തൃശൂരിൽ മൂന്നരക്കിലോ സ്വർണം കവർന്ന സംഭവം; ഏഴുപേർ അറസ്റ്റിൽ

തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ 3.5 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മുൻ ജീവനക്കാരനടക്കം ഏഴുപേർ പോലീസ് അറസ്റ്റിൽ. ഒന്നാംപ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ പുള്ളംപ്ലാവില്‍ വിനില്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരയ്ക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ […]

Continue Reading

കേരളത്തിലെ 3 ജില്ലകളിൽ നിന്നുള്ള വാഹനങ്ങളിൽ കർണാടകയിൽ പരിശോധന

കാസർകോട് : കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് അതിർത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം ഹൈ റിസ്ക് സാധ്യതാപട്ടികയിലുൾപ്പെടെയുളളവരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്.

Continue Reading

പട്ടിക ജാതി ക്ഷേമസമിതി ചേർത്തല ഏരിയ പ്രവർത്തന യോഗം നടന്നു

പട്ടിക ജാതി ക്ഷേമസമിതി ചേർത്തല ഏരിയ പ്രവർത്തന യോഗം ജില്ലാ പ്രസിഡന്റ്‌ സ: ഡി ലക്ഷ്മണൻ ഉത്ഘാടനം നിർവഹിച്ചു. ചേർത്തല ഏരിയ പ്രസിഡന്റ്‌ റ്റി എസ് സുധിഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി റ്റി ധർമ്മജൻ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം M L പ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞൻ, അഞ്ജിത, ശോഭ തിലകൻ, ഏരിയ ഭാരഭാഗികളായ കൊച്ചപ്പൻ, ലാൽജി, രമ്യ രാജിവ്, ബാബുക്കുട്ടി, പ്രദീപ്‌ CPIM പള്ളിപ്പുറം(S) LC സെക്രട്ടറി […]

Continue Reading

ഏഴ് ലക്ഷം കടന്ന് യൂത്ത്കോൺഗ്രസ് അംഗത്വം; സജീവമായത് രാഹുലും അബിനും അനുതാജും

കൊച്ചി: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. 7 ലക്ഷത്തിലധികം മെമ്പർഷിപ്പുകൾ പുതിയതായി സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന് ഉണ്ടായി. ഒരുമാസം ആയിരുന്നു ആദ്യം വോട്ടോടുപ്പിനും അംഗത്വ വിതരണത്തിനുമായി ഉണ്ടായിരുന്നത്. എന്നാൽ ഉമ്മൻചാണ്ടിയുടെ മരണം കാരണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാരണവും വോട്ടെടുപ്പ് നീട്ടിവെച്ചു. ഇതിനിടയിൽ കോടതി ഇടപെടൽ മൂലവും ആഴ്ചകളോളം വോട്ടെടുപ്പ് നീണ്ടു. ഇതുവരെയുള്ള ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അപ്പുറം പുതിയ സമവാക്യങ്ങൾ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ കെ സി വേണുഗോപാൽ നിന്ന് […]

Continue Reading

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. പ്രിയ നേതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ദ്വാരകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ‘യശോഭൂമി’ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്റര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം യശോഭൂമി ദ്വാരക സെക്ടര്‍ 25ലെ മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. ഗുജറാത്തിലെ വട്‌നഗര്‍ എന്ന ചെറു പട്ടണത്തില്‍ 1950 സെപ്റ്റംബര്‍ 17 നായിരുന്നു നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ജനനം. ജീവിതത്തിന്റെ ആദ്യ ഘട്ടം യാതനകള്‍ […]

Continue Reading

ബ്രസീലിൽ വിമാനം തകർന്നുവീണു; 14 മരണം

റിയോ ഡി ജനീറോ: ബ്രസീലിൽ വിമാനം തകർന്ന് വീണ് 14പേർ മരിച്ചു. വടക്കൻ പട്ടണമായ ബാഴ്‌സലോസിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ആണ് വിവരം. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സംസ്ഥാന തലസ്ഥാനമായ മനൗസിൽ നിന്ന് ബാഴ്‌സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് […]

Continue Reading

ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: വളാഞ്ചേരിയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. വളാഞ്ചേരി മജ്‌ലിസ് കോളേജിൽ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു പ്രസാദ്. ഇന്ന് പുലർച്ചെ വളാഞ്ചേരി-മൂച്ചിക്കൽ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്. അധ്യാപകൻ സഞ്ചരിച്ച ബൈക്ക് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അധ്യപാകനെ വളാഞ്ചേരി പൊലീസാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും പ്രസാദ് മരിച്ചിരുന്നു. അപകടം എങ്ങനെ […]

Continue Reading

ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ കെഎസ്ഇബിയും പൊലീസും

ഇടുക്കി: ജില്ലയിലെ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും. ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഡാമുകളിലെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിലവിലെ പോരായ്മകളും യോഗത്തിൽ ചർച്ചയായി. സുരക്ഷാ വീഴ്ചയുണ്ടായ ഇടുക്കി ചെറുതോണി ഡാമിൽ പ്രത്യേക നിരീക്ഷണം നടത്തും. അവശ്യമെങ്കിൽ കൂടുതൽ നിരീക്ഷണ ക്യാമറകളും സന്ദർശകർക്കായുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമിൽ അതിക്രമിച്ച് കയറിയതും പലയിടങ്ങളിൽ താഴിട്ട് […]

Continue Reading

പി.എസ്.സിയുടെ പേരില്‍ തട്ടിപ്പ്: യുവതി അറസ്റ്റില്‍

തിരുവനന്തപുരം: പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച്‌ 15 ഓളം ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന യുവതി ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസില്‍ കീഴടങ്ങി. തൃശൂര്‍ ആമ്ബല്ലൂര്‍ സ്വദേശി കെ.ആര്‍. രശ്മിയാണ് പുലര്‍ച്ച 5.30 ഓടെ മൂന്ന് വയസ്സുള്ള കൈക്കുഞ്ഞുമായി കീഴടങ്ങിയത്. ഇവരെ സൈബര്‍ സിറ്റി അസി. കമീഷണര്‍ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും താനും കുടുംബവും വഞ്ചിക്കപ്പെടുകയായിരുന്നെന്നും രശ്മി മൊഴിനല്‍കി. അടൂര്‍ സ്വദേശിനി ആര്‍. […]

Continue Reading