വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ശിവലിംഗം മോഷ്ടിച്ച് യുവാവ്

ലക്‌നൗ: ഒരു മാസത്തോളം പ്രാര്‍ഥിച്ചിട്ടും വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ശിവലിംഗം മോഷ്ടിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ കൗശാംബിയിലെ ഭൈരവ ബാബ ക്ഷേത്രത്തില്‍ നിന്നാണ് വിഗ്രഹം മോഷ്ടിച്ചത്. ഇത് പിന്നീട് ദൂരെയുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രദേശവാസിയായ ചോട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 31ന് ആണ് സംഭവം പുറംലോകം അറിഞ്ഞത്. ഈ വര്‍ഷം സാവന്‍ മാസത്തില്‍ ഉടനീളം ചോട്ടു ക്ഷേത്രത്തിലെത്തിയിരുന്നതായി ഒരു പ്രദേശവാസി പറഞ്ഞു. വധുവിനെ ലഭിക്കാന്‍ ഇയാള്‍ പ്രാര്‍ഥന നടത്തിയിരുന്നു. ആഗസ്റ്റ് 31-ന് […]

Continue Reading

മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം; പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്. കൊട്ടാരക്കര, തിരുവനന്തപുരം ഇന്‍സ്പെക്ടര്‍മാരാണ് മുകേഷിനെതിരെ കേസെടുത്തത്. മുകേഷ് നായര്‍ക്കെതിരെ നേരത്തെ കൊല്ലത്തും കേസെടുത്തിട്ടുണ്ട്. കേസിൽ ബാര്‍ ലൈസന്‍സികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായര്‍. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് എക്സൈസ് നേരത്തെ കേസെടുത്തിരുന്നത്.

Continue Reading

എസ് പി ജി തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ന്യൂഡൽഹി: എസ് പി ജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം സംഭവിച്ചത്.2016 മുതല്‍ അരുണ്‍ കുമാര്‍ സിന്‍ഹ എസ്പിജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. എസ്പിജി തലവനായുള്ള അദ്ദേഹത്തിന്റെ കാലവധി മേയ് 31ന് ആണ് ഒരു വര്‍ഷം കൂടി നീട്ടിയത്. ഡയറക്ടര്‍ […]

Continue Reading

വാളയാർ‌ കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ്സ ഹർജി നൽകി

പാലക്കാട്: വാളയാർ‌ കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ്സ ഹർജി നൽകി. പ്രതികൾ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചു. നേരത്തെ അന്വേഷണസംഘം സമാന ആവശ്യം ഉന്നയിച്ച സമയത്ത് കോടതി നുണപരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. പാലക്കാട് പോക്സോ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.

Continue Reading

പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ വാഹനത്തിന്‍റെ ഡ്രൈവറായ കൃഷ്ണന്‍കുട്ടി, ഒപ്പമുണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. കൊച്ചിയില്‍ നിന്നും പെട്രോളുമായി എത്തിയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

കെഎസ്ആർടിസി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം മാത്രം നേടിയത് 8.79 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച (സെപ്തംബർ -4 ) ന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891 രൂപ ആണ്. ജനുവരി 16 ലെ റെക്കോർഡ് ആണ് തിരുത്തിയത്. തെക്കൻ മേഖലയിലാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. ഇതിനു മുമ്പുളള റെക്കോർഡ് കളക്ഷൻ 8,48,36956 ആയിരുന്നു. ഈ ഓണക്കാലത്ത് ആ​ഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി […]

Continue Reading

അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു

കോട്ടയം: സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, […]

Continue Reading

പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പ്രിയദർശിനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന നന്ദുകുമാർ(25), ഏറ്റുമാനൂർ വെട്ടിമുകൾ ജവഹർ കോളനിയിൽ,പേമലമുകളേല്‍ വീട്ടിൽ മഹേഷ് എം(26) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. നന്ദുകുമാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. നന്ദുകുമാറും ബന്ധുവായ മഹേഷും ചേർന്നാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയെ […]

Continue Reading

പുതുപ്പള്ളി ആർക്കൊപ്പം; വോട്ടെടുപ്പ് അവസാനിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചു. 73.04 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. അതിരാവിലെ മുതൽ മിക്ക പോളിംഗ് ബുത്തുകളിലും അനുഭവപ്പെട്ട തിരക്ക് അവസാന മണിക്കൂറുകളിലും പ്രകടമായി. പലയിടത്തും പോളിംഗ് സമയം വൈകി. 2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിനിടെ മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയിലും വോട്ട് ചെയ്യാനുള്ള ആളുകളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. അതേസമയം, ചില ബൂത്തുകളില്‍ വോട്ടിങ് നടപടികള്‍ വേഗം കുറവായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. ഇത് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും […]

Continue Reading

കിടങ്ങൂരിലെ ബൈക്ക് മോഷണം: രാമപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കിടങ്ങൂരിൽ ബൈക്ക് മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം പായിക്കാട്ടുമല ഭാഗത്ത് ചെമ്മലായിൽ വീട്ടിൽ ടോണി ടോമി (23) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 24 ആം തീയതി ഏറ്റുമാനൂർ മന്ദിരം കവല ഭാഗത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ലക്ഷം രൂപയോളം അടുത്ത് വില വരുന്ന ബൈക്ക് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം […]

Continue Reading