ആലുവ പീഡന കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവ: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതി പൂർണ്ണമായും സഹകരിച്ചിരുന്നില്ല. റൂറൽ സ്പീഡ് നേതൃത്വത്തിൽ അന്വേഷണസംഘം ഇന്ന് രാവിലെ വീണ്ടും പ്രതിയെ ചോദ്യം ചെയ്ത ശേഷമാകും കോടതിയിൽ ഹാജരാക്കുക. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ 15 കേസുകൾ നിലവിലുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും. ഇന്നലെ പുലർച്ചെയാണ് നാടിനെ […]

Continue Reading

പുതുപ്പള്ളിയുടെ ഫലം ഇന്നറിയാം; എട്ടരയോടെ ആദ്യ സൂചന

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിമുതൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ ഏഴരയോടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം തുറക്കും. എട്ടുമണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. ഒന്നു മുതൽ 182 […]

Continue Reading

മടപ്ലാതുരുത്ത് സെന്റ് ജോർജ്ജ് ദൈവാലയത്തിൽ ഊട്ടുതിരുന്നാളിന് കൊടികയറി

വടക്കേക്കര: മടപ്ലാതുരുത്ത് സെന്റ് ജോർജ്ജ് ദൈവാലയത്തിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റേയും വിശുദ്ധ ഗീവർഗ്ഗീസിന്റേയും ഊട്ടുതിരുന്നാളിന് വികാരി ഫാ.ജോസ് കോട്ടപ്പുറം കൊടികയറ്റി. ഫാ.ജോജോ പയ്യപ്പിള്ളിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയും ഫാ.ഫ്രാൻസൻ കുരിശിങ്കൽ വചന സന്ദേശവും നൽകി. പ്രധാന തിരുന്നാളും , ഊട്ടു സദ്യയും പത്താം തീയതി ഞായറാഴ്ച നടക്കും. കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ അലക്സ്‌ വടക്കുംതല മുഖ്യ കാർമ്മികനായിരിക്കും. വികാരി ഫാ.ജോസ് കോട്ടപ്പുറം, ഫാ.ജോജോ പയ്യപ്പിള്ളി, സ്റ്റീഫൻ കുറുപ്പത്ത്, ജിബിൻ പോൾ തൊഴുത്തുപാടത്ത് , ഉഷ […]

Continue Reading

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാതരോഗം യൂണിറ്റ് ആരംഭിച്ചു

കടുത്തുരുത്തി: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റുമറ്റോളജി (വാതരോഗം) യൂണിറ്റ് ആരംഭിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ശങ്കർ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, വൈസ് പ്രിൻസിപ്പാൽ ഡോ.വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, മെഡിസിൻ വിഭാഗം മേധാവി ടി.ആർ ഡോ.രാധാ, എ.ആർ.എം.ഒ ഡോ.അഞ്ജലി, റുമറ്റോളജിസ്റ്റ് ഡോ.ജി.ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. വാതരോഗ ഒ.പി ആഴ്ചയിൽ രണ്ട് ദിവസമായി (തിങ്കൾ, വ്യാഴം) വർദ്ധിപ്പിച്ചു. വാതരോഗികൾക്കായി പ്രത്യേക വാർഡും സജ്ജമാക്കിയിട്ടുണ്ട്.

Continue Reading

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചിങ്ങവനം: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ അർജുൻ രാജ് (24), പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ ആദർശ് എം.പി (19) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് തിങ്കളാഴ്ച രാത്രി 11:00 മണിയോടുകൂടി പരുത്തുംപാറ,സായിപ്പ് കവല ഭാഗത്ത് വില്ലേജ് ഓഫീസിന് സമീപം വച്ച് കുഴിമറ്റം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരനായ […]

Continue Reading

ഒബിസി പട്ടികയിലേക്ക് നാലു സമുദായങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കുന്നു. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചതോടെ ചക്കാല നായര്‍, പണ്ഡിതര്‍, ദാസ, ഇലവാണിയര്‍ സമുദായങ്ങളെക്കൂടി പുതുതായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ 80 സമുദായങ്ങളാണ് സംസ്ഥാന ഒബിസി വിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെ പരിഗണിച്ചിരുന്നെങ്കിലും, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് മാറ്റി വെക്കുകയായിരുന്നു.

Continue Reading

കാസര്‍കോട് എം.ഡി.എം.എ. യുമായി യുവാവ് പിടിയില്‍

കാസര്‍കോട് : എം.ഡി.എം.എ. യുമായി യുവാവിനെ ചന്തേര പോലീസ് പിടികൂടി. പിലിക്കോട് മട്ടലായിയിലെ കുന്നുമ്മല്‍ സുബിൻരാജ് (26) നെയാണ് ചന്തേര ഇൻസ്പെക്ടര്‍ ജി.പി.മനുരാജും സംഘവും അറസ്റ്റ് ചെയ്തത്.പെട്രോള്‍ പമ്ബിന് സമീപത്തുവെച്ചാണ് യുവാവ് പിടിയിലായത്. 0.9 ഗ്രാം എം.ഡി.എം.എ. യുവാവില്‍നിന്ന്‌ കണ്ടെടുത്തു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

മോഷണക്കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റിൽ

കറുകച്ചാൽ: കറുകച്ചാൽ ബസ് സ്റ്റാൻഡിനു സമീപ ഹോട്ടലിൽ കയറി മോഷണം നടത്തിയ കേസിൽ ജീവക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പെരിങ്ങമല കൊല്ലരുകോണം ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ രതീഷ് കുമാർ എം.ബി (42)എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രീൻ ഹൗസ് എന്ന ഹോട്ടലിൽ നിന്നും മൊബൈൽ ഫോണും, ടാബും, ഹോട്ടലിലെ കൗണ്ടർ കുത്തി തുറന്ന് അതിൽ ഉണ്ടായിരുന്ന പണവും അപഹരിച്ച് കടന്നു കളയുകയായിരുന്നു. […]

Continue Reading

ഷൊർണൂരിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

പാലക്കാട്: ഷൊർണൂർ കവളപ്പാറ ത്രാങ്ങാലിക്ക് സമീപം സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലാണ്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയ സമയം വീടിനുള്ളിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പട്ടാമ്പി സ്വദേശിയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് അറിയിച്ചു. തീപിടുത്തത്തിൽ വീട് പൂ‍ർണമായും കത്തി നശിച്ച നിലയിലാണ്. തീ ആളിപ്പടർന്നതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർ‌ത്തനം നടത്താൻ […]

Continue Reading

സംസ്ഥാനത്ത് കടൽ ആക്രമണ സാധ്യത: ജാഗ്രത നിര്‍ദേശം

കേരള തീരത്ത് 07-09-2023 രാത്രി 11.30 വരെ 1.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.*മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക*. 1. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന […]

Continue Reading