‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം 23-ന്

തിരുവനന്തപുരം:’ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഈ മാസം 23-ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ഉന്നതതല സമിതിയുടെ യോഗം. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാര്‍ശകള്‍ നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ […]

Continue Reading

നിപ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

കോഴിക്കോട്: നിപ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾ മാറ്റമില്ലാതെ തുടരും. ട്യൂഷൻ സെൻ്റർ, കോച്ചിംഗ് സെൻ്റർ എന്നിവയും അടച്ചിടണം. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം പരിശോധയ്ക്ക് അയച്ച പതിനൊന്ന് […]

Continue Reading

ലെൻസ്ഫെഡ് ലൈസൻസ്ഡ് എഞ്ചിനീയർമാർ & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ 13-ാം മത് കടുത്തുരുത്തി യൂണിറ്റ് സമ്മേളനം നടന്നു

കടുത്തുരുത്തി: ലെൻസ്ഫെഡ് ലൈസൻസ്ഡ് എഞ്ചിനീയർമാർ & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ 13-ാം മത് കടുത്തുരുത്തി യൂണിറ്റ് സമ്മേളനം നടന്നു. കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത ഉദ്ഘാടനംചെയ്തു.കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജില്ലാ ഏരിയ സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനമാണ് കടുത്തുരുത്തിയിൽ നടന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലത്തെ സംഘടന പ്രവർത്തനങ്ങളും നേട്ടങ്ങളും ചർച്ച ചെയ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ജോണിക്കുട്ടി മാത്യൂ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ […]

Continue Reading

ലോൺ ആപ്പ് വരുത്തിവെച്ച സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യുവാവ്‌ ആത്മഹത്യ ചെയ്തു

വയനാട്: വയനാട്ടില്‍ ലോൺ ആപ്പ് വരുത്തിവെച്ച സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യുവാവ്‌ ആത്മഹത്യ ചെയ്തു. അരിമുള ചിറകോണത്ത് സ്വദേശി അജയ്‌രാജ്‌ ആണ്‌ മരിച്ചത്‌. അരിമുള എസ്റ്റേറ്റിലാണ്‌ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. ലോൺ ആപ്പിന്‍റെ ഭീഷണിയെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു. മെസേജ് വന്ന അജ്ഞാത നമ്പറിലേക്ക് അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയും പണമടയ്ക്കെന്ന് പറഞ്ഞ് അശ്ലീലം പറയുകയും […]

Continue Reading

കരുവന്നൂരില്‍ നടന്നത് ഭീമമായ തട്ടിപ്പെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: കരുവന്നൂരില്‍ നടന്നത് ഭീമമായ തട്ടിപ്പെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. എ സി മൊയ്തീനെ ഇ ഡി ചോദ്യം ചെയ്തപ്പോള്‍ സിപിഐഎം പ്രതിരോധിച്ചുവെന്നും കുറ്റപ്പെടുത്തി. കരുവന്നൂര്‍ കേസിലെ ഇഡി അന്വേഷണം ബിജെപിയുടെ വേട്ട എന്നാണ് ആരോപിച്ചത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ പലരും ഇപ്പോള്‍ തട്ടിപ്പ് സമ്മതിക്കുന്ന സാഹചര്യമാണെന്നും വി മുരളീധരന്‍ ചൂണ്ടിക്കാണിച്ചു. നേതൃത്വം അറിഞ്ഞാണ് തട്ടിപ്പെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങള്‍ ചെയ്ത തട്ടിപ്പ് എല്ലാം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സമ്മതിക്കുന്നു. എന്നാല്‍ എസി […]

Continue Reading

മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം നടന്നു

ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് ഡിപ്പാർട്മെന്റ് പദ്ധതിയായ ജനകിയ മത്സ്യ കൃഷി മത്സ്യ കുഞ്ഞുങ്ങളെ വിതരണ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് സുധീഷ് നിർവഹിച്ചു. 300 ഓളം കർഷകർക്കാണ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ എൻ കെ മോഹൻദാസ്, കെ കെ ഷിജി, നൈസി ബെന്നി തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് പ്രമോട്ടർ രാഖി, കോർഡിനേറ്റർ നീതു തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പുതൂർ പഞ്ചായത്തിലെ താഴെ അബ്ബന്നൂരിൽ ഇന്ന് രാവിലെയാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഊരിലെ വീടുകളിലേക്കുള്ള വൈദ്യുതി ലൈൻ ഇവിടെ വളരെ താഴ്ന്നാണ് കിടക്കുന്നത്. ഇതിൽ തട്ടിയാവാം ആനയ്ക്ക് ഷോക്കേറ്റത്. രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം പരിസരത്ത് കൃഷി നശിപ്പിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലെ കൊമ്പനാണ് ചെരിഞ്ഞത്. ആദിവാസികൾ അറിയിച്ചതനുസരിച്ച് വനപാലകരും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി.

Continue Reading

കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസവുമായി മധ്യപ്രദേശ്

തിരുവനന്തപുരം: കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസവുമായി മധ്യപ്രദേശ്. 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി. ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുന്നത്. ടെൻഡർ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കിയത്. 5 വർഷത്തേക്ക് 500 മെഗാവാട്ടിന് ഇടക്കാല ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ വൈദ്യുതി കമ്പനികൾ നൽകാമെന്ന് ഏറ്റത് 403 മെഗാവാട്ട് വൈദ്യുതിയാണ്. അതും ഉയർന്ന നിരക്കിൽ. അടുത്ത വർഷം […]

Continue Reading

അധ്യാപകനെ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; അമ്മയ്ക്കും പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനുമെതിരെ കേസ്

കണ്ണൂർ: അധ്യാപകനെ പോക്സോ കേസിൽ കുടുക്കാൻ ശ്രമം. അമ്മയ്ക്കും പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനുമെതിരെ കേസെടുത്തു. അധ്യാപകനെ പുറത്താക്കുന്നതിനായി സ്കൂൾ മാനേജ്മെന്റ് നിർദേശപ്രകാരമാണ് കുട്ടിയുടെ അമ്മ പരാതി നൽകിയതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർഥിനികൾ വസ്ത്രം മാറുന്ന മുറിയിൽ എത്തി അധ്യാപകൻ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നായിരുന്നു പരാതി നൽകിയിരുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. അധ്യാപകൻ ഒരു വർഷമായി സസ്പെൻഷനിൽ കഴിയുകയാണ്

Continue Reading

പീഡന പരാതിയിൽ പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസ്

കൊച്ചി: പീഡന പരാതിയിൽ പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

Continue Reading