാത്ര. പിണറായി വിജയൻ പ്രസംഗിക്കാൻ വേദിയിൽ കയറുമ്പോൾ ഇഷാൻ, വേദിക്ക് പുറത്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ കസേരയിലിരുന്ന് മുത്തച്ഛന്റെ പ്രസംഗം കേട്ടു. പിണറായി വിജയൻ പ്രസംഗം കഴിഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിന് മുമ്പായി ഇഷാൻ വാഹനത്തിന്റെ പിൻസീറ്റിൽ […]

Continue Reading

ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1. പിഎസ്എൽവി സി 57 ൽ ആയിരുന്നു വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം നടന്നത്. ദൗത്യ കാലാവധി 5 വർഷവും 2 മാസവുമാണ്. പേടകത്തിൽ 7 ശാസ്ത്രീയ ഉപകരണങ്ങൾ ഉണ്ട്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് ഇസ്രോ പേടകത്തെ […]

Continue Reading

സൂര്യനെ പഠിക്കാൻ രാജ്യം; പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ഇന്നു പകൽ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചത്. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും. വിക്ഷേപിച്ച് 64 മിനിറ്റിനുശേഷം, ഭൂമിയിൽനിന്ന് 648.7 കിലോമീറ്റർ അകലെ, […]

Continue Reading

താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. അപകടത്തെത്തുടർന്ന് വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് അപകടം നടന്നത്. തീപിടുത്തത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

Continue Reading