ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡൽഹിയിലെത്തി

ന്യൂഡൽഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. മൂന്നു വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.ഉച്ചകോടിയിൽ പങ്കെടുക്കാനായി നൈജീരിയ പ്രസിഡന്റ് ബോല അഹ്‌മദ് ടിനുബു, മൊറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ് തുടങ്ങിയവരും എത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ , ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവര്‍ നാളെ രാവിലെയെത്തും. ജി 20 ഉച്ചകോടി നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ […]

Continue Reading

മണിപ്പൂരില്‍ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, 50ല്‍ പരം പേര്‍ക്ക് പരുക്ക്

ഗുവാഹത്തി | മണിപ്പൂരില്‍ സായുധരായ പ്രദേശവാസികളും സുരക്ഷാ സേനയും തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.50ല്‍ പരം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെംഗ്‌നൗപാള്‍, കാക്ചിങ് ജില്ലകളിലാണ് വെടിവെപ്പുണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തെംഗ്‌നൗപാള്‍ ജില്ലയിലെ പല്ലേല്‍ പട്ടണത്തിലാണ് വെടിവെപ്പ് ആരംഭിച്ചത്. ഒരു സംഘം സ്ത്രീകള്‍ റോഡുകളും സേനാ ക്യാമ്ബുകളും വളയുകയായിരുന്നു. ബാരിക്കേഡുകള്‍ നീക്കാനുള്ള ഇവരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. കൂടുതല്‍ സുരക്ഷാ സൈനികരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. താഴ്‌വരയില്‍ ഇന്ന് ഉച്ചക്ക് 12 മുതല്‍ വീണ്ടും കര്‍ഫ്യൂ […]

Continue Reading

കവളപ്പാറയിൽ സഹോദരിമാർ പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: ഷൊർണൂർ കവളപ്പാറയിലെ സഹോദരിമാർ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മോഷണ ശ്രമത്തിനിടെ സഹോദരിമാരായ പത്മിനിയെയും തങ്കത്തെയും കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. തൃത്താല സ്വദേശി മണികണ്ഠനെ ഇന്നലെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു. രണ്ട് സഹോദരിമാരും ഒറ്റയ്ക്കായിരുന്നു ഇവിടെ താമസം. സംഭവ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് […]

Continue Reading

കല്യാണപന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം. എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍, മകൻ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയര്‍ത്തിയ പന്തല്‍ അഴിക്കുമ്ബോഴായിരുന്നു അപകടം. തൊഴിലാളികള്‍ ഉപയോഗിച്ച കമ്ബി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.

Continue Reading

ആലുവ പീഡനം; പ്രതി റിമാൻഡിൽ

ആലുവ: ആലുവയിൽ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും. പെൺകുട്ടിയെ പീഡിപ്പിച്ചത് ക്രിസ്റ്റൽരാജ് ഒറ്റയ്ക്കാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി ക്രിസ്റ്റൽ രാജ് കുട്ടിയുടെ വീട്ടിൽ […]

Continue Reading

തദ്ദേശ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുൻസിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍ എന്നിവയുടെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ ആകെ 2,76,70,536 വോട്ടര്‍മാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളുമാണുള്ളത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് സെപ്തംബര്‍ 23 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഈ അവസരം. പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈൻ അപേക്ഷകള്‍ sec.kerala.gov.in […]

Continue Reading

യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി:സംഭവം തിരുവല്ലയില്‍

തിരുവല്ല : തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിക്കുളം പടുതോട് ഈശ്വര മംഗലത്ത് വീട്ടില്‍ അജിത്ത് ( 32 ) നെ ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലോഡ്ജ് മുറിയിലെ ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മല്ലപ്പള്ളി സ്വദേശിനിയായ യുവതിക്കൊപ്പം രാവിലെ 10 മണിയോടെയാണ് ഇയാള്‍ മുറി എടുത്തത്. ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് ഒടുവില്‍ ഇയാള്‍ ബാത്റൂമില്‍ കയറി ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ തൂങ്ങി മരിക്കുകയായിരുന്നു. യുവതി ബഹളം […]

Continue Reading

ഡ്രോണില്‍ എ.ഐ കാമറ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തുമെന്ന് ഗതാഗത കമീഷണര്‍

കൊച്ചി: റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എ.ഐ കാമറ ഡ്രോണില്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷ കമീഷണര്‍ എസ്.ശ്രീജിത്ത്. ഇത് സംബന്ധിച്ച്‌ സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരു ജില്ലയില്‍ കുറഞ്ഞത് 10 എ.ഐ കാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. എ.ഐ കാമറകള്‍ക്കായി പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച്‌ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 720 എ.ഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എ.ഐ കാമറ സ്ഥാപിച്ചതോടെ ഭൂരിഭാഗം ബൈക്ക് യാത്രക്കാരും […]

Continue Reading

കാപ്പാട് ബീച്ചിൽ സവാരി കുതിരക്ക് പേവിഷബാധ; സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്നാണ് കുതിരയെ അവശ നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നെത്തിച്ച കുതിര ആണിത്. കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കുതിര കൂടി ജീവിച്ചേക്കുമെന്ന് ഡോക്ടർമാർ പറയുന്നത്. നിലവിൽ കുതിര അവശനിലയിലാണ്. ആഹാരവും കഴിക്കുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യമാണ്. അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻ കരുതലെടുക്കാൻ നിർദേശമുണ്ട്. കുതിര സവാരി […]

Continue Reading

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും […]

Continue Reading