യാത്രക്കാര്‍ പണം നല്‍കാത്തതിനാല്‍ ട്രെയിനില്‍ പാമ്ബുകളെ തുറന്നുവിട്ട് പാമ്ബാട്ടികള്‍

കൊല്‍ക്കത്ത> ഓടുന്ന ട്രെയിനില്‍ പാമ്ബുകളെ തുറന്ന് വിട്ട് പാമ്ബാട്ടികളുടെ ഗുണ്ടായിസം. ഉത്തര്‍പ്രദേശിലെ മഹോബയ്ക്ക് സമീപം ചമ്ബല്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലാണ് സംഭവം. യാത്രക്കാരോട് ആവശ്യപ്പെട്ട സംഭാവന നല്‍കാത്തതിനെ തുടര്‍ന്നാണ് പാമ്ബാട്ടികള്‍ പാമ്ബുകളെ കൂടയില്‍നിന്നു തുറന്നുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിഭ്രാന്തരായ യാത്രക്കാര്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുൻപ് പാമ്ബാട്ടികള്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading

വൈക്കത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വൈക്കം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്പ്, കൂമ്പേൽ വീട്ടിൽ ബിജു കെ.എ (40) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടു കൂടി കടയില്‍ സാധനം മേടിക്കാന്‍ എത്തിയ ഇയാൾ അവിടെ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ് ഐ വിജയപ്രസാദ് സി.പി.ഓ പ്രവീൺ എന്നിവർ ചേർന്നാണ് […]

Continue Reading

പാലായിൽ അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

പാലാ: അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഇഞ്ചിയിൽ വീട്ടിൽ ബിജു ഇ.റ്റി (49), ഇടപ്പാടി ഒറ്റത്തെങ്ങുങ്കൽ വീട്ടിൽ ബിജു തങ്കപ്പൻ (56) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രിയോട്കൂടി ഇടപ്പാടി സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും പിതാവിനെയും കാപ്പി വടിയും,സിമന്‍റ് കട്ടയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് […]

Continue Reading

ആംബുലൻസ് മറിഞ്ഞ് അപകടം

പാലക്കാട് : പാലക്കാട് ആംബുലൻസ് മറിഞ്ഞ് അപകടം. പാലക്കാട് വാളയാര്‍ വട്ടപ്പാറയില്‍ വെച്ചായിരുന്നു അപകടം നടന്നത്.പാലക്കാട് വാളയാര്‍ ടോള്‍ പ്ലാസയുടെ ആംബുലൻസ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ ആംബുലൻസില്‍ ഉണ്ടായിരുന്ന നഴ്സിന്റെ കാലിന് സാരമായി പരുക്കേറ്റു. ട്രോമാകെയറിന്റെ ആംബുലൻസാണ് അപകടത്തില്‍ പെട്ടത് .മറ്റൊരു അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോവുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.അപകടത്തില്‍ ഡ്രൈവര്‍ക്കും നഴ്സിനും പരുക്കേറ്റു.പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

വിവാഹിതരായി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ടി വി പുരം മണ്ഡലം വൈസ് പ്രസിഡന്റ് എം ആർ ഉത്തമന്റെ മകൻ മഹേഷും ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എഐവൈഎഫ് വൈക്കം മണ്ഡലം വൈസ് പ്രസിഡന്റുമായ ശ്രീജി ഷാജിയും വിവാഹിതരായി.

Continue Reading

കര്‍ണാടകയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി

കര്‍ണാടക: നാട്ടിലെ ഗൃഹപ്രവേശനത്തിന് കോളേജ് അധികൃതര്‍ അവധി നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോലാര്‍ ശ്രീ ദേവരാജ് യു.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ബി.പി.ടി രണ്ടാം വര്‍ഷ വിദ്യാര്‍ഥി എം. അഖിലേഷ് (20) ആണ് മരിച്ചത്. ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് തോന്നക്കാട് സ്വദേശിയാണ്. അഖിലേഷിന്റെ ചെറിയനാട്ടെ വീടിന്റെ ഗൃഹപ്രവേശം ഞായറാഴ്ച നടക്കാനിരിക്കെയാണ് സംഭവം. അഖിലേഷിന് നാട്ടിലെത്താന്‍ വെള്ളിയാഴ്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, കോളജ് അധികൃതര്‍ അവധി നല്‍കിയില്ലെന്നും ഇതില്‍ […]

Continue Reading

യുവതിയോട് ലൈംഗിക അഭ്യർത്ഥന; ജലവിഭവ വകുപ്പ് ജീവനക്കാരനെതിരെ കേസ്

തിരുവനന്തപുരം: ബന്ധുവായ യുവതിയോട് ലൈംഗിക അഭ്യർത്ഥന നടത്തിയ ജലവിഭവ വകുപ്പ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആലപ്പുഴ ചേർത്തല പെരുമ്പളം വട്ടച്ചിറ വീട്ടിൽ വി. ആർ. ദീപുവിനു (40) എതിരെയാണ് തിരുവനന്തപുരം തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്ത് താമസിക്കുന്ന ബന്ധുവായ യുവതിയെ ഫോണിലൂടെ “ലൈംഗികബന്ധത്തിനു തനിക്കു താല്പര്യമുണ്ടെന്നും അതിനു അവസരം തരുമോ എന്നും, ഉൾപ്പെടെ ലൈംഗിക ചുവയോടെ ദീപു സംസാരിച്ചെന്ന യുവതിയുടെ പരാതിയിലായാണ് കേസ്. ഈ വർഷമാണ് ദീപു ജലവിഭവ വകുപ്പിൽ ബോട്ട് ഡ്രൈവർ […]

Continue Reading

രണ്ട് മരുന്നുകളുടെ ‘വ്യാജന്‍മാര്‍’ പുറത്ത്; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡിസിജിഐ

ഡല്‍ഹി: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറപ്പെടുവിച്ച മുന്നറിയിപ്പുകളെത്തുടര്‍ന്ന്, രണ്ട് മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പ്പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരോട് നിര്‍ദ്ദേശിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). കരള്‍ രോഗത്തിന്റെ മരുന്നായ ഡിഫിറ്റെലിയോ, കാന്‍സറിനുള്ള അഡ്സെട്രിസ് എന്നിവയുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുള്‍പ്പെടെ നാല് […]

Continue Reading

അനുസ്മരണം നടത്തി

വ്യത്യസ്ത രീതിയിൽ മലയാളിയുടെ മനസ്സിൽ സ്ഥാനം പിടിച്ച മൂന്ന് പേരെ കുഴിക്കട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പട്ടാളാനുഭവങ്ങളും കണ്ടാണിശ്ശേരിയുടെ ജീവിതവും പകർത്തിയ കോവിലന്റെ എഴുത്തിനെ ഡോ.ആർ.സുരേഷ് അനുസ്മരിച്ചു. വരകൾകൊണ്ട് വിസ്മയം തീർത്ത ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വ്യത്യസ്തത കവിത ബാലകൃഷ്ണൻ വാക്കുകളിൽ വരച്ചു. പൊള്ളുന്ന അനുഭവങ്ങളെ പരിഭവമേതുമില്ലാതെ പകർത്തിയ ദേവകി നിലയംകോടിനെ ബിലു പത്മിനി നാരായണൻ പരിചയപ്പെടുത്തി. ഡോ.വടക്കേടത്ത് പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഡോ.പി.ബി.ഹൃഷികേശൻ സ്വാഗതവും വി.ആർ.മനുപ്രസാദ്‌ കൃതജ്ഞതയും പറഞ്ഞു.

Continue Reading

വാഹനത്തിന് സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; യുവതിയെ പൊലീസുകാരൻ മർദിച്ചു

കോഴിക്കോട്: യുവതിയെയും ഭർത്താവിനെയും പൊലീസുകാരൻ മർദിച്ചതായി പരാതി. നടക്കാവ് എസ്ഐയ്ക്കും സംഘത്തിനും എതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്ന അബ്ദുൾ നാഫി(30)നാണ് മർദനമേറ്റത്. എടക്കര ചീക്കിലോട് വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്ത ശേഷം മുക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടയിലായിരുന്നു മർദനം. യുവതിയുടെ അടിനാഭിയിൽ തൊഴിച്ചെന്നും ആരോപണം. ഭർത്താവിനെ ക്രൂരമായി മർദിച്ചെന്നും യുവതി […]

Continue Reading